സങ്കടപ്പെട്ടിരിക്കുകയായിരുന്നു. അന്ന് ഇവിടെത്തെ വലിയ ജ്യോത്സനെ കണ്ട് സംസാരിച്ചപ്പോള്‍ അദ്ദേഹമാണ് ഇവിടെ ഒരു ദുര്‍ഗ്ഗദേവി ക്ഷേത്രം കല്ലില്‍ പണിയാന്‍ പറഞ്ഞത്… അതിനായി രാജാവ് ഇവിടെയുള്ള വലിയൊരു തച്ചനെ ഏര്‍പ്പാട് ചെയ്തു…. അദ്ദേഹമാണ് ആ ക്ഷേത്രം പണിതത്. പിറകിലെ പാറിയില്‍ നിന്ന് വലിയൊരു ഭാഗം അടര്‍ത്തിയെടുത്ത് അതിലാണ് ആ മണ്ഡപം മൊത്തം പണി കഴിപ്പിച്ചത്. അതിന് മുകളില്‍ തച്ചന്‍ ഒപ്പിച്ച പണിയാണ് ആ സംഗീതം….
എന്ത് പണി…. ചിന്നു കേട്ടിരിക്കുന്നതിനിടെ ചോദിച്ചു….
അത് അയാള്‍ മണ്ഡപത്തിന് മുകളില്‍ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ടാക്കി അതില്‍ ഓരോ ഓരോ സംഗീതോപകരണങ്ങള്‍ വെച്ചു. തെക്ക് രാജാസ്ഥാനില്‍ നിന്ന് സ്ഥിരം കാറ്റടിക്കുന്ന പ്രദേശമായതിനാല്‍ ആ കാറ്റ് ഈ ദ്വാരങ്ങില്‍ കുടെ സഞ്ചരിച്ച് സംഗീതം പുറപ്പെടിക്കും…. അതാണ് ആ സംഗീതത്തിന്‍റെ രഹസ്യം….
ചിന്നു അത്ഭുതത്തോടെ കണ്ണന്‍ പറഞ്ഞത് കേട്ടിരുന്നു…. പിന്നെയും സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.
അപ്പോ കണ്ണേട്ടന്‍ മണ്ഡപത്തിനുള്ളില്‍ തിരി കത്തിച്ചതോ….
അത് ഇവിടെത്തെ നിയമമാണ്. ദിവസത്തില്‍ ഇവിടെ ആദ്യം വരുന്നയാള്‍ ആ അമ്പലം തുറന്ന് വിളക്ക് വെക്കണം….
അങ്ങിനെ ചരിത്രവും കാര്യങ്ങളും മറ്റുമായി അവര്‍ മതിയെ പടികള്‍ ഇറങ്ങി. തിരിച്ച് കാറിനടുത്തെത്തിയപ്പോള്‍ പത്ത് മണിയോടടുത്തായി.
ചിന്നുവിന് പതിവ് വേദന തുടങ്ങി…. വിശപ്പിന്‍റെയാണ്…
അവിടെ നിന്ന് കാറെടുത്ത് ഒരു സൗത്ത് ഇന്ത്യന്‍ ഫുഡ് ഡാബയില്‍ പോയി മസാലദോശ കഴിച്ചു.
പിന്നെ അവിടെ നിന്ന് ലുധിയാനയിലെ ലോധി ഫോര്‍ട്ടും വാര്‍ മ്യൂസിയവും അവര്‍ ചുറ്റിയടിച്ചു. ആദ്യമായി പുതിയ സ്ഥലം കണ്ടതിന്‍റെ സന്തോഷത്തോടെ കണ്ടു നടന്നു. എന്നാല്‍ നാലു വര്‍ഷം കൊണ്ട് അവയിലുണ്ടായ മാറ്റം അസ്വദിച്ചാണ് അവന്‍ നടന്നത്.
രാത്രി രാവിലെ ഇറങ്ങിയ ഫോട്ടലിലേക്ക് തന്നെ തിരിച്ചു പോയി. പിറ്റേന്ന് അവര്‍ ലുധിയനയില്‍ നിന്ന് അമൃതസറുലേക്ക് പോകും. അവിടെ സുവര്‍ണക്ഷേത്രം കാണിച്ചു കൊടുക്കാനാണ് യാത്ര.
എല്ലാം പ്ലാന്‍ പോലെയായിരുന്നു.
ഹണിമൂണ്‍ ദിനങ്ങള്‍ ബുള്ളറ്റ് ട്രെയിന്‍ പോലെ കുതിച്ചു പാഞ്ഞു. ഡെല്‍ഹിയും ഷിംലയും അഗ്രയുമായി ബാക്കിയുള്ള എട്ടുദിനങ്ങള്‍ പെട്ടെന്നങ്ങ് പോയി.
പരസ്പരം കൈകള്‍ കോര്‍ത്ത് പിടിച്ചും ഇടയ്ക്ക് തോളില്‍ കയ്യിട്ടും അവര്‍ ഈ ദിനങ്ങള്‍ അസ്വദിച്ചു. ഷിംലയുടെ തണുപ്പില്‍ വികാരങ്ങള്‍ പൊട്ടി മുളച്ചെങ്കിലും ചിന്നു ചുറുചുറുപ്പോടെ അതെല്ലാം തല്ലി കെടുത്തി. രാത്രി തലയണ ഇല്ലാത്തതിനാല്‍ നേരം വെളുക്കമ്പോള്‍ അവളുടെ കൈകള്‍ അവന്‍റെ ശരീരത്തില്‍ എത്തിയിട്ടുണ്ടാവും….
അവളോടൊപ്പമുള്ള ഒരോ നിമിഷവും അവന്‍ അസ്വദിക്കാന്‍ തുടങ്ങി. ഒരു ദിവസം അവളെ കാണാതെ എങ്ങിനെ കഴിയും എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം അവര്‍ അടുത്തുകൊണ്ടിരുന്നു.
ആ ബന്ധത്തില്‍ വികാരങ്ങള്‍ പതിയെ ഒഴുകിയാകാലാന്‍ തുടങ്ങി. അവളെ സന്തോഷിപ്പിക്കുന്നതില്‍ അവന്‍ ലഹരി കണ്ടെത്തി. ഹണിമൂണ്‍ ദിനങ്ങളില്‍ പുതിയ സ്ഥലങ്ങളെ പരിച്ചയപ്പെടുത്തുമ്പോള്‍ അവളില്‍ ഉണ്ടാകുന്ന സന്തോഷം അവനെ വിവശനാക്കി.
അങ്ങിനെ പത്ത് ദിവസത്തെ ഹണിമൂണ്‍ ദിനങ്ങള്‍ക്ക് ശേഷം അവര്‍ വൈഷ്ണവത്തിലെത്തി…..
(തുടരും)
നിങ്ങളുടെ ഒന്ന് കഥകൾക് അഭിപ്രായം പറയാൻ ഞാൻ ആളല്ല..
എന്നാലും എനിക്കിഷ്ട്ട പെട്ടു
വൈറ്റിംഗ് ???
നന്ദി നൗഫു… ❤️
നിങ്ങളെ കഥകൾ എനിക്കും ഒരുപാട് ഇഷ്ടമാണ് ❤️♥️?
പോന്നോട്ടെ,, ബാകി part oke പോന്നൊട്ടെ. ❤️
വരും?☺️ ഉടനെ ഉണ്ടാവും ?❤️
നല്ല കഥ
നന്ദി സഹോദരാ… ?♥️❤️
???
????♥️❤️?
???
❤️?♥️
?
❤️♥️???