വസന്തം പോയതറിയാതെ -18 [ദാസൻ] [Climax 1] 436

Views : 31920

” എ….നി…ക്ക്…… കു…..ഴ….പ്പ…മൊ….ന്നു…….മി….ല്ല, നി….ങ്ങ….ൾ വി….ഷ….മി….ക്കേ…ണ്ട ”

ആ സംസാരം കേട്ടാൽ അറിയാം നല്ല വേദനയുണ്ട്. ഏട്ടൻ എന്റെ അടുത്ത് വന്ന് ചോദിച്ചു

” ഗൗരി വല്ലതും കഴിച്ചായിരുന്നോ ”

ഞാൻ ചിരിക്കുക മാത്രം ചെയ്തു. ഏട്ടൻ പറഞ്ഞു

” ഞാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം ”

” വേണ്ട ഏട്ടാ. ഇപ്പോൾ വിശപ്പില്ല ”

ഏട്ടത്തി എന്റെ അടുത്തേക്ക് വന്നു

” നീയങ്ങ് വല്ലാതായി,  സമയത്തിന് ആഹാരം കഴിക്കു വിനോദിന് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ ”

മോള് ഉടനെ പറഞ്ഞു

” ഞാനിവിടെ അമ്മയ്ക്ക് കൂട്ടായി നിൽക്കാം ”

ഞാൻ മോളെ ചേർത്തുപിടിച്ചു പറഞ്ഞു

” മോളുടെ ക്ലാസുകൾ കളഞ്ഞു ഇവിടെ നിൽക്കണ്ട, ലാസ്റ്റ് ഇയർ അല്ലേ. ഇവിടെ ഞാൻ ഒറ്റയ്ക്ക് മതി. ഏട്ടാ ഒരു ബെഡ്‌പാൻ വാങ്ങണം ”

വിനുവേട്ടന്റെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് തിരിഞ്ഞു

” ചേ…ട്ടാ…. ഇ…വി…ടെ…. പ…ഴ…നി… അ….ണ്ണ…നെ…യൊ….. മു….രു….ക…ൻ…. അ…ണ്ണ….നെ…യോ…. നി….ർ…ത്തി…യാ…ൽ…. മ…തി…. ക…ള…ക്…ട…ർ… ഒ…രു…പാ…ട്…. ലീ….വ്…. എ….ടു….ത്ത….ത…ല്ലേ…., ഇ….നി….യും… എ….ടു….ത്താ…ൽ…. അ…ത്…. ജോ…ലി….യെ…. ബാ….ധി….ക്കും….. സ…ർ…ക്കാ….ർ…. അ …..വി….ടെ…. പ…ക…രം… ആ….ളെ…. വ….യ്…..ക്കും…. പി…ന്നെ….. ക…..ള…..ക്….ടർ….ക്ക്…., ഏ….തെ…..ങ്കി….ലും…. സ്ഥാ….പ….ന…ത്തി…..ന്റെ….. എം….ഡി…. ആ….യി….. ഇ….രി…..ക്കേ….ണ്ടി….വരും……  അ….തു….കൊ….ണ്ട്…. ക…ള…ക്….ട….ർ… പൊ…യ്….ക്കോ….ട്ടെ.. ”

ഏട്ടനും അത് ശരിവെച്ചു

” ശരിയാണ് വിനു പറഞ്ഞതു പോലെ ഗൗരി പൊയ്ക്കോളൂ,അമ്മയ്ക്കുവേണ്ടി കുറച്ച് ലീവുകൾ എടുത്തത് അല്ലേ. ഇപ്പോഴും കുറച്ച് ലീവ് എടുത്തു. ഇനിയിപ്പോൾ ഞങ്ങൾ ആരെങ്കിലും ഒക്കെ ഇവിടെ നിന്നു കൊള്ളാം. മുരുകനോ പഴനിയോ ഞാനോ ആരെങ്കിലുമൊക്കെ ഇവിടെ ഉണ്ടാവും അതുകൊണ്ട് ഗൗരി ജോലിക്ക് പൊയ്ക്കോളൂ ”

” ഇല്ല ഏട്ടാ. ഞാനിനി ജോലിക്ക് പോകുന്നില്ല. ഞാൻ ഇവിടെ നിന്നോളാം  ”

ഏട്ടൻ വീണ്ടും

“അല്ല മോളെ, ജോലി വേണ്ടെന്നു വയ്ക്കണോ. ഇവിടെ ഇപ്പോൾ ഞാനോ മുരുകനോ പഴനിയോ നിന്നോളാം. ഞങ്ങൾക്ക് അതൊരു ബുദ്ധിമുട്ട് ആവില്ല, ഇതിനുവേണ്ടി ജോലി കളയണ്ട “

Recent Stories

The Author

ദാസൻ

20 Comments

  1. ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️

  2. ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.

  3. ഹായ് ദാസേട്ടൻ 👋

    1. ഹായ് ja

  4. Climax ആണന്നുപറഞ്ഞിട്ടിതെന്താ

  5. Super
    Next part eppo…?

  6. ദാസേട്ടൻ,എന്താണിത്

  7. ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട്‌ oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി

  8. Bro…
    എന്തുപറ്റി?
    ഇത് ക്ലൈമാക്സ്‌ അല്ലല്ലോ….

    അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️

  9. ഹലോ! മോഡറേഷൻ ചെക്ക്…

  10. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️

  11. ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.

  12. മൊഞ്ചത്തിയുടെ ഖൽബി

    ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.

  13. കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?

  14. പൊളിച്ചു bro
    Twist കാത്തിരിക്കാം

  15. paraspara bandham illallo dasaaa

    1. Next eppo

  16. വിചാരിച്ച climax onum allalo ithu
    Pettan nirthiyath pole ini ithinte baki undakumo
    Atho ithode thirno

  17. Enthuva ithu chetta 🙄🙄🙄 ithu kazhinjo

    1. ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com