വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335

അപ്പോ എന്തെലും പറ്റുമോ…. ചിന്നു പേടിയോടെ ചോദിച്ചു….

ഇല്ല…. നീ നേരത്തെ പോലെ എന്‍റെ കൈ പിടിച്ച് കണ്ണടച്ചിരുന്നോ…. എന്തു പറ്റിയാലും നമ്മള്‍ ഒന്നിച്ച് പോരെ….. കണ്ണന്‍ ധൈര്യം പകര്‍ന്നു…

വിമാനം ഇറങ്ങുന്നതിന് മുമ്പ് കണ്ണന്‍ ഇങ്ങനെ ചിന്നുവിന് നിര്‍ദ്ദേശം കൊടുത്തു. അവള്‍ പറഞ്ഞ പോലെ അനുസരിച്ചിരുന്നു.

മുംബൈ എയര്‍പോര്‍ട്ടില്‍ ഒരു മണിക്കുര്‍ ടൈം ഉണ്ടായിരുന്നു. ഈ സമയം കണ്ണന്‍ ചിന്നുവിനെ എയര്‍പോര്‍ട്ട് ചുറ്റി കാണിച്ചു.

ഒരു കൊട്ടാരം പോലെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്‍റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട്…. കാഴ്ചകള്‍ കണ്ട് ചിന്നുവും കണ്ണനും കൈകള്‍ കോര്‍ത്തുപിടിച്ച് നടന്നു നിങ്ങി…. പിന്നെ സമയമായപ്പോള്‍ മുംബൈ ലുധിയാന ഫ്ലൈറ്റിലേക്ക് ചെന്നു…

അത് ഇത്തിരി സമയമെടുത്ത ട്രിപ്പായിരുന്നു… ഏഴു മണിക്കുറെടുത്തു ലുധിയാനയില്‍ എത്താന്‍…. ഭക്ഷണം ഫ്ലൈറ്റില്‍ നിന്ന് കഴിച്ചു. അങ്ങനെ രാത്രി എഴു മണിയോടെ ലുധിയാനയില്‍ എത്തി.

അവിടെ കണ്ണന്‍റെ ഒരു കുട്ടുകാരനുണ്ട്. സുര്‍ബദ്ദര്‍ സിംഗ്. പണ്ട് ട്രിപ്പ് പോയപ്പോ പരിചയപ്പെട്ടതാണ്. ഇതാണ് യാത്രകളുടെ സൗഭാഗ്യം. അറിയാത്ത നാട്ടില്‍ ഇതുവരെ കാണാത്ത ആളുകളെ പരിചയപ്പെടാനും അവരെ അറിയാനും സാധിക്കും. സുര്‍ബദ്ദര്‍ അവിടെ ഒരു ട്രവലര്‍ ഏജന്‍സി നടത്തുകയാണ്. അവന്‍ ഏയര്‍പോര്‍ട്ടില്‍ വന്നിരുന്നു. പഞ്ചാബില്‍ ചുറ്റിയടിക്കാന്‍ അവനോട് ഒരു കാര്‍ ഏര്‍പാട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.
സുര്‍ബദ്ദര്‍ ഇരുവരെയും ഏക്സിറ്റ് ഗേറ്റില്‍ കാത്തിരുന്നിരുന്നു. കണ്ണന്‍ പഴയ ഫ്രണ്ടിന്‍റെ അലിംഗനം ചെയ്തു. പിന്നെ തന്‍റെ സഹധര്‍മ്മിണിയെ പരിചയപ്പെടുത്തി. സുര്‍ബദ്ദറിന് ഹിന്ദിയും ഇംഗ്ലീഷും നന്നായി അറിയാം. അതുകൊണ്ട് ആശയവിനിമയം ഒരു പ്രശ്നമായില്ല.

ആദ്യം അവര്‍ ഒന്നിച്ച് പോയത് സുര്‍ബദ്ദറിന്‍റെ വീട്ടിലേക്കാണ്. അവിടെ സുര്‍ബദ്ദറിന്‍റെ അച്ഛനും അമ്മയും ഭാര്യയും ഒരാള്‍ കുട്ടിയും ഉണ്ട്. എല്ലാവരും പരമ്പരാഗതമായ സിക്ക് വേഷത്തിലാണ്. സുര്‍ബദ്ദറിനെ പരിചയമുണ്ടെങ്കിലും അയാളുടെ വീട്ടില്‍ കണ്ണന്‍ പോകുന്നത് ആദ്യമായാണ്.

അവിടെ നിന്നായിരുന്നു രാത്രി ഭക്ഷണം… ചപ്പാത്തിയും ധാല്‍കറിയും. അവിടെത്തെ സ്ത്രീ ജനങ്ങളോട് അധികം സംസാരിക്കാന്‍ നിന്നില്ല. ഭാഷ അതാണ് മുഖ്യ കാരണം. സുര്‍ബദ്ദറിന്‍റെ അച്ഛന്‍ പഴയ പട്ടാളകാരനായിരുന്നു അയാള്‍ക്ക് ഹിന്ദി അറിയാം. കുറച്ച് നേരം അയാളുടെ പഴയ അതിര്‍ത്ഥി തള്ളും കേട്ട് അവര്‍ ഇറങ്ങി.

രാത്രിയിലേക്ക് അവിടെത്തെ ഒരു ഫോട്ടലില്‍ റൂം ബുക്ക് ചെയ്തത് കൊണ്ട് രാത്രി അവിടെ തങ്ങാന്‍ അവര്‍ പറഞ്ഞത് നിരസിക്കേണ്ടി വന്നു.

പോരാന്‍ നേരം സുര്‍ബദ്ദര്‍ ഏയര്‍പോര്‍ട്ടില്‍ നിന്ന് അവരെ കുട്ടി കൊണ്ടു വന്ന കാറിന്‍റെ കീ കണ്ണനെ സുര്‍ബദ്ദര്‍ ഏല്‍പിച്ചു. ഇനി രണ്ടു ദിവസം പഞ്ചാബിലെ യാത്ര അതിലാണ്.
രാത്രി പത്ത് മണിയോടെ ഹോട്ടലിലെത്തി. ബുക്കിംഗ് മേസേജ് കാണിച്ച് മറ്റു ഫോര്‍മാലിറ്റി തീര്‍ത്ത് റൂമിലെത്തി. നല്ല യാത്ര ക്ഷീണമുണ്ട് രണ്ടാള്‍ക്കും. അതുകൊണ്ട് ഫ്രഷായി കിടക്കാന്‍ തിരുമാനിച്ചു. കണ്ണന്‍ അലറാം റെഡിയാക്കി ബെഡില്‍ കിടന്നു.
അപ്പോഴാണ് ചിന്നു എന്തോ തിരയുന്ന പോലെ കണ്ണന് തോന്നിയത്….

എന്താ ചിന്നു തിരയുന്നത്, കിടക്കുന്നില്ലേ… കണ്ണന്‍ ചോദിച്ചു.

കണ്ണേട്ടാ…. ഇവിടെ രണ്ട് തലയണയേ ഉള്ളു…. ചിന്നു ഇത്തിരി വിഷമത്തോടെ പറഞ്ഞു.
കണ്ണന്‍ അപ്പോഴാണ് കാര്യം മനസിലായത്. ഇന്ന് അവര്‍ക്കിടയില്‍ തലയണ മതില്‍ ഇല്ല. എന്നാല്‍ അവന്‍ അമ്മയ്ക്ക് കൊടുത്ത വാക്ക് തെറ്റിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാല്‍ അധികം പറയാന്‍ നിന്നില്ല….

12 Comments

  1. നിങ്ങളുടെ ഒന്ന് കഥകൾക് അഭിപ്രായം പറയാൻ ഞാൻ ആളല്ല..

    എന്നാലും എനിക്കിഷ്ട്ട പെട്ടു

    വൈറ്റിംഗ് ???

    1. നന്ദി നൗഫു… ❤️

      നിങ്ങളെ കഥകൾ എനിക്കും ഒരുപാട്‌ ഇഷ്ടമാണ് ❤️♥️?

  2. പോന്നോട്ടെ,, ബാകി part oke പോന്നൊട്ടെ. ❤️

    1. വരും?☺️ ഉടനെ ഉണ്ടാവും ?❤️

  3. നല്ല കഥ

  4. ༻™തമ്പുരാൻ™༺

    ???

Comments are closed.