വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473

ഹാ… നന്നായി…. പിന്നെ വല്യമ എന്ത് പറഞ്ഞു…. പോവാന്‍ നേരം മുപ്പത്തി കുറെ പറയുന്നത് കേട്ടലോ….

അത് സ്ഥിരം ഡയലോഗ്…. ഇവിടെ നല്ല കുട്ടിയായി നില്‍ക്കണം. ഇവിടെയുള്ളവരുടെ കാര്യം നോക്കണം. എന്ത് ആവശ്യമുണ്ടേലും അമ്മയേയോ വല്യമയേയോ വിളിക്കണം അങ്ങിനെ അങ്ങിനെ….

ഉം…. പിന്നേയ് ഈ കഴുത്തില്‍ അധികം മാല ഒന്നും വേണ്ടാട്ടോ…. ആ താലി മാല മാത്രം മതി… അതാ കാണാന്‍ ഭംഗി….

എനിക്കും താല്‍പര്യമൊന്നുമില്ല… പിന്നെ കണ്ണേട്ടന്‍റെ അമ്മ പറഞ്ഞപ്പോ…. അവള്‍ ഇടയ്ക്ക് നിര്‍ത്തി…

അപ്പോഴെക്കും കാര്‍ പാടത്തിന് നടുവിലെ മണ്‍പാതയിലേക്ക് കടന്നിരുന്നു.

കൊയ്തുകഴിഞ്ഞ പാടത്തിന് നടുവിലുടെ അമ്പലത്തിലേക്കുള്ള പാത. കഷ്ടിച്ച് രണ്ട് കാറിന് പോകാന്‍ കഴിയുന്ന വീതിയുണ്ട്. അവിടെന്ന് നോക്കിയാലെ ദുരെയുള്ള അമ്പലവും അമ്പലത്തിന്‍റെ കൊടിമരവുമൊക്കെ കാണം.

ഭഗവതിയാണ് അമ്പലത്തിലെ മുഖ്യപ്രതിഷ്ഠ. കുടതെ വിഷ്ണു, ശിവന്‍, അയ്യപ്പന്‍, ഗണപതിയൊക്കെ ഉപദേവډാരായി ഉണ്ട്. അത്യവശ്യം വലിയ ക്ഷേത്രമാണ്. അരികില്‍ ഒരു കുളമുണ്ട്. പ്രധാന കവടം കഴിഞ്ഞ ഉള്ളില്‍ വേറെ ഒരു ചുറ്റുമതിലുണ്ട്.

അതിനുള്ളിലാണ് ശ്രീകോവിലുകള്‍. ചുറ്റുമതിലില്‍ ചുറ്റുവിളക്കിനുള്ള കല്‍വിളക്കുകള്‍ ഉണ്ട്. കരിങ്കല്ലുകള്‍ പാകിയതാണ് ക്ഷേത്രത്തിനുള്ളിലെ വഴികള്‍. കണ്ണന്‍ ചെറുപ്പത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വരുമായിരുന്നു. ഇപ്പോ ഉത്സവങ്ങള്‍ക്ക് മാത്രമായി വരവ്….
കാര്‍ അമ്പലത്തിനടുത്തുള്ള ആല്‍മരത്തിന് ചുവട്ടില്‍ നിര്‍ത്തി. തിരക്ക് തീരെയില്ല. അവര്‍ ഇരുവരും ചുറ്റമ്പലത്തിനുള്ളിലേക്കായി നടന്നു. നവവധുവിനെയും നവവരനെയും എല്ലാരും പുഞ്ചിരിയോടെ എതിരേറ്റു. തൊഴുത് പ്രസാദം വാങ്ങി പുറത്തേക്കിറങ്ങി. അവള്‍ അവന് ചന്ദനം തൊട്ട് കൊടുത്തു.

തണുത്ത ചന്ദനം നെറ്റില്‍ പതിഞ്ഞപ്പോ മനസിലും ശരീരത്തിനും ഒരു കുളിര്‍മ…
പിന്നെ സമയം കളയാതെ തിരിച്ച് വൈഷ്ണവത്തിലേക്ക് പോന്നു. അന്ന് പ്രത്യേകമായി ഒരു പ്ലാനും ഉണ്ടായിരുന്നില്ല. കണ്ണന്‍ അച്ഛന്‍റെ കുടെ കുടി. ചിന്നു അമ്മയുടെ കുടെയും. നാളെതൊട്ട് വിരുന്നിന്‍റെ ബഹളമാണ്. ചിന്നുവിന്‍റെയും കണ്ണന്‍റെയും ബന്ധുക്കളുടെ വിട്ടിലേക്ക് ചെല്ലണം… ഒരാഴ്ചയ്ക്ക് വേറെ പരുപാടിയൊന്നും നടക്കില്ല. നാടുചുറ്റി നടപ്പ് തന്നെ….

ചിന്നു ആദ്യദിനം തോട്ടെ ഒരു മരുമോളെന്നതില്‍ ഉപരി ഒരു മകളായി മാറുകയായിരുന്നു. വിലാസിനി ചെയ്തിരുന്ന പല കാര്യങ്ങളും ആദ്യദിനം തൊട്ട് അവള്‍ ഏറ്റെടുത്തു. ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. പിറ്റേന്ന് തൊട്ട് ഗോപകുമാര്‍ ഓഫീസിലേക്ക് പോകുമെന്ന് പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം വിലാസിനിയും ചിന്നുവും കുടെ മുകളില്‍ കണ്ണന്‍റെ മുറയില്‍ പോയി ചിന്നുവിന്‍റെ ഡ്രെസെല്ലാം എടുത്ത് വെക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് ശേഷം അവര്‍ ആ പണിയില്‍ മുഴുകി.

വൈകീട്ട് പുജമുറിയില്‍ വിളക്ക് തെളിയിച്ചത് ചിന്നുവാണ്. അച്ഛനും അമ്മയും ഉള്ളത് കൊണ്ട് കണ്ണനും ചിന്നുവിനും അന്ന് പകല്‍ അധികം സംസാരിക്കാന്‍ സാധിച്ചില്ല.
രാത്രി ഭക്ഷണസമയത്ത് എല്ലാവരും ഡൈനിംഗ് ടെബിളിന് ചുറ്റും ഇരുന്നു. ഭക്ഷണത്തിനിടെ വിലാസിനി സംസാരിച്ചു തുടങ്ങി….

14 Comments

  1. പോളിയേ ????

  2. പതിവ് പോലെ ഗംഭീരം…
    അടുത്ത പാർട്ടിനായി കാതിരിക്കുവാണ്… ആശംസകൾ…

  3. പോരാളി
    വീട്ടിൽ ചെന്ന് കൊലന്റൈൻ ഇരിക്കുമ്പോ വായിക്കാം എല്ലാം കൂടെ..

  4. ༻™തമ്പുരാൻ™༺

    നന്നായിട്ടുണ്ട് ഖൽബേ.,.,.
    സ്നേഹം മാത്രം.,.,.,
    ??

    1. ഒത്തിരി സന്തോഷം തമ്പുരാനെ… ❤️♥️

  5. ആദിദേവ്

    ?????

    1. ആദ്യമായിട്ടാണ് കമെന്റ് ഇടുന്നന്ന്ത് കൊള്ളാം നല്ല അടിപളി കഥ…????

  6. ❤️❤️❤️

Comments are closed.