വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി 💞] 315

Views : 23916

വൈഷ്ണവം 6

Vaishnavam Part 6 | Author : Khalbinte Porali | Previous Part

ഒരാഴ്ച കൊണ്ട് കണ്ണന്‍റെയും ചിന്നുവിന്‍റെ ജീവിതം മാറി മറഞ്ഞു. ഒരു യുവജനോത്സവം കാലത്ത് ആ ക്യാമ്പസിലെ അകത്തളത്തില്‍ അവര്‍ പരസ്പരം അടുത്തു.
ഇനി മൂന്ന് മാസം അവരുടെ പ്രണയദിനങ്ങളാണ്. ജാതകം പൊരുത്തവും മുഹുര്‍ത്തവും എല്ലാം ധര്‍മേടത്ത് തിരുമേനി തന്നെ നോക്കി പറഞ്ഞു തന്നു. അതോടെ അവര്‍ക്ക് പ്രണയിക്കാന്‍ ഉള്ള സ്വാതന്ത്രം കുടുതല്‍ കിട്ടി. എന്നാല്‍ കിട്ടാതെ പോയത് സമയം മാത്രമായിരുന്നു.രണ്ടുപേരും പിറ്റേന്ന് തൊട്ട് ക്ലാസിന് പോയി തുടങ്ങി. ആകെ സംസാരിക്കുന്നത് ഫോണിലുടെ മാത്രമായി. ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണുന്നതും ജീവിതപങ്കാളിയെ മനസിലാക്കുന്നതും എല്ലാം ഫോണിലൂടെ മാത്രം രണ്ടാഴ്ച അങ്ങിനെ പോയി. എന്നാല്‍ പരസ്പരം കാണാതെ നടക്കാന്‍ പറ്റില്ല എന്ന കാര്യം അവര്‍ അപ്പോഴെക്കും മനസിലാക്കി കഴിഞ്ഞിരുന്നു. അങ്ങിനെ അവര്‍ അടുത്ത ഞായറാഴ്ച പുറത്ത് ഔട്ടിംങിന് പോകാന്‍ തീരുമാനിച്ചു.അങ്ങിനെ ആ ഞായറാഴ്ച വന്നെത്തി. രാവിലെത്തെ ഭക്ഷണത്തിന് ശേഷം വൈഷ്ണവ് കാറെടുത്ത് ഗ്രീഷ്മയുടെ വീട്ടിലേക്ക് തിരിച്ചു. സത്യം പറഞ്ഞാല്‍ അന്ന് ചിന്നുവും വീട്ടുകാരും വീട്ടില്‍ വന്നതിന് ശേഷം ഇന്നാണ് അവര്‍ നേരില്‍ കാണുന്നത്.
കാര്‍ ചിന്നുവിന്‍റെ വീടിന്‍റെ മുറ്റത്ത് നിര്‍ത്തി. ആദ്യം നോക്കിയത് പോര്‍ച്ചിലേക്കാണ്. ഭാഗ്യം ബൈക്കില്ല… അപ്പോ അങ്കിളിനെ പേടിക്കണ്ട…. കാറിന്‍റെ ശബ്ദം കേട്ട് മുന്നിലെ വാതില്‍ തുറന്നു. അപ്പോഴെക്കും വൈഷ്ണവ് പുറത്തേക്ക് ഇറങ്ങി പൂമുഖത്തേക്ക് കയറിയിരുന്നു. വാതിലില്‍ ചിന്നുവിനെ പ്രതിക്ഷിച്ചെങ്കിലും വന്നത് ലക്ഷ്മിയമ്മയായിരുന്നു.

മോനെ നേരത്തെ എത്തിയോ… വാതില്‍ തുറന്നപ്പോള്‍ കണ്ണനെ കണ്ട ലക്ഷ്മി ചോദിച്ചു.

ഹാ… അമ്മേ… അധികം വൈകിക്കാന്‍ നിന്നില്ല…

മോന്‍ വാ… അമ്മ ചായ തരാം…

അയ്യോ അമ്മ ഞാന്‍ കുടിച്ചാണ് വന്നത്. ഇപ്പോ വേണ്ട… ചിന്നു എവിടെ…

അവളിപ്പോ കുളി കഴിഞ്ഞിട്ടോ ഉള്ളു ഡ്രസ് മാറുകയാ… എന്തായാലും അവള്‍ക്ക് കഴിക്കാനുണ്ട്. മോന്‍ വന്നിരിക്ക്….

വൈഷ്ണവ് സോഫയിലേക്ക് ഇരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ ചിന്നു റൂമില്‍ നിന്നിറങ്ങി വന്നു…

കണ്ണേട്ടന്‍ നേരത്തെ എത്തിയോ…

ചിന്നു ഹാളിലേക്ക് കയറി വരുന്ന വഴിയേ ചോദിച്ചു. ഒരു പിങ്ക് കളര്‍ ചുരിദാറാണ് വേഷം. അധികം തടിയില്ലതതിനാല്‍ അവളുടെ ശരീരത്തിന്‍റെ നിറവുമായി നന്നായി പേരുന്നുണ്ടായിരുന്നു ആ ചുരിദാര്‍. കണ്ണെഴുതിയിട്ടുണ്ട്. ലിപ്സ്റ്റിക്കില്ല.. എന്നാലും ചുണ്ട് ചുവന്നിരിക്കുന്നുണ്ട്. അത് കണ്ടാല്‍ പഴുത്ത ഞാവല്‍പഴം പോലെ തോന്നും. ഐശ്വരമുള്ള മുഖത്തിന് പുഞ്ചിരി ശോഭ കുട്ടുന്നു.

ഇത്തിരി നേരത്തെ എത്തി… താനെന്താ ലേറ്റ്…

അത് ശരി…. ഇന്നലെ രാത്രി വരെ ഫോണില്‍ സംസാരിച്ച് എന്‍റെ ഉറക്കം കെടുത്തിയില്ലേ…. അത് കൊണ്ട് രാവിലെ എണിക്കാന്‍ വൈകി. രണ്ടു അരയ്ക്കും കൈ കൊടുത്ത് അവള്‍ പറഞ്ഞു.

ഇങ്ങനെയൊരു ഉറക്കപ്രാന്തി… കണ്ണന്‍ മനസില്‍ വിചാരിച്ചു.

Recent Stories

13 Comments

  1. 💞💞💞💞.

  2. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… 😉

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  3. ༻™തമ്പുരാൻ™༺

    💕💕💕

  4. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ 🙄
      😜😝😛😜😘😇💓❤️😉

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com