വാത്സല്യം [Shana] 137

കഴിഞ്ഞ ദിവസം തന്നോട് പോലും അനുവാദം ചോദിക്കാതെ കൂടെ കൂട്ടി അച്ഛനെ പോയി കണ്ടു വാക്ശരങ്ങൾ കൊണ്ട് അച്ഛനോട് കയർക്കുമ്പോൾ ഇങ്ങനൊരു കൂടപ്പിറപ്പ് എനിക്കുണ്ടാകാത്തതിൽ സങ്കടം തോന്നി … അല്ലേലും ഇപ്പോ കൂടപ്പിറപ്പ് തന്നാണല്ലോ, നിസ്സഹായനായി കണ്ണീർ വാർത്തു മാപ്പപേക്ഷിച്ചു അച്ഛൻ തളർന്നു വീണപ്പോൾ മകനെ പോലെ വണ്ടിയിൽ എടുത്തു കയറ്റി ഹോസ്പിറ്റലിലേക്ക് പായുക ആയിരുന്നു
തന്റെ മടിയിൽ കണ്ണുനീർ ഒഴുക്കി മുഖത്തേക്ക് നോക്കി കിടക്കുന്ന അച്ഛന്റെ മുഖം ഇന്നും മനസ്സിൽ മായാതെ ഉണ്ട് അന്നുമുതൽ അനുവേട്ടൻ ഒരു മകനെ പോലെ ഹോസ്പിറ്റലിൽ കയറിയിറങ്ങി പലരും വാക്കുകൾ കൊണ്ട് കുത്തിനോവിച്ചിട്ടും മറുത്തൊന്നും പറയാതെ ഇതുവരെ കൂടെ നിന്നു ആരോരുമില്ലാത്ത പെണ്ണിന് അവസാനം ദൈവം തന്ന കൈത്താങ്ങ് ഇത് കണ്ടാവും അച്ഛനും സന്തോഷത്തോടെ കണ്ണടച്ചത് അമ്മയുടെ നെഞ്ചിൽ ചാരി അവൾ ഓരോന്നോർക്കുമ്പോൾ അവളുടെ അച്ഛന്റെ ചിത അവിടെ എരിഞ്ഞു തുടങ്ങിയിരുന്നു പച്ചമാംസം കരിയുന്ന മണം അവളെ വന്നു പൊതിഞ്ഞു അതിൽ നിന്നും അവൾക്കുമാത്രം കേൾക്കാൻ പാകത്തിൽ അച്ഛന്റെ ആത്മാവ് തന്നോടെന്തോ മന്ത്രിക്കും പോലെ അവൾക്കു തോന്നി

” മോളെ നീ സുരക്ഷിതമായ കൈകളിൽ ആണുള്ളതെന്ന സമാധാനത്തോടെ സന്തോഷത്തോടെ ഞാൻ പോകുന്നു, അച്ഛന്റെ എല്ലാ അനുഗ്രഹങ്ങളും എന്റെ കുട്ടിക്കുണ്ടാകും ”
നിറഞ്ഞ മിഴികളോടെ അവൾ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത അച്ഛന്റെ മണം ഉള്ളിൽ നിറച്ചുവെച്ചു… ജീവിതത്തിൽ ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത സുരക്ഷിതത്വത്തിന്റെ കരങ്ങൾ ഒന്നുകൂടി കൂട്ടിപ്പിടിച്ചു പുതിയൊരു ജീവിതത്തിലേക്ക് അവിടുന്നു യാത്ര തിരിച്ചു….

32 Comments

  1. ♥️♥️♥️

    1. നിറഞ്ഞ സ്നേഹം…

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️

    1. സ്നേഹം കൂട്ടെ ❤️

  3. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  4. ഖുറേഷി അബ്രഹാം

    കഥ ഗംഭീരം ആയിരുന്നു. നല്ല ഒഴുക്കുള്ള എഴുത്ത്. കുറച്ചു പേജ് ഉള്ളു യെങ്കിലും ഉള്ളതിൽ ഓരോ പേജുണ് വരിയും മനോഹരമാക്കി. കഥയിലെ ഓരോ വരിയും നൊമ്പരം നിറഞ്ഞതായിരുന്നു. അവൾ അനുഭവിച്ച വേതനകൾ അവസാനം അച്ഛന്റെ വിടവാങ്ങൽ കൂടെ ആയപ്പോൾ ഉള്ളെതെല്ലാം ആയി. അവിടെന്ന് കര കയറ്റിയത് ആ അമ്മയും മകനും. സ്വന്തം ഭാര്യാ തന്നെ തന്റെ മകളെ നോവിക്കുന്നതറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അച്ഛൻ. പക്ഷെ അവളുടെ അച്ഛൻ അവളെ സ്നേഹിച്ചിരുന്നെങ്കി എന്തിന് മൗനം പാലിച്ചു എന്ന് മനസിലായില്ല.

    കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    ഖുറേഷി അബ്രഹാം,,,,,,

    1. ചിലപ്പോൾ നിസ്സഹായനായി നോക്കി നിൽക്കേണ്ട മനുഷ്യരുണ്ട് നമുക്കിടയിൽ… പറയാൻ ഏറെ മനസ്സിലുണ്ടെങ്കിലും മൗനം കൊണ്ട് മതിലുപണിഞ്ഞു അതിനുള്ളിൽ ഒതുങ്ങിക്കൂടും ചിലർ… ഉള്ളിലെ വേദന പുറത്തു കാണിക്കാനാവാതെ ഇരുട്ടിന്റെ മറവിൽ ഒഴുക്കിക്കളയും… ചുറ്റുപാടുകളിൽ ഇതിപോലെ ഒത്തിരി പേരുണ്ടാകും… എല്ലാം ഉള്ളിലടക്കിപ്പിടിച്ചു പുറമെ മൗനം പാലിക്കുന്നവർ… അത് അവരുടെ കഴിവുകേടാവില്ല അവസ്ഥ ആയിരിക്കും… അങ്ങനെ ഒന്നിനെ വരച്ചു ചേർക്കാൻ ഞാൻ ശ്രമിച്ചതാണ്….

      മനസ്സിരുത്തി വായിച്ചതിൽ ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ.. ❤️

  5. ഹ്രിദയസ്പര്ശിയായ രചന.. ഒരു പെണ്ണിന്റെ നൊമ്പരങ്ങളുടെ കഥ മനോഹരമായി അവതരിപ്പിച്ചു.. വേഗത അൽപ്പം കുറച്ചിരുന്നെങ്കിൽ ഇതിലും മികച്ചതായി തീർന്നേനെ..

    ആ അച്ഛനോട് എന്തോ യോജിക്കാൻ കഴിയുന്നില്ല.. സ്വന്തം മകളെ ദ്രോഹിക്കുന്നത് ഒരു തവണ പോലും എതിർക്കാതെ നോക്കുകുത്തിയായി നിന്ന് കണ്ട വ്യക്തിക്ക് അവസാനം മോളെ മനസ്സുകൊണ്ട് അനുഗ്രഹിക്കാൻ എങ്ങനെ കഴിയും..

    ബാക്കി ഭാഗങ്ങൾ എല്ലാം ഇഷ്ടമായി..ആശംസകൾ?

    1. ചിലരുടെ ജീവിതത്തിൽ അവരുടെ അവസ്ഥയിൽ മറ്റുള്ളവർക്ക് അവരെ ഒരു നോക്കുകുത്തിക്ക് സമം നിർവചിക്കാം.. പക്ഷേ ചിലരുണ്ട് പ്രതികരിക്കാൻ ഉള്ളിൽ വീർപ്പുമുട്ടിയാൽ പോലും നിസ്സഹായതയുടെ മൂടുപടം അണിയേണ്ടി വന്നവർ… അങ്ങനുള്ളൊരാളുടെ അവസ്ഥ കോറിയിട്ടെന്ന് മാത്രം…

      വായനയ്ക്കും മറുപടിക്കും ഒത്തിരി സന്തോഷം മനു.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  6. ഷാനാ,
    എഴുത്ത് സൂപ്പർ, ഭാഷയുടെ ലാളിത്യം അതിലൂടെയുള്ള കഥപറച്ചിൽ, ഹൃദയസ്പർശിയായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ…

    1. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  7. ഷാന ❤️… very touching… great writing???

    1. മറുകുറിക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  8. Heart touching one … ❤❤

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  9. ഹൃദയസ്പർശിയായ നല്ലെഴുത്ത് .

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  10. sankadappeduthikkalanju??
    Ezhuthinte kazhivanu.. nannayirunnu.. orupad..?

    1. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ ❤️

  11. സ്നേഹം കൂടട്ടേ❤️

  12. Touching ആയിട്ടുള്ള ഒരു story ഒരുപാട് ഇഷ്ടയി

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  13. ജീനാ_പ്പു

    ഇനിയെങ്കിലും സന്തോഷം നിറഞ്ഞൊരു ജീവിതം ഉണ്ടാവട്ടെ ❣️

    1. ??

      നിറഞ്ഞ സ്നേഹം കൂട്ടെ… ❤️

      1. ജീനാ_പ്പു

        ഹാർട്ട്ടെച്ചിംഗ് ആയിരുന്നു ❣️?

        1. നിങ്ങളെ പോലെ ഓരോരുത്തരും എഴുതുന്നത് വായിക്കുമ്പോൾ മുളപൊട്ടിയ ആഗ്രഹത്തിൽ എഴുതി തുടങ്ങിയതാണ്…

          മനസ്സിൽ വരുന്ന വരികൾ അതുപോലെ പകർത്തുന്നു…. ?

          വിലയേറിയ മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ…

          1. ജീനാ_പ്പു

            ഞാനും ഒരു എഴുത്തുകാരൻ ആണെന്ന് ? തോന്നുന്നിയോ ???

            ഞാനും നിങ്ങളെ പോലെ തന്നെയാണ് മാഷേ ?❣️

            നന്നായിട്ടുണ്ട് ?❣️ തുടർന്നും എഴുതുക ??

  14. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ??

    1. നിറഞ്ഞ സ്നേഹം കൂട്ടെ… ❤️

  15. De ഇത് നിങ്ങളാണോ?

    1. ഏത്???

    2. Njaan ella … ?

Comments are closed.