വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

വൈഷ്ണവം 8

Vaishnavam Part 8 | Author : Khalbinte Porali | Previous Part

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆

ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ പൂമുഖത്തേക്കിറങ്ങി.

പത്രമിടാന്‍ വരുന്ന ചെക്കന്‍ സൈക്കിളില്‍ വരുന്നതാണ് ഇന്നത്തെ കണി… ചെക്കന്‍ വന്ന് ഇന്നത്തെ പത്രം പൂമുഖത്തേക്ക് വലിച്ചെറിഞ്ഞ് സൈക്കിള്‍ ഒന്ന് കറക്കിയെടുത്ത് തിരിച്ചു പോയി… ഒരാള്‍ അവിടെ നില്‍ക്കുന്നുണ്ട് എന്ന ഒരു ഭാവം പോലും അവനുണ്ടായിട്ടില്ല.
ദേ വന്നു ദാ പോയി ആ രീതിയായിരുന്നു അവന്….

പത്രം പൂമുഖത്ത് നിലത്ത് കിടക്കുന്നുണ്ട്. കണ്ണന്‍ നേരെ അതിന്‍റെയടുത്തേക്ക് ചെന്നു. അടുത്ത ഇരിക്കാന്‍ തിണ്ണ ഉണ്ടെങ്കില്‍ കുടെ ഒരു ആവേശത്തിന് നിലത്തിരുന്നു പത്രം എടുത്ത് നോക്കി.

ആദ്യപേജ് ഒന്ന് നോക്കി. അവന് പറ്റിയ വാര്‍ത്തയൊന്നുമില്ല. സ്ഥിരം കുഭകോണവും പിഡനവും കൊലയും അപകടങ്ങളും തന്നെ…

പിന്നെ പത്രം തിരിച്ച് സ്പോര്‍ട്ട് പേജിലേക്ക് കയറി. എല്ലാ വര്‍ത്തകളും സൂക്ഷ്മമായി വയിച്ചു. പിന്നെ സിനിമ പേജും…. പുതിയ വല്ല പടവും വന്നിട്ടുണ്ടോ എന്നറിയണ്ടേ….
അങ്ങിനെ വായിച്ചുകൊണ്ടിരിക്കെ ശേഖരന്‍ വീടിനുള്ളില്‍ നിന്ന് വന്നു. കുറച്ച് മാറി തിണ്ണമേല്‍ ഇരുന്നു കണ്ണനെ നോക്കി….

കണ്ണാ…. എന്താ അവിടെയിരിക്കുന്നേ…. ശേഖരന്‍ ചോദിച്ചു….

അത്…. അങ്കിളേ…. ഛെ… അച്ഛാ… പത്രം കണ്ടപ്പോ ഒന്ന് വായിച്ചിരുന്നുപോയാതാ….
ഹാ… ശേഖരന്‍റെ മുഖത്ത് കണ്ണന്‍ അങ്കിളേ മാറ്റി അച്ഛാ എന്ന വിളിച്ചതില്‍ ഒരു ചിരി വിരിഞ്ഞു.

ഉറക്കം ഒക്കെ ശരിയായോ…. ശേഖരന്‍ ചോദിച്ചു….

ഹാ… കുഴപ്പമില്ലാച്ഛാ…. കണ്ണന്‍ മറുപടി കൊടുത്തു…

ഈ നേരത്താണ് ചായ ഗ്ലാസുമായി ചിന്നു കടന്നു വരുന്നത്. തന്‍റെ കണ്ണേട്ടന്‍ താഴെയിരുന്നു അച്ഛനോട് സംസാരിക്കുന്നത് അവള്‍ക്ക് തീരെ പിടിച്ചില്ല. അവള്‍ വേഗം കണ്ണന്‍റെയടുത്തേക്ക് നിങ്ങി….

കണ്ണേട്ടാ…. ചിന്നു വിളിച്ചു….

പത്രത്തില്‍ നിന്ന് കണ്ണേടുത്ത് കണ്ണന്‍ ചിന്നുവിനെ നോക്കി…

എന്താ ചിന്നു….

എന്താ താഴത്തിരിക്കുന്നേ…. ചിന്നു ഇഷ്ടപെടാത്ത രീതിയില്‍ ചോദിച്ചു…

അത് പത്രം കണ്ടപ്പോ…. കണ്ണന്‍ മുഴുവനാക്കാതെ പറഞ്ഞു.

അതിന്…. എണിറ്റേ…. തിണ്ണ മുകളിരുന്നു വായിച്ചാ മതി…. ചിന്നു തറപ്പിച്ച് പറഞ്ഞു…..

കണ്ണന്‍ അവളെ ഒന്ന് നോക്കി…. താഴെയിരിക്കുന്നത് അവള്‍ക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. അവന്‍ മേലെ എണിറ്റ് അടുത്തുള്ള തിണ്ണയ്ക്ക് മേലെ കയറി ഇരുന്നു.

പോരെ…. കണ്ണന്‍ ചിരിച്ച് കൊണ്ട് അവളോട് ചോദിച്ചു….

മതി…. ഇതാ ചായ…. കയ്യിലെ ചായ ഗ്ലാസ് അവനു നേരെ നീട്ടി അവള്‍ പറഞ്ഞു….

കണ്ണന്‍ കൈയിലുള്ള പത്രം മടക്കി തിണ്ണമേല്‍ വെച്ചു.

മ്…. അച്ഛനു കൊടുക്കുന്നില്ലേ…. കണ്ണന്‍ ഗ്ലാസ് വാങ്ങി അവളോടായി ചോദിച്ചു….

അച്ഛന്  രാവിലെ ഈ പരുപാടിയില്ല…. ചിന്നു അച്ഛനെ നോക്കി പറഞ്ഞു.

12 Comments

  1. നിങ്ങളുടെ ഒന്ന് കഥകൾക് അഭിപ്രായം പറയാൻ ഞാൻ ആളല്ല..

    എന്നാലും എനിക്കിഷ്ട്ട പെട്ടു

    വൈറ്റിംഗ് ???

    1. നന്ദി നൗഫു… ❤️

      നിങ്ങളെ കഥകൾ എനിക്കും ഒരുപാട്‌ ഇഷ്ടമാണ് ❤️♥️?

  2. പോന്നോട്ടെ,, ബാകി part oke പോന്നൊട്ടെ. ❤️

    1. വരും?☺️ ഉടനെ ഉണ്ടാവും ?❤️

  3. നല്ല കഥ

  4. ༻™തമ്പുരാൻ™༺

    ???

Comments are closed.