പിറ്റേന്ന് ചിന്നുവിന്‍റെ കണ്ണേട്ടാ എന്ന വിളിയിലാണ് കണ്ണന്‍ ഉറക്കമുണരുന്നത്… തലേന്ന് അലറാം ഓഫാക്കിയതിന്‍റെ ഗുണം… രണ്ട് മണിക്കുര്‍ കുടെ ഉറങ്ങാന്‍ പറ്റി….
കണ്ണന്‍ കണ്ണ് തുറന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…. കുളിച്ച് സുന്ദരിയായി തന്‍റെ ഭാര്യ…. പുഞ്ചിരിയാര്‍ന്ന മുഖത്തോട് കുടി, കണ്ണെഴുതി, സിന്ദുരം തൊട്ട്, അണിഞ്ഞൊരുങ്ങിയ ചിന്നു.
ഗുഡ് മോണിംഗ്…. കണ്ണന്‍ വിഷ് ചെയ്തു….
ഹാ ഗുഡ് മോണിംഗ്…. പോത്ത് പോലെ കിടന്നുറങ്ങാതെ എണിക്ക്….
അല്ല… എങ്ങോട്ടാ എന്‍റെ ദേവി രാവിലെ തന്നെ…..
കണ്ണേട്ടാ… ഇന്നലെ പറയാന്‍ മറന്നു. അമ്മ അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞിരുന്നു. ലക്ഷമി വിരുന്നിന് വിളിച്ച കാര്യമുദ്ദേശിച്ച് ചിന്നു പറഞ്ഞു
എങ്ങോട്ട് അടുക്കളയിലെക്കോ…. വിലാസിനി വിളിച്ചെന്ന് വിചാരിച്ച് കണ്ണന്‍ ചോദിച്ചു…
ഇവിടെത്തെ അമ്മയല്ല…. എന്‍റെയമ്മ…. നമ്മളോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു… ചിന്നു കാര്യങ്ങള്‍ വ്യക്തമാക്കി….
അങ്ങോട്ടോ…. പോണോ…. ഉറക്കം വിട്ടതിന്‍റെ ക്ഷീണം കാണിച്ച് കണ്ണന്‍ ചോദിച്ചു.
ഹാ…. പോണം…. വേഗം റെഡിയാവ്…. നമ്മുക്ക് രാവിലെ ഭക്ഷണം കഴിച്ച് ഇറങ്ങാം….
ഹാ… ശരി പോവാം…. കണ്ണന്‍ വല്യ ഉല്‍സാഹമില്ലാത്ത രീതിയില്‍ പറഞ്ഞു.
ഇങ്ങനെ കിടക്കാതെ പോയി പല്ലുതേക്ക്…. ചായ മേശപുറത്ത് വെച്ചിട്ടുണ്ട്…. ചിന്നു ഇത്രയും പറഞ്ഞ് തിരിഞ്ഞ് നടന്നു…
അയ്യോ…. ചിന്നു, ഇങ്ങു വന്നേ…. കണ്ണന്‍ കിടന്നു കൊണ്ട് വിളിച്ചു….
പെട്ടെന്ന് തിരിഞ്ഞ് ചിന്നു എന്താ എന്ന് ചോദിച്ച് കണ്ണനടുത്തേക്ക് വന്നു….
അടുത്തെത്തിയ ചിന്നുവിന്‍റൈ കൈ പിടിച്ച് അവന്‍റെ ദേഹത്തേക്ക് വലിച്ചിട്ടു…
ശക്തിയിലുള്ള ആ വലിക്കലില്‍ ഒന്ന് എതിര്‍ക്കാന്‍ പോലും കഴിയാതെ ചിന്നു അയ്യോ…. അമ്മേ എന്ന നിലവിളിയോടെ അവന്‍റെ ദേഹത്തേക്ക് പതിച്ചു.
അവളുടെ മാറിടങ്ങള്‍ അവന്‍റെ നെഞ്ചില്‍ വന്നിടിച്ചു…. അത് പതിയെ അവിടെ അമര്‍ന്നു…. കണ്ണന്‍ തന്‍റെ ശരീരത്തില്‍ കിട്ടിയ ചൂടില്‍ തരിച്ച് നിന്നു.
വന്നു പതിച്ച ചിന്നു പെട്ടെന്ന് സ്വബോധത്തിലെത്തി. അവള്‍ ദേഷ്യത്തോടെ കണ്ണന്‍റെ നെഞ്ചില്‍ പിടിച്ച് എണിക്കാന്‍ നോക്കി. പക്ഷേ കണ്ണന്‍ അപ്പോഴെക്കും പിറകിലുടെ അവളെ ലോക്ക് ചെയ്തു….
കണ്ണേട്ടാ…. എന്തായിത്…. വിട്…. അമ്മയുണ്ട് താഴെ….. ചിന്നു പറഞ്ഞു….
അതേയ്…. ഇന്നലെ എന്തോ ഒന്ന് മറന്നു. അത് തരാനാ വിളിച്ചേ….
ഇത്രയും പറഞ്ഞ് അവളുടെ പിറകില്‍ ലോക്ക് ചെയ്ത കൈകള്‍ അവളുടെ കവിളുകളില്‍ വെച്ച് ഇടത്തേ കവിളില്‍ ചുടുചുബനം നല്‍കി.
കണ്ണന്‍റെ പ്രവൃത്തിയില്‍ എതിര്‍ക്കാന്‍ കഴിയാതെ ഒരു പാവയെപോലെ ചിന്നു ചലിച്ചു. കിട്ടിയ മുത്തത്തിന്‍റെ സുഖം മാറും മുമ്പേ അവള്‍ കവിള്‍ ശക്തിയില്‍ അവന്‍റെ ചുണ്ടില്‍ നിന്ന് മാറ്റി.
പിന്നെ അല്‍പം ദേഷ്യത്തോടെ കണ്ണനെ നോക്കി. പിന്നെ പറഞ്ഞു…
വിട് കണ്ണേട്ടാ…. ഇല്ലേല്‍ ഞാന്‍ ഇപ്പോ അലറി വിളിക്കും….
പെട്ടെന്ന് ഒരു പേടി വന്ന കണ്ണന്‍ തന്‍റെ കൈകള്‍ അയച്ചു അവളെ സ്വതന്ത്രമാക്കി. അവള്‍ ചാടി എണിറ്റു.
ദുഷ്ടന്‍…. അവള്‍ ദേഷ്യം കാണിച്ച് അവനെ നോക്കി പറഞ്ഞു…. പിന്നെ കൈതലം ഉപയോഗിച്ച് ഉമ്മ കിട്ടിയ കവിള്‍ അമര്‍ത്തി തടവി…. കണ്ണന്‍ പുഞ്ചിരിയോടെ നോക്കി നിന്നു.
പല്ലു പോലും തേക്കാതെ കിടക്കുന്നത് കണ്ടില്ലേ…. ജന്തു…. എന്‍റെ മുഖമാകെ വൃത്തികേടാക്കി…. ചിന്നു ദേഷ്യത്തോടെ തന്നെ പറഞ്ഞു…
പോളിയേ ????
??
പതിവ് പോലെ ഗംഭീരം…
അടുത്ത പാർട്ടിനായി കാതിരിക്കുവാണ്… ആശംസകൾ…
നന്ദി ജ്വാല ???
പോരാളി
വീട്ടിൽ ചെന്ന് കൊലന്റൈൻ ഇരിക്കുമ്പോ വായിക്കാം എല്ലാം കൂടെ..
♥️❤️???
നന്നായിട്ടുണ്ട് ഖൽബേ.,.,.
സ്നേഹം മാത്രം.,.,.,
??
ഒത്തിരി സന്തോഷം തമ്പുരാനെ… ❤️♥️
?????
♥️❤️?
ആദ്യമായിട്ടാണ് കമെന്റ് ഇടുന്നന്ന്ത് കൊള്ളാം നല്ല അടിപളി കഥ…????
Thank You Manu bro ? ?
❤️❤️❤️
❤️??♥️?