വാത്സല്യം [Shana] 137

നിവർന്നിരുന്നു ഒരു ദീർഘനിശ്വാസം എടുത്തു പുറത്തേക്കു നോക്കിനീല നിറത്തിലുള്ള ടാർപായ വലിച്ചു കെട്ടിയിരിക്കുന്നു കസേരകൾ അങ്ങിങ്ങായി നിരത്തിയിട്ടിരിക്കുന്നു പലതും ഒഴിഞ്ഞു കിടപ്പുണ്ട് ആളുകൾ അവിടവിടെ കൂടി നിന്ന് കുശുകുശുക്കുന്നുണ്ട്…. അവളെ കണ്ടതോടെ അവൾക്കുനേരെ പലരും പുച്ഛത്തോടെ നോക്കി കൊത്തിവലിക്കാൻ അവർക്കൊക്കെ എന്നും ഞാനൊരിര തന്നെ ആയിരുന്നു പണ്ട് സഹതാപമെങ്കിൽ ഇപ്പോ പുച്ഛം അത്രയേ മാറ്റം വന്നുള്ളൂ ഒരിക്കൽ പോലും തനിക്കെന്തു സംഭവിച്ചു എന്നറിയാതെ പുലമ്പുന്ന ചുണ്ടുകൾ… അത്ര വിലയെ അവൾ അവർക്കും കൊടുത്തുള്ളൂ

തോളിലൊരു സ്പർശം ഏറ്റപ്പോൾ തിരിഞ്ഞുനോക്കി അമ്മയും അനു വേട്ടനും..

” മോളേ അച്ഛനെ കാണണ്ടേ… വാ കണ്ടിട്ടുവരാം ”
അനുവേട്ടൻ കൈപിടിച്ചു കൂടെ നടത്തുമ്പോൾ പലരും അവജ്ഞയോടെ അവളെ നോക്കി അവൾ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ അകത്തേക്ക് നടന്നു

” ഓഹ് കെട്ടിലമ്മ വന്നോ , കൊന്നു തള്ളിയിട്ടും സമാധാനം ആവാതെ ശവം കണ്ടു ഉറപ്പിക്കാൻ വന്നതാണോ ” മരിച്ചത് തന്റെ ഭർത്താവാണെന്നു പോലും ഓർക്കാതെ ചെറിയമ്മ പുലമ്പുന്നതുകണ്ടിട്ട് അവൾക്ക് പുച്ഛം തോന്നി, അല്ലേലും അവരുടെ മുഖത്ത് ദുഃഖത്തിന്റെ കണിക ഒട്ടുമില്ലായിരുന്നു

” ടി നീ എന്റെ വീടിന്റെ പടി കയറരുത്, അവിടെ നിന്നോണം ” കുഞ്ഞനിയൻ കാർത്തിക് അലറി

അല്ലേലും അവരുടെ സ്വഭാവമല്ലേ അവൻ കാണിക്കു അച്ഛന്റെ സ്വഭാവം കുറച്ചെങ്കിലും കിട്ടിയിരുന്നെങ്കിൽ ഈ സമയത്തെങ്കിലും അവൻ മൗനം പാലിച്ചേനെ

” നിനക്കുള്ളതുപോലെ അവൾക്കും ആ കിടക്കുന്ന മനുഷ്യനിൽ അവകാശം ഉണ്ട് വന്നിട്ടുണ്ടെങ്കിൽ കണ്ടിട്ടേ പോകു ആരും തടയാൻ നിൽക്കണ്ട അറിയാല്ലോ എന്നെ ” അനുരാഗിന്റെ ഒച്ച മുഴങ്ങിയപ്പോൾ അവനെ അവന്റെ കൂട്ടുകാർ പിടിച്ചുകൊണ്ടുപോയി , പിന്നെ ആരും ഒന്നും മിണ്ടിയില്ല

അവൾ നടന്നു അച്ഛന്റെ കാൽപ്പാദത്തിൽ കെട്ടിപ്പിടിച്ചു കിടന്നു തന്നെ തനിച്ചാക്കി പോയതിൽ മൗനമായി പരാതി പറഞ്ഞു

” ആരെ കാണിക്കനാടി നിന്റെ ഈ നാടകം..നിന്നെയിനി ആരും വിശ്വസിക്കില്ല, കെട്ടിയവൻ പോരാഞ്ഞിട്ട് വേറൊരുത്തനൊപ്പം അഴിഞ്ഞാടി നടക്കുന്നവൾ, തേവിടിശ്ശി ”

ആ വാക്കുകൾ കേട്ടതോടെ അവൾ ചാടിയെഴുന്നേറ്റു കത്തുന്നൊരു നോട്ടം അവർക്കുനേരെ നോക്കി പാഞ്ഞുചെന്ന് അവരുടെ കഴുത്തിനു കുത്തിപ്പിടിച്ചു അവൾക്ക് ചോദിക്കാനുള്ളതൊക്കെ ആ നോട്ടത്തിൽ ഉണ്ടായിരുന്നു. ശ്വാസം കിട്ടാതെ അവരുടെ കണ്ണുകൾ പുറത്തേക്കുന്തി വന്നു അനുവും മീനമ്മയും വന്നു അവളെ തടഞ്ഞില്ലായിരുന്നുവെങ്കിൽ അവർ ശ്വാസംമുട്ടി മരിച്ചേനെ… ഇത്രയും കാലം അവൾ അനുഭവിച്ച വേദനകളുടെ നൊമ്പരങ്ങളുടെ പ്രയാസത്തിന്റെ ഒറ്റപ്പെടലിന്റെ എല്ലാം കൂടിയുള്ള മാനസിക പിരിമുറുക്കം ചേർന്ന് ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു അവളും

അച്ഛന്റെ നെറ്റിയിൽ അവസാന മുത്തമിട്ട് അവൾ ആ വീടിന്റെ പടിയിറങ്ങി ..ഇനിയും നിന്നാൽ ചിലപ്പോൾ മനസ്സ് കൈവിട്ടുപോകുമെന്ന് അവൾക്കും തോന്നി സ്വന്തം അച്ഛനെ ചിതയിൽ ദഹിപ്പിക്കും മുന്നേ പടിയിറങ്ങേണ്ടി ഒരു മകളുടെ അവസ്ഥ സ്വന്തം വീട്ടിൽ അന്യയാകേണ്ടി വരുന്ന അവസ്ഥ ഒരു പെണ്ണിനും വരുത്തരുതെന്നവൾ മൗനമായി പ്രാർത്ഥിച്ചു

അമ്മയുടെ കൈ പിടിച്ചു അനുരാഗിന്റെ വണ്ടിയിൽ കേറിയപ്പോൾ ഇതിനു മുൻപൊരിക്കൽ അതിനകത്തു സുരക്ഷിതയായി എടുത്തു കിടത്തിയതവൾ ഓർത്തു

അന്ന് ബോധം മറഞ്ഞു വീഴുമ്പോൾ താങ്ങിയെടുത്ത് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു, ഒരു മാസത്തോളം അബോധവസ്ഥയിൽ കിടന്ന തന്നെ ശുസ്രൂഷിച്ച അമ്മയും മകനും തനിക്കേൽക്കേണ്ടിവന്ന പീഡനങ്ങൾ ഡോക്ടർ പറഞ്ഞിട്ട് സങ്കടത്തോടെ അതിലേറെ സ്നേഹത്തോടെ നോക്കിയ കണ്ണുകൾ, വഴിയിൽ ഉപേക്ഷിക്കാതെ അസുഖം ഭേദമാകും വരെ കൂട്ടിരുന്നവർ… ജീവിതത്തിൽ അനുഭവിച്ചതൊക്കെ പറയുമ്പോൾ കണ്ണുനീരൊഴുക്കി നെഞ്ചോട് ചേർത്തു പിടിച്ചവർ ഒരു മകളെ പോലെ സഹോദരിയെ പോലെ അവസാനം വീട്ടിലേക്ക് കൂട്ടി

32 Comments

  1. ♥️♥️♥️

    1. നിറഞ്ഞ സ്നേഹം…

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️

    1. സ്നേഹം കൂട്ടെ ❤️

  3. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  4. ഖുറേഷി അബ്രഹാം

    കഥ ഗംഭീരം ആയിരുന്നു. നല്ല ഒഴുക്കുള്ള എഴുത്ത്. കുറച്ചു പേജ് ഉള്ളു യെങ്കിലും ഉള്ളതിൽ ഓരോ പേജുണ് വരിയും മനോഹരമാക്കി. കഥയിലെ ഓരോ വരിയും നൊമ്പരം നിറഞ്ഞതായിരുന്നു. അവൾ അനുഭവിച്ച വേതനകൾ അവസാനം അച്ഛന്റെ വിടവാങ്ങൽ കൂടെ ആയപ്പോൾ ഉള്ളെതെല്ലാം ആയി. അവിടെന്ന് കര കയറ്റിയത് ആ അമ്മയും മകനും. സ്വന്തം ഭാര്യാ തന്നെ തന്റെ മകളെ നോവിക്കുന്നതറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അച്ഛൻ. പക്ഷെ അവളുടെ അച്ഛൻ അവളെ സ്നേഹിച്ചിരുന്നെങ്കി എന്തിന് മൗനം പാലിച്ചു എന്ന് മനസിലായില്ല.

    കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    ഖുറേഷി അബ്രഹാം,,,,,,

    1. ചിലപ്പോൾ നിസ്സഹായനായി നോക്കി നിൽക്കേണ്ട മനുഷ്യരുണ്ട് നമുക്കിടയിൽ… പറയാൻ ഏറെ മനസ്സിലുണ്ടെങ്കിലും മൗനം കൊണ്ട് മതിലുപണിഞ്ഞു അതിനുള്ളിൽ ഒതുങ്ങിക്കൂടും ചിലർ… ഉള്ളിലെ വേദന പുറത്തു കാണിക്കാനാവാതെ ഇരുട്ടിന്റെ മറവിൽ ഒഴുക്കിക്കളയും… ചുറ്റുപാടുകളിൽ ഇതിപോലെ ഒത്തിരി പേരുണ്ടാകും… എല്ലാം ഉള്ളിലടക്കിപ്പിടിച്ചു പുറമെ മൗനം പാലിക്കുന്നവർ… അത് അവരുടെ കഴിവുകേടാവില്ല അവസ്ഥ ആയിരിക്കും… അങ്ങനെ ഒന്നിനെ വരച്ചു ചേർക്കാൻ ഞാൻ ശ്രമിച്ചതാണ്….

      മനസ്സിരുത്തി വായിച്ചതിൽ ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ.. ❤️

  5. ഹ്രിദയസ്പര്ശിയായ രചന.. ഒരു പെണ്ണിന്റെ നൊമ്പരങ്ങളുടെ കഥ മനോഹരമായി അവതരിപ്പിച്ചു.. വേഗത അൽപ്പം കുറച്ചിരുന്നെങ്കിൽ ഇതിലും മികച്ചതായി തീർന്നേനെ..

    ആ അച്ഛനോട് എന്തോ യോജിക്കാൻ കഴിയുന്നില്ല.. സ്വന്തം മകളെ ദ്രോഹിക്കുന്നത് ഒരു തവണ പോലും എതിർക്കാതെ നോക്കുകുത്തിയായി നിന്ന് കണ്ട വ്യക്തിക്ക് അവസാനം മോളെ മനസ്സുകൊണ്ട് അനുഗ്രഹിക്കാൻ എങ്ങനെ കഴിയും..

    ബാക്കി ഭാഗങ്ങൾ എല്ലാം ഇഷ്ടമായി..ആശംസകൾ?

    1. ചിലരുടെ ജീവിതത്തിൽ അവരുടെ അവസ്ഥയിൽ മറ്റുള്ളവർക്ക് അവരെ ഒരു നോക്കുകുത്തിക്ക് സമം നിർവചിക്കാം.. പക്ഷേ ചിലരുണ്ട് പ്രതികരിക്കാൻ ഉള്ളിൽ വീർപ്പുമുട്ടിയാൽ പോലും നിസ്സഹായതയുടെ മൂടുപടം അണിയേണ്ടി വന്നവർ… അങ്ങനുള്ളൊരാളുടെ അവസ്ഥ കോറിയിട്ടെന്ന് മാത്രം…

      വായനയ്ക്കും മറുപടിക്കും ഒത്തിരി സന്തോഷം മനു.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  6. ഷാനാ,
    എഴുത്ത് സൂപ്പർ, ഭാഷയുടെ ലാളിത്യം അതിലൂടെയുള്ള കഥപറച്ചിൽ, ഹൃദയസ്പർശിയായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ…

    1. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  7. ഷാന ❤️… very touching… great writing???

    1. മറുകുറിക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  8. Heart touching one … ❤❤

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  9. ഹൃദയസ്പർശിയായ നല്ലെഴുത്ത് .

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  10. sankadappeduthikkalanju??
    Ezhuthinte kazhivanu.. nannayirunnu.. orupad..?

    1. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ ❤️

  11. സ്നേഹം കൂടട്ടേ❤️

  12. Touching ആയിട്ടുള്ള ഒരു story ഒരുപാട് ഇഷ്ടയി

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  13. ജീനാ_പ്പു

    ഇനിയെങ്കിലും സന്തോഷം നിറഞ്ഞൊരു ജീവിതം ഉണ്ടാവട്ടെ ❣️

    1. ??

      നിറഞ്ഞ സ്നേഹം കൂട്ടെ… ❤️

      1. ജീനാ_പ്പു

        ഹാർട്ട്ടെച്ചിംഗ് ആയിരുന്നു ❣️?

        1. നിങ്ങളെ പോലെ ഓരോരുത്തരും എഴുതുന്നത് വായിക്കുമ്പോൾ മുളപൊട്ടിയ ആഗ്രഹത്തിൽ എഴുതി തുടങ്ങിയതാണ്…

          മനസ്സിൽ വരുന്ന വരികൾ അതുപോലെ പകർത്തുന്നു…. ?

          വിലയേറിയ മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ…

          1. ജീനാ_പ്പു

            ഞാനും ഒരു എഴുത്തുകാരൻ ആണെന്ന് ? തോന്നുന്നിയോ ???

            ഞാനും നിങ്ങളെ പോലെ തന്നെയാണ് മാഷേ ?❣️

            നന്നായിട്ടുണ്ട് ?❣️ തുടർന്നും എഴുതുക ??

  14. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ??

    1. നിറഞ്ഞ സ്നേഹം കൂട്ടെ… ❤️

  15. De ഇത് നിങ്ങളാണോ?

    1. ഏത്???

    2. Njaan ella … ?

Comments are closed.