വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 426

എനിക്കറിയാം കണ്ണേട്ടന്‍ ഞാന്‍ കാരണം ഒരുപാട് അനുവഭിച്ചു എന്ന്…. ഞാന്‍ കുറച്ച് നേരം കണ്ണേട്ടനെ കേള്‍ക്കാന്‍ നിന്നിരുന്നു എങ്കില്‍ ചിലപ്പോള്‍ കണ്ണേട്ടനെ ഈ അവസ്ഥ വരില്ലായിരുന്നു. എല്ലാത്തിനും കാരണം ഞാനാണ്. ഒരു മാപ്പോ സോറിയോ പറഞ്ഞാല്‍ തീരില്ല എന്നെനിക്കറിയാം.

കാരണം, കണ്ണേട്ടന് എറ്റവും വലിയ ദുഃഖം നല്‍കിയാണ് ഞാന്‍ പോയത്. ഇതുപോലെ കണ്ണേട്ടന്‍റെ ഒരുപാട് സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും ഞാന്‍ അല്ലെങ്കില്‍ ഞാന്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ കണ്ണേട്ടനെ അലട്ടുന്നുണ്ട്…. എനിക്ക് ഇതിന് എന്ത് ചെയ്യണമെന്നറിയില്ല….
കണ്ണേട്ടന്‍ പറഞ്ഞില്ലേ എന്‍റെ ജീവിതത്തില്‍ എറ്റവും അനുവഭിച്ചത് കണ്ണേട്ടനോടപ്പമുള്ളപ്പോഴാണെന്ന്….

ശരിയാണ്…. പക്ഷേ അനുഭവിച്ചതെല്ലാം സുഖകരവും ആന്ദനകരവുമായ ഓര്‍മ്മകള്‍ മാത്രമാണെന്ന് മാത്രം. അത്രയ്ക്ക് സന്തോഷത്തോടെയാണ് ഞാന്‍ വൈഷ്ണവത്തില്‍ കഴിഞ്ഞത്… എന്‍റെ വീട്ടില്‍ പോലും കിട്ടാത്ത സ്നേഹവും പരിചരണവും സന്തോഷവും എനിക്ക് അവിടെ കിട്ടി. ഞാന്‍ സ്വയം നഷ്ടപ്പെടുത്തിയ ആ നിമിഷങ്ങളാണ് ഇപ്പോ എന്‍റെ എറ്റവും വലിയ ദുഃഖം….

ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞൊലിച്ചിരുന്നു. കവിളുകള്‍ കണ്ണീര്‍ ഒഴുകിയ വരകള്‍ രൂപപ്പെട്ടു…. കൈ തട്ടി തെറിപ്പിച്ച് പുറത്തേക്ക് പോകാനൊരുങ്ങിയ കണ്ണന്‍റെ മുന്നിലേക്ക് ചിന്നു ചാടി കയറി. പിന്നെ പറഞ്ഞു തുടങ്ങി.

കണ്ണേട്ടനെ ഇങ്ങനെ ദുരിതത്തിലേക്ക് ചവിട്ടി താഴ്ത്തിയിട്ട് എന്ത് ജോലിയും സൗഭാഗ്യങ്ങളും എനിക്ക് വേണ്ട…. ചിന്നു കണ്ണുകള്‍ തുടച്ചു. പക്ഷേ ധാര നില്‍ക്കുന്നുണ്ടായിരുന്നില്ല….

കണ്ണേട്ടന് എല്ലാം നഷ്ടപ്പെട്ടപ്പോഴും കുടെ ആരുമില്ലാതായപ്പോഴും ഒരു താങ്ങായി നില്‍ക്കണ്ട ഒരാളായിരുന്നു ഞാന്‍…. പക്ഷേ അപ്പോഴൊന്നും ഞാന്‍ കണ്ണേട്ടന് ഒപ്പമുണ്ടായില്ല. എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന കണ്ണേട്ടനെ എങ്ങനെ സമാധാനിപ്പിക്കണമെന്നുപോലും എനിക്കറിയില്ല….

കണ്ണേട്ടന്‍ ഇനി എന്തോക്കെ തിരിച്ച് പറഞ്ഞാലും എന്നോട് ദേഷ്യപ്പെട്ടാലും എന്നെ എത്ര ഉപദ്രവിച്ചാലും കണ്ണേട്ടന് നഷ്ടപ്പെട്ടതിനൊന്നും പകരമവില്ല എന്ന് എനിക്കറിയാം….

ഞാന്‍ ഇനി ജീവിക്കുന്നേങ്കില്‍ അത് കണ്ണേട്ടനൊടൊപ്പമായിരിക്കും….. ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തില്‍ മറ്റൊരു പുരുഷനില്ല…. എനിക്കറിയാം കണ്ണേട്ടന്‍ അത്രയ്ക്ക് വെറുക്കുന്ന ഒരാളാവും ഈ ഞാന്‍. പക്ഷേ എനിക്ക് കണ്ണേട്ടന്‍റെ സ്ഥാനത്ത് മറ്റൊരാളെ കാണാന്‍ സാധിക്കില്ല. ഈ മനസില്‍ എവിടെയെങ്കിലും എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ എന്നെ വെറുക്കരുത് കണ്ണേട്ടാ….. ഇടറിയ ശബ്ദത്തോടെ ചിന്നു പറഞ്ഞു നിര്‍ത്തി. മറുപടിയൊന്നും ഇല്ലാത്തതിനാല്‍ വീണ്ടും തുടര്‍ന്നു…..

കണ്ണേട്ടന്‍ കുടെ വെറുത്താല്‍ പിന്നെ എനിക്ക് ഈ ജീവിതത്തില്‍ പിന്നെ ഒന്നും നഷ്ടപ്പെടാനില്ല…. എല്ലാം നഷ്ടമായെന്ന് എനിക്ക് തോന്നിയാല്‍ അന്ന് ഞാന്‍ ഈ ജീവിതം അവസാനിപ്പിക്കും. ആര്‍ക്കും വേണ്ടാതെ ഒരുപാടു പേരെ മുന്നില്‍ ഇങ്ങനെ ജീവിക്കുന്നതിലും ഭേധം മരണമാണ്….. ചിന്നു വീണ്ടും കണ്ണില്‍ നിറഞ്ഞ കണ്ണീര്‍ തുടച്ചു…. പിന്നെ കണ്ണനെ നോക്കി…..

ഇനി കണ്ണേട്ടന്‍ പറ…. ഞാന്‍ ജീവിക്കണോ മരിക്കണോ എന്ന്….. കണ്ണേട്ടന്‍ എന്ത് പറഞ്ഞാലും ഞാന്‍ അത് അനുസരിക്കും…. കാരണം എനിക്കിനി അനുവാദം ചോദിക്കാന്‍ വേറെയാരുമില്ല….. ചിന്നു ഇറനണിഞ്ഞ കണ്ണുകളാന്‍ കണ്ണന്‍റെ മുഖത്തേക്ക് നോക്കി….

ഗ്രീഷ്മ….. നിന്നോടെനിക്ക് ദേഷ്യമുണ്ടായിരുന്നു. പക്ഷേ നിന്നെ വെറുക്കാനെനിക്ക് സാധിക്കുകയില്ല. ഒരിക്കല്‍ അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. പക്ഷേ ഇന്ന് നിന്നെയല്ല ഒരു പെണ്‍കുട്ടിയെയും

32 Comments

  1. Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??

    1. ബ്രോ….

      സഹോ പറഞ്ഞപോലെ കമന്‍റ് വന്നിട്ടുണ്ടോ എന്ന് നോക്കല് കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….

      ഒത്തിരി സ്നേഹത്തോടെ….

      1. Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life

        1. നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???

  2. Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye

    സ്നേഹത്തോടെ
    Jango

    1. ബ്രോ പറഞ്ഞപോലെ കമന്‍റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….

      എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….

  3. ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ….

  4. ♥️♥️♥️

  5. വിരഹ കാമുകൻ???

    അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്

    1. Aha…

      ഒത്തിരി സന്തോഷം ബ്രോ ♥️❤️

  6. അഗ്നിദേവ്

    എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??

      പുതിയ കഥയുടെ പണിപുരയിലാണ്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. പാവം പൂജാരി

    എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
    ♥️♥️??????

    1. ഒത്തിരി സന്തോഷം പൂജാരി ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ???

  8. ?❤️ ishtamai

  9. Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?

    1. അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?

      Thanks for Comments♥️?

  10. ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്

  11. എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      സന്തോഷം ?

      1. Pratheekshichu, praarthichu inganokke avasaanikkanam ennnu
        Udwegatinte mulmuna kure valuthaayirunnu
        Athyadbhutham, athimanoharam ???
        Hat’s off to you

        1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  12. ♨♨ അർജുനൻ പിള്ള ♨♨

    ????? അടിപൊളി

Comments are closed.