വസന്തം പോയതറിയാതെ -18 [ദാസൻ] [Climax 1] 436

Views : 31778

വസന്തം പോയതറിയാതെ -18

Vasantham Poyathariyathe Part 18 Climax 1| Author : Dhasan

[ Previous Part ] [ www.kadhakal.com]


 

നാളെ വിനുവേട്ടനെ റൂമിലേക്ക് മാറ്റും എന്ന ആശ്വാസത്തിൽ ഞാൻ കസേരയിലിരുന്നു മയങ്ങി. രാവിലെ മറ്റൊരു റൂം ആണ് ഞങ്ങൾക്ക് അനുവദിച്ചത്, അങ്ങോട്ട് ഞങ്ങളുടെ സാധനങ്ങളൊക്കെ മാറ്റി അവർ വിരിച്ച ബെഡ്ഷീറ്റിന് പുറമേ വീട്ടിൽ നിന്നു കൊണ്ടുവന്ന ബെഡ്ഷീറ്റ് കൂടി മുകളിൽ വിരിച്ചു. ഇപ്പോൾ തന്ന മുറി നല്ല വലിപ്പമുള്ളതായിരുന്നു. ഉച്ച കഴിഞാണ് വിനുവേട്ടനെ റൂമിലേക്ക് കൊണ്ടുവന്നത്, തലയിൽ വലിയൊരു കെട്ടുണ്ട് മുഖം, മുഴുവൻ നീര് വന്ന് വീർത്തിരിക്കുന്നു. ഷോൾഡറിലെ എല്ല് പൊട്ടിയിട്ടുണ്ടെന്ന് തോന്നുന്നു, കഴുത്തിൽ കൂടെ ഒരു കൈ ഹാൻഡ് റസ്റ്റ് ഇട്ടിരിക്കുന്നു. ഒരു കാലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്, ശരീരത്തിന്റെ പലഭാഗത്തും മുറിവുകൾ മരുന്ന് വെച്ച് പൊതിഞ്ഞിട്ടുണ്ട്. യൂറിൻ പോകുന്നത് ട്യൂബിലൂടെയാണ്, വിനുവേട്ടനെ കട്ടിലിൽ കൊണ്ടുവന്ന കടത്തിയതിനുശേഷം  പോകുന്ന വഴി നേഴ്സ് എന്നോട് പറഞ്ഞു

” കുറച്ചുദിവസം അനങ്ങരുത്, പൊടിയരി കഞ്ഞിയും ജ്യൂസോ പാലോ എന്താണെന്ന് വെച്ചാൽ കൊടുക്കാം. ബെഡ് പാൻ ഒരെണ്ണം വാങ്ങണം. കുറച്ചു ദിവസം കഴിഞ്ഞ് ഈ ട്യൂബ് ഒക്കെ മാറ്റാം പിന്നെ പതിയെ ബാത്റൂമിൽ പോയി വരാം  ”

നേഴ്സ് പോയതിനുശേഷം ഞാൻ വിനുവേട്ടന്റെ അടുത്തു ചെന്നു. എന്റെ മുഖത്തേക്ക് നോക്കുന്നതേയില്ല, വേറെ എവിടെയോ നോക്കി കിടക്കുകയാണ്. ഞാൻ ബെഡിന് അരികിലേക്ക് കസേര വലിച്ചിട്ട് ഇരുന്നു.  കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടനും മോളും അമ്മയും ഏട്ടത്തിയും അച്ഛനും അച്ചുവും മുറിയിലേക്ക് കയറി വന്നു. അവരെ കണ്ടപ്പോൾ വിനുവേട്ടന് ഉണ്ടായ സന്തോഷം ഒന്ന് പറയേണ്ടത് തന്നെയാണ്. വിനുവേട്ടനെ കണ്ട് അമ്മയും മോളും കരയാൻ തുടങ്ങി അവരുടെ അടുത്തേക്ക് ചെന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് രണ്ടുപേരും കരഞ്ഞു. മോള് മുടിയൊക്കെ മാന്തി പറിച്ച് എന്റെ തോളിൽ തലയിട്ട് തല്ലി

” എന്റെ അച്ഛന് എന്തുപറ്റി അമ്മേ, എനിക്ക് സഹിക്കാൻ വയ്യ. ”

അമ്മയാണെങ്കിലും

“എന്റെ മോനോട് ഇത് ആര് ചെയ്തു. ”

ഏട്ടത്തിയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്. ഏട്ടൻ പറഞ്ഞു

” ഇത് ഹോസ്പിറ്റലാണ് നിങ്ങളിങ്ങനെ ബഹളം വെച്ചാൽ അടുത്ത റൂമുകാർ കമ്പ്ലൈന്റ് ചെയ്യും ഇതൊക്കെ കൊണ്ടുതന്നെയാണ് നിങ്ങളെ അറിയിക്കാതിരുന്നത് ”

അപ്പോൾ എല്ലാവരും ശാന്തരായി,വിനുവേട്ടന്റെ അടുത്തേക്ക് അമ്മയും മോളും ഏട്ടത്തിയും ചെന്നു. വിനുവേട്ടൻ അവരെ നോക്കി ചിരിച്ചു എന്നിട്ട് സാവധാനം പറഞ്ഞു തുടങ്ങി

Recent Stories

The Author

ദാസൻ

20 Comments

  1. ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️

  2. ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

  3. ഹായ് ദാസേട്ടൻ 👋

    1. ഹായ് ja

  4. Climax ആണന്നുപറഞ്ഞിട്ടിതെന്താ

  5. Super
    Next part eppo…?

  6. ദാസേട്ടൻ,എന്താണിത്

  7. ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട്‌ oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി

  8. Bro…
    എന്തുപറ്റി?
    ഇത് ക്ലൈമാക്സ്‌ അല്ലല്ലോ….

    അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️

  9. ഹലോ! മോഡറേഷൻ ചെക്ക്…

  10. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️

  11. ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.

  12. മൊഞ്ചത്തിയുടെ ഖൽബി

    ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.

  13. കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?

  14. പൊളിച്ചു bro
    Twist കാത്തിരിക്കാം

  15. paraspara bandham illallo dasaaa

    1. Next eppo

  16. വിചാരിച്ച climax onum allalo ithu
    Pettan nirthiyath pole ini ithinte baki undakumo
    Atho ithode thirno

  17. Enthuva ithu chetta 🙄🙄🙄 ithu kazhinjo

    1. ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com