വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335

പെട്ടെന്ന് വേദന ശരീരത്തിലേക്ക് കയറിയ കണ്ണന്‍ അവളെ പിടിച്ച് തന്നില്‍ നിന്ന് അകത്തി. വേദന കടിച്ചമര്‍ത്തി അവളെ തുറിച്ച് നോക്കി. പക്ഷേ അവളില്‍ നാണം മാത്രമായിരുന്നു. അവള്‍ തല കുമ്പിട്ട് നില്‍ക്കുകയായിരുന്നു.

നീയെന്ത് പരുപാടിയാ കാണിച്ചേ….. എന്‍റെ ജീവനങ്ങ് പോയി….

അവളുടെ താടിയ്ക്ക് പിടിച്ച് മുഖമുയര്‍ത്തി അവന്‍ അവളോട് ചോദിച്ചു.

അത്… കണ്ണേട്ടാ…. ഇങ്ങനെ കെട്ടിപിടിച്ച് നില്‍ക്കുമ്പോ എനിക്കെന്തോ പോലെ…. നാണത്തില്‍ കുതിര്‍ന്ന വാക്കുകളോടെ അവള്‍ പറഞ്ഞു.

എന്ത് പോലെ…. കണ്ണന്‍ ചോദിച്ചു….

പോ…. കണ്ണേട്ടാ…. എന്‍റെ കണ്ട്രോള്‍ കുടെ കളയാതെ…. പോയെ പോയി കുളിക്ക്…. ചിന്നു നാണത്തില്‍ തന്നെ പറഞ്ഞു….

ഇതെന്ത് കൂത്ത് എന്ന മട്ടില്‍ കണ്ണന്‍ ചിന്നുവിനെ നോക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഇതില്‍ നിന്നെല്ലാം ഒഴുവാക്കാന്‍ നിന്നവള്‍ തന്‍റെ സാമീപത്തിനായി അല്ലെങ്കില്‍ തന്‍റെ സ്പര്‍ശനത്തിനായി കാത്തിരിക്കുന്നവള്‍ ആയിരുന്നോ…. അത് അവന്‍ പ്രതിക്ഷിച്ചില്ല. ഒരു പക്ഷേ അങ്ങിനെ ചിന്തിക്കാന്‍ അവള്‍ സമ്മതിച്ചില്ല എന്നുവേണം പറയാന്‍….

എങ്ങനെ…. കണ്ണന്‍ ചിരിയോടെ ചോദിച്ചു….

അങ്ങനെ തന്നെ…. പോയി കുളിക്ക് കള്ള കണ്ണാ…. കുളിച്ച് ഡ്രെസ് മാറി അങ്ങ് വന്നേക്ക്, ഞാന്‍ അടുക്കളയില്‍ കാണും….. ഇത്രയും പറഞ്ഞ് ഒരു ചിരിയും തന്ന് അവള്‍ റുമിന് പുറത്തേക്ക് ഓടി….

കണ്ണന്‍ അവളുടെ മാറ്റത്തില്‍ ഞെട്ടി നിന്നു. പിന്നെ അവള്‍ പോയ് മറഞ്ഞപ്പോള്‍ കുളിക്കാനായി ബാത്ത്റൂമില്‍ കയറി. കുളി കഴിഞ്ഞ് ഡ്രെസ് മാറി ഡൈനിംഗ് ടെബിളിനടുത്ത് പോയപ്പോള്‍ ലക്ഷ്മിയമ്മയും ചിന്നുവും അടുക്കളയില്‍ നിന്ന് സംസാരിക്കുന്നുണ്ട്.

കണ്ണന്‍ ടെബിളിന്‍റെ അടുത്തുള്ള ചെയര്‍ നിക്കി അതില്‍ ഇരുന്നു. ശബ്ദം കേട്ടാട്ടാവണം ചിന്നു അടുക്കളയില്‍ നിന്ന് തലയിട്ട് നോക്കി. കണ്ണനെ കണ്ടപ്പോ അവള്‍ അങ്ങോട്ട് കയറി ചെന്നു. മുഖത്ത് നേരത്തെ കാര്യങ്ങളുടെ ഒരു നാണവും ചമ്മലും ഉണ്ട്….

അവള്‍ കണ്ണന്‍റെ മുന്നിലേക്ക് ഒരു പ്ലേറ്റ് വെച്ചു. അന്നത്തെ പ്രാതലായ പുട്ട് എടുത്ത് വെച്ചു. കടലകറിയില്‍ അതിന് മേലെ ഒഴിച്ച് കൊടുത്തു. പിന്നെ തന്‍റെ മുന്നില്‍ അടുത്ത പ്ലേറ്റ് വെച്ച് അതിലേക്കും അവശ്യത്തിന് പ്രാതല്‍ എടുത്തു.

അവള്‍ അവന്‍റെ ഇടതുവശത്തായി ഇരുന്നു. ഭക്ഷണം കിട്ടി കഴിഞ്ഞാല്‍ ചിന്നു ഉമ്മച്ചിക്കുട്ടിയെ കണ്ട നായര് ചെക്കനെ പോലെയാണ്…. ചുറ്റുമുള്ളതൊന്നും കാണില്ല….
ചിന്നു പുട്ടിനെ തവിടുപൊടിയാക്കി കഴിക്കാന്‍ തുടങ്ങി. ഭക്ഷണത്തില്‍ അവളുടെ വേഗതയെ മറിക്കടക്കാന്‍ കണ്ണന് സാധിച്ചില്ല.

അപ്പോഴെക്കും ലക്ഷ്മിയമ്മ ചായയുമായി എത്തി. കണ്ണന്‍ ലക്ഷ്മിയമ്മയെ നോക്കി ചിരിച്ചു. ലക്ഷ്മിയമ്മ തിരിച്ചും. ചിന്നു അമ്മ വന്നത് അറിഞ്ഞ ഭാവം കാണിച്ചില്ല. അവള്‍ ചെയ്യുന്ന പണിയില്‍ കോണ്‍സട്രേഷന്‍ കൊടുത്തു.

അമ്മ കഴിക്കുന്നില്ലേ….

12 Comments

  1. നിങ്ങളുടെ ഒന്ന് കഥകൾക് അഭിപ്രായം പറയാൻ ഞാൻ ആളല്ല..

    എന്നാലും എനിക്കിഷ്ട്ട പെട്ടു

    വൈറ്റിംഗ് ???

    1. നന്ദി നൗഫു… ❤️

      നിങ്ങളെ കഥകൾ എനിക്കും ഒരുപാട്‌ ഇഷ്ടമാണ് ❤️♥️?

  2. പോന്നോട്ടെ,, ബാകി part oke പോന്നൊട്ടെ. ❤️

    1. വരും?☺️ ഉടനെ ഉണ്ടാവും ?❤️

  3. നല്ല കഥ

  4. ༻™തമ്പുരാൻ™༺

    ???

Comments are closed.