നാവില്‍ ഇപ്പോഴും നെരെത്ത കുടിച്ച വെള്ളത്തിന്‍റെ സ്വാദ് നില്‍ക്കുന്നുണ്ട്.
മന്ദമാരുതന്‍ ശരീരത്തെ കോരി തരിപ്പിക്കുന്നു.
കാതില്‍ പാറയില്‍ നിന്ന് ഇറ്റിറ്റ് വീഴുന്ന വെള്ളത്തിന്‍റെയും കുറച്ച് സംഗീതോപകരണത്തിന്‍റെ സുന്ദരനാദം….
ചെമ്പകത്തിന്‍റെ മനംമയക്കുന്ന സുഗന്ധം നാസികയില്‍….
പഞ്ചേന്ദ്രീയങ്ങളെ ഉദ്ദീപിപ്പിക്കുന്ന അവസ്ഥ…. സ്വര്‍ഗ്ഗം താഴെയിറങ്ങി വന്ന പോലെ…. മനസ്സും ശരീരവും ഒരുവേള നീയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ….
സമയം കൊഴിഞ്ഞു പോകുന്നത് അറിയുന്നില്ല…. രാവിലെ പടികള്‍ കയറിയ ക്ഷീണം എങ്ങോ പോയ പോലെ…. ചിന്നു ആ ഇരിപ്പിടത്തില്‍ ഇരുന്ന് ആ പ്രദേശത്തിന്‍റെ ഭംഗി കണ്ണും കാതും മൂക്കും കൊണ്ട് ആവോളം അസ്വദിച്ചുകൊണ്ടിരുന്നു.
ചിന്നു….
വേറെയെതോ ലോകത്തെത്തിയ ചിന്നുവിനെ കണ്ണന്‍ വിളിച്ചുണര്‍ത്തി….
ചിന്നു പതിയെ കണ്ണനെ നോക്കി…..
എങ്ങനെയുണ്ട്……
അടിപൊളി….. എന്താ പറയുകാ…. വേറെയൊന്നും ശ്രദ്ധിക്കാന്‍ തോന്നുന്നില്ല…. ഗംഭീരം….. ചിന്നു വാചലമായി….
കണ്ണന്‍ അവളെ നോക്കി ചിരിച്ചു….
വാ…. കുറച്ച് പരുപാടി കുടി ഉണ്ട്…. കണ്ണന്‍ അവളോട് പറഞ്ഞു….
അവര്‍ തിരിച്ച് നടന്നു.
അവന്‍ ആ ക്ഷേത്രത്തിന് മുന്നില്‍ അവളെ കൊണ്ടു പോയി നിര്‍ത്തി. പിന്നെ കൈയിലെ ബാന്‍ഡ് ബാഗില്‍ നിന്ന് ഒരു കുപ്പി എണ്ണയും ഒരു കെട്ട് തിരിയും ലൈറ്ററും എടുത്ത് ബാഗ് അവള്‍ക്ക് കൊടുത്തു.
ചെരുപ്പുരി കണ്ണന്‍ ആ ക്ഷേത്രത്തിന് ഉള്ളിലേക്ക് വാതില്‍ തുറന്ന് കയറി.
ഉള്ളില്‍ ഒരു ദേവി വിഗ്രഹം. അതിന് മുന്നില്‍ ഒരു കല്‍വിളക്ക്…. ചിന്നു കണ്ണന്‍ ചെയ്യുന്നത് നോക്കി നിന്നു.
കണ്ണന്‍ വിഗ്രഹത്തിനടുത്തെത്തി കയ്യിലെ എണ്ണ കല്‍വിളക്കില്‍ ഒഴിച്ച് തിരിയിട്ട് കത്തിച്ചു. കല്‍മണ്ഡപം നിറയെ പ്രകാശം വന്നു. അവന്‍ തിരിച്ചിറങ്ങി ചിന്നുവിനടുത്ത് വന്നു. പിന്നെ ബാക്കിയുള്ള എണ്ണയും തിരിയും എടുത്ത് ദീപസ്തംഭത്തില്‍ തിരി തെളിയിച്ചു. പിന്നെ രണ്ടു പേരും ചേര്‍ന്ന് ദേവിയെ പൂജിച്ചു….
ഏത് ദേവിയാ ഇത്…. ചിന്നു കണ്ണനോട് ചോദിച്ചു…
ദുര്‍ഗ്ഗ ദേവിയാണ്…. കണ്ണന്‍ പറഞ്ഞു….
അവള്‍ വീണ്ടും കണ്ണടച്ച് പ്രര്‍ത്ഥിച്ചു…
പ്രര്‍ത്ഥനയ്ക്ക് ശേഷം കണ്ണന്‍ ചിന്നുവിനെ കൂട്ടി ആ കുന്നിന്‍റെ നാലു വശവും ചുറ്റി കാണിച്ചു. അവള്‍ അത്ഭുതത്തോടെ നോക്കി കണ്ടു. പിന്നെ കുറച്ച് നേരം കുടി അവിടെ ചിലവഴിച്ച് തിരിച്ചു പൊന്നു…. ഫോട്ടോസെടുക്കാനും സെല്‍ഫിക്ക് പോസ് ചെയ്യാനും അവര്‍ മറന്നില്ല.
അപ്പോഴെക്കും ചൂട് കഠിനമായികൊണ്ടിരുന്നു. അതോടെ അവിടെ നില്‍ക്കുന്നത് പ്രയാസകരമായി. അവര്‍ തിരിച്ച് പടികള്‍ ഇറങ്ങാന്‍ തിരുമാനിച്ചു.
ചിന്നു… ക്ഷീണം മാറിയോ… കണ്ണന്‍ ചോദിച്ചു….
ഹാ…. അവിടെയെത്തിയപ്പോ എല്ലാം പമ്പ കടന്നു…. എന്തൊരു സ്ഥലമാണത്…. ഹോ…. കണ്ട് കൊതി തീര്‍ന്നില്ല….
കണ്ണന്‍ ചിരിച്ചു….
അതെന്താ…. അവിടെ ഒരു സംഗീതോപകരണ ശബ്ദം….. ചിന്നു സംശയത്തിന്‍റെ കെട്ടഴിച്ചു….
ആ ക്ഷേത്രമണ്ഡപം നാന്നൂറ് വര്‍ഷത്തോളം പഴക്കമുള്ളതാണ്. പണ്ട് ഇവിടെ ഭരിച്ചിരുന്ന ഒരു രാജാവിന് മക്കളില്ലാത്തതിന്‍റെ വിഷമത്തില്‍
നിങ്ങളുടെ ഒന്ന് കഥകൾക് അഭിപ്രായം പറയാൻ ഞാൻ ആളല്ല..
എന്നാലും എനിക്കിഷ്ട്ട പെട്ടു
വൈറ്റിംഗ് ???
നന്ദി നൗഫു… ❤️
നിങ്ങളെ കഥകൾ എനിക്കും ഒരുപാട് ഇഷ്ടമാണ് ❤️♥️?
പോന്നോട്ടെ,, ബാകി part oke പോന്നൊട്ടെ. ❤️
വരും?☺️ ഉടനെ ഉണ്ടാവും ?❤️
നല്ല കഥ
നന്ദി സഹോദരാ… ?♥️❤️
???
????♥️❤️?
???
❤️?♥️
?
❤️♥️???