വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി ?] 473

കണ്ണന്‍ ഇയര്‍ഫോണ്‍ എടുത്ത് വെച്ച് ചിന്നുവിന് നേരെയായി ഇരുന്നു.

ചിന്നു… കിടന്നില്ലേ….. കണ്ണന്‍ ചോദിച്ചു….

ഇല്ല…. ഞാന്‍ കണ്ണേട്ടനോട് ഒരു കാര്യം ചോദിക്കാന്‍ കാത്തിരുന്നതാ….

എന്ത് കാര്യം….

ഡൈനിംഗ് ഹാളില്‍ നടന്നതില്‍ കണ്ണേട്ടന് എന്നോട് ദേഷ്യമുണ്ടോ…

എന്തിന്….. ഭക്ഷണകാര്യത്തിലാണോ….

ഹാ….

നിയെന്താ അങ്ങിനെ ചോദിച്ചേ…. കണ്ണന്‍ ചോദിച്ചു.

അല്ല… കണ്ണേട്ടന്‍റെ അപ്പോഴത്തെ ഇരുപ്പ് കണ്ടിട്ട് ചോദിച്ചതാണ്….

ഹോ… അതാണ് കാര്യം… ഡീ…. അത് എനിക്കിത്തിരി വിഷമമുണ്ടാക്കി എന്നത് ശരിയാണ്…. പക്ഷേ നിന്നോട് ദേഷ്യമൊന്നുമില്ല….

കണ്ണന്‍ പതിയെ ബെഡിലേക്ക് കിടന്നു. ചിന്നു തലയണയെടുത്ത് നടുക്ക് വെച്ചു. കണ്ണന്‍ അതിഷ്ടപ്പെടാത്ത മട്ടില്‍ ഒന്നു നോക്കി…

അതെന്താ… ഞാന്‍ കാരണമല്ലേ അങ്ങിനെയുണ്ടായത്… ചിന്നു ചോദിച്ചു.

അതൊന്നും കുഴപ്പമില്ല…. അല്ലേലും അടുക്കള അമ്മയുടെ സെക്ഷനാണ്. അവിടെ ഞങ്ങള്‍ക്ക് വോയ്സ് കുറവാണ്. പിന്നെ അച്ഛന് ചെറിയ ആരോഗ്യപ്രശ്നമുണ്ട്…. അതുകൊണ്ട് നോണ്‍ വെജ് ഫുഡ് കുറക്കാന്‍ ആദ്യമേ ചര്‍ച്ച വന്നതാണ്… ഇപ്പോ നീയുള്ളത് ഒരു കാരണമാക്കി… അത്രയുള്ളു… കണ്ണന്‍ പറഞ്ഞു നിര്‍ത്തി….

അതെന്താ ഞാനുള്ളതു കാരണമായി എന്നു പറഞ്ഞത്….

അത് അമ്മയ്ക്കും അച്ഛനും നിന്നെ വല്യ ഇഷ്ടമാണ്. അവര്‍ക്ക് അഞ്ച് കൊല്ലത്തിന് ശേഷമാണ് ഞാന്‍ ഉണ്ടായത്. അവര്‍ക്ക് ഒരു പെണ്‍കുട്ടി വേണമെന്നായിരുന്നു. എന്നാല്‍ എന്‍റെ പ്രസവത്തില്‍ ചില പ്രശ്നങ്ങളുണ്ടായത് ഇനി ക്യാരി ചെയ്യാന്‍ പറ്റില്ല എന്ന പോലെയായി. അന്നത്തെ പെണ്‍കുട്ടിയോടുള്ള സ്നേഹമാണ് ഇപ്പോ നിന്നോട് കാണിക്കുന്നത്….

അങ്ങിനെയാണോ…. ചിന്നു ചോദിച്ചു…

അതെ…. പിന്നെ എങ്ങിനെയുണ്ടായിരുന്നു അമ്മയുമൊപ്പം ഒരു ദിവസം…. കണ്ണന്‍ ചോദിച്ചു….

അമ്മ പാവമാണ്. ഇന്നലെ എന്നോട് കണ്ണേട്ടനെ പറ്റി പറഞ്ഞതപ്പോ കേട്ടപ്പോ അമ്മ വല്യ ദേഷ്യകാരിയാണ് എന്ന് കരുതി… പക്ഷേ…. അമ്മ പാവമാ…. എനിക്ക് ഒരുപാടിഷ്ടമായി….

ചിന്നുവിന്‍റെ ചിരിച്ചുകൊണ്ടുള്ള സംസാരവും അവളുടെ ചേഷ്ടകളും ഒരു നിമിഷം കണ്ണന്‍റെ മനസ്സിനെ വേറെ വഴിയേക്ക് നയിച്ചു. അവന്‍ പതിയെ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് അവളുടെ അംഗലവണ്യത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി.

കണ്ണേട്ടനില്‍ നിന്ന് മറുപടിയൊന്നും കാണാതെയിരുന്ന ചിന്നു അപ്പോഴാണ് കണ്ണന്‍റെ മുഖത്തേക്ക് നോക്കുന്നത്. തന്‍റെ ശരീരത്തെ ഇതുവരെ കാണാത്ത രൂപത്തില്‍ നോക്കുന്ന കണ്ണേട്ടന്‍റെ മുഖം….. അവള്‍ എന്ത് ചെയ്യണമെന്നറിയതെ ബെഡില്‍ ഇരുന്നു. കണ്ണേട്ടന്‍റെ നോട്ടം ഇപ്പോഴും മാറിയിട്ടില്ല.

വൃത്തികേട്ട മനുഷ്യന്‍…. താന്‍ ഇവിടെ ഓരോന്ന് പറയുമ്പോ…. അതൊന്നും ശ്രദ്ധിക്കാതെ നോക്കി കൊല്ലുകയാണല്ലോ…. ചിന്നു ചിന്തിച്ചു.

അവള്‍ വേറെ നിവര്‍ത്തിയില്ലാതെ താഴെയുള്ള പുതപ്പെടുത്ത് കഴുത്ത് വരെ മുടി…. ദര്‍ശനസുഖം നഷ്ടപ്പെട്ട കണ്ണന്‍ പെട്ടന്ന് നോട്ടം അവളുടെ മുഖത്തേക്ക് നിക്കി. അവളും ഒരു വശപ്പിശക്കോടെ തന്നെ നോക്കി നില്‍ക്കുന്ന കാര്യം കണ്ണന്‍ അപ്പോഴാണ് മനസിലാക്കിയത്…. അവന്‍റെ മുഖം ചമ്മലില്‍ മുങ്ങി. ഒരു ചമ്മിയ ചിരി അവള്‍ക്കായ് സമ്മാനിച്ചു…..

ശോ…. വൃത്തികേട്….. മനുഷ്യന്‍ ആ നോട്ടത്തില്‍ ഉരുകി പോകുമല്ലോ…. ചിന്നു കളിയായി പറഞ്ഞു….

എന്നാലേ….. നിന്‍റെ സ്വന്തം കണ്ണേട്ടന് മുത്തം തരോ….

14 Comments

  1. പോളിയേ ????

  2. പതിവ് പോലെ ഗംഭീരം…
    അടുത്ത പാർട്ടിനായി കാതിരിക്കുവാണ്… ആശംസകൾ…

  3. പോരാളി
    വീട്ടിൽ ചെന്ന് കൊലന്റൈൻ ഇരിക്കുമ്പോ വായിക്കാം എല്ലാം കൂടെ..

  4. ༻™തമ്പുരാൻ™༺

    നന്നായിട്ടുണ്ട് ഖൽബേ.,.,.
    സ്നേഹം മാത്രം.,.,.,
    ??

    1. ഒത്തിരി സന്തോഷം തമ്പുരാനെ… ❤️♥️

  5. ആദിദേവ്

    ?????

    1. ആദ്യമായിട്ടാണ് കമെന്റ് ഇടുന്നന്ന്ത് കൊള്ളാം നല്ല അടിപളി കഥ…????

  6. ❤️❤️❤️

Comments are closed.