വസന്തം പോയതറിയാതെ -18 [ദാസൻ] [Climax 1] 436

Views : 31920

” മാഷേ ”

” ഞാൻ മാഷ് ഒന്നുമല്ല ”

” ഒരു ഹെഡ്മിസ്ട്രസിനെ പോലെ ഇരിക്കുന്നത് കണ്ടിട്ട് വിളിച്ചതാണ് ”

എന്തിനാണ് വിളിച്ചതെന്ന് ഭാവത്തിൽ എന്റെ നേരെ തിരിഞ്ഞു.

” എത്രയായി എന്ന് പറഞ്ഞില്ലല്ലോ ”

” എന്ത്? ”

” അല്ലേ, ഹോസ്പിറ്റലിലെ ബില്ല്  ”

” അത് ഞാൻ കൊടുത്തല്ലോ ”

” കൊടുത്തു അത് ഞാനും കണ്ടതാണല്ലോ. ബിൽ തുക എത്രയായി എന്ന് പറഞ്ഞില്ല  ”

” അതു ഓൾറെഡി കൊടുത്തതാണല്ലോ പിന്നെ പറയേണ്ട കാര്യമില്ലല്ലോ ”

” എന്നാലും എന്റെ ജോലിക്കാരിയുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് ശരിയല്ലല്ലോ ”

” അത് എന്റെ ബന്ധുക്കളും മറ്റും ആണല്ലോ ഇത് ചെയ്തത് അതുകൊണ്ട്, ഹോസ്പിറ്റലിലെ ബില്ല് ഞാൻ തന്നെ അടക്കണമല്ലോ ”

” അപ്പോൾ ഇപ്പോഴും നിങ്ങൾക്ക് ആ ബന്ധുക്കൾ ഒക്കെ ഉണ്ടോ? ഞാൻ അറിഞ്ഞിടത്തോളം  അവരൊക്കെ നിങ്ങളെ പുറത്താക്കി എന്നാണല്ലോ അറിഞ്ഞത് ”

അതിന് മറുപടി ഉണ്ടായില്ല, ഞാൻ വീണ്ടും മാന്താൻ തന്നെ തീരുമാനിച്ചു.

” അല്ല ഇപ്പോഴും പഴയ കണക്ഷൻ ഒക്കെ ഉണ്ടോ? ”

ഇതൊക്കെ കേട്ട് അണ്ണൻ ചിരിക്കാൻ തുടങ്ങി. ഗൗരിക്ക് അത് കേട്ടപ്പോൾ ദേഷ്യം കൂടി

” ആ ചോദ്യത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല ”

” അർത്ഥം മനസ്സിലാക്കുകയോ മനസ്സിലാക്കാതിരിക്കുകയോ ചെയ്യാം. എന്റെ ചോദ്യം, ഹോസ്പിറ്റലിലെ ബില്ലിന്റെ തുകയാണ് ”

” അതുതന്നെയാണ് ഞാൻ ആദ്യം പറഞ്ഞത്. അത് എന്റെ കടമയാണ്. ഇനി മറ്റു വല്ല ചോദ്യങ്ങളും ഉണ്ടെങ്കിൽ ഫാം ഹൗസിൽ എത്തിയിട്ട് ആകാം. ഞാൻ ചോദ്യം ചെയ്യലിന് ഇരുന്നു തരാം, വണ്ടിയിൽ വച്ച് വേണ്ട  ”

” ഞാൻ ആര് ചോദ്യംചെയ്യാൻ ”

” ആരാണെന്ന് അറിയില്ല, ഇത് കണ്ടോ? ”

എന്നുപറഞ്ഞാൽ താലിയെടുത്ത്  ഉയർത്തിക്കാട്ടി.

Recent Stories

The Author

ദാസൻ

20 Comments

  1. ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️

  2. ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

  3. ഹായ് ദാസേട്ടൻ 👋

    1. ഹായ് ja

  4. Climax ആണന്നുപറഞ്ഞിട്ടിതെന്താ

  5. Super
    Next part eppo…?

  6. ദാസേട്ടൻ,എന്താണിത്

  7. ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട്‌ oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി

  8. Bro…
    എന്തുപറ്റി?
    ഇത് ക്ലൈമാക്സ്‌ അല്ലല്ലോ….

    അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️

  9. ഹലോ! മോഡറേഷൻ ചെക്ക്…

  10. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️

  11. ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.

  12. മൊഞ്ചത്തിയുടെ ഖൽബി

    ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.

  13. കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?

  14. പൊളിച്ചു bro
    Twist കാത്തിരിക്കാം

  15. paraspara bandham illallo dasaaa

    1. Next eppo

  16. വിചാരിച്ച climax onum allalo ithu
    Pettan nirthiyath pole ini ithinte baki undakumo
    Atho ithode thirno

  17. Enthuva ithu chetta 🙄🙄🙄 ithu kazhinjo

    1. ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com