വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 426

എന്നാലും കണ്ണേട്ടാ… വല്ലാതൊരു പണിയായിപോയി ആ രാഘവന് കൊടുത്തത്…..

പ്രതികാരം തീര്‍ന്നിട്ടില്ല മോളെ…. അവന്‍റെ നാശം കണ്ടിട്ടേ ഞാന്‍ അവസാനിപ്പിക്കു…. കണ്ണന്‍ പല്ലുകടിച്ച് പറഞ്ഞു….

കണ്ണേട്ടന്‍ ഇലുമിനാലിറ്റിയാണോ….? ചിന്നു ചിരിയോടെ ചോദിച്ചു….

ഹ…. ഹ…. എന്താടീ നിനക്ക് എന്‍റെ ഡയലോഗ് ചെകുത്താന്‍ വേദമോതുന്നതായി തോന്നിയോ…..? കണ്ണന്‍ ചിരിയോടെ ചോദിച്ചു….

ചെറുതായിട്ട്….!!! ചിന്നുവും ചിരിയോടെ മറുപടി നല്‍കി….

കാര്‍ ചെന്നെത്തിയത് രജിസ്റ്റര്‍ ഓഫിസിന് മുന്നിലായിരുന്നു. അവിടെ ചെറിയച്ഛനും ചെറിയമ്മയും കിങ്ങിണി മോളും മിഥുനയും സെലിനും ഡോവിഡും അവരുടെ കുട്ടിയുമുണ്ടായിരുന്നു.

സെലിനെയും കുടുംബത്തെയും കണ്ട് ചിന്നു ആശ്ചര്യത്തോടെ കണ്ണനെ നോക്കി. അവന്‍ സ്വരസിദ്ധമായ രീതിയില്‍ ചിരി നല്‍കുകമാത്രമാണുണ്ടായത്….

അവരുടെ പുനര്‍വിവാഹം നടന്നു…. ഒരു താലി വീണ്ടും ചിന്നുവിന്‍റെ കഴുത്തില്‍ വീണു. അവള്‍ സന്തോഷത്തോടെ അത് സ്വീകരിച്ചു. ആവശ്യമായ രേഖകള്‍ നല്‍കി വിവാഹം അവിടെ വെച്ച് രജിസ്റ്റര്‍ ചെയ്തു. അഘോഷങ്ങളില്ലാത്ത ഒരു വിവാഹം…. സെലിനും ഡോവിഡും സാക്ഷികളായി ഒപ്പിട്ടു. അവര്‍ കാരണം തുടങ്ങി പ്രശ്നം അങ്ങിനെ പരിഹരിച്ചു.

അവര്‍ ഉച്ചയ്ക്ക് കിങ്ങിണിയെ ദത്തെടുത്ത അനാഥാലയത്തിലേക്ക് ചെന്നു. അന്ന് അവരുടെ കുടെയായിരുന്നു ഉച്ചഭക്ഷണം. എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു അവിടെ നിന്നിറങ്ങി. ഡേവിഡും കുടുംബവും തിരിച്ച് അവരുടെ വഴിയെ  പോയി. ബാക്കിയുള്ളര്‍ നേരെ വൈഷ്ണവത്തിലേക്ക്…..

വൈഷ്ണത്തിലെത്തിയ ചിന്നു ചുറ്റും നോക്കി…. കഴിഞ്ഞ പ്രാവിശത്തില്‍ നിന്ന് നന്നാക്കിയെടുത്തിട്ടുണ്ട്…. വീടും മുറ്റവും പറമ്പുമെല്ലാം വൃത്തിയാക്കിയിരിക്കുന്നു. വീടിന്‍റെ പെയിന്‍റടിച്ചിട്ടില്ല…. പുന്തോട്ടമില്ല…. അതുംകുടെയുണ്ടായാല്‍ പുറത്ത് നിന്ന് രൂപത്തില്‍ പഴയ വൈഷ്ണവമാവും…..

കാറില്‍ നിന്നിറങ്ങിയ കണ്ണന്‍ ചിന്നുവിനെ കൈയില്‍ പിടിച്ച് അമ്മയുടെയും അച്ഛന്‍റെയും അസ്തിത്തറയിലേക്ക് നടന്നു. ബാക്കിയുള്ള മുറ്റത്ത് നിന്നെ ഉള്ളു.

കണ്ണന്‍ ചിന്നുവിനെ അടുത്ത് നിര്‍ത്തി കല്ലറയിലേക്ക് നോക്കി നിന്നു. ആ നിശബ്ദതയിലും കണ്ണന്‍ അച്ഛനമ്മമാരോട് സംസാരിക്കുന്നതായി ചിന്നുവിന് തോന്നി…. മുഖത്ത് സംതൃപ്തിയുടെ ഒരു പുഞ്ചിരി ജനിക്കുമ്പോള്‍ ചിന്നുവിന്‍റെ തോളില്‍ പിടിച്ച് കണ്ണന്‍റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ പുഞ്ചിരിക്കുന്ന മുഖത്തിന് നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ കൂട്ടായി വന്നു. അഞ്ച് മിനിറ്റ് നേരം അവര്‍ അങ്ങിനെ നിന്നു.

തിരിച്ച് വന്നപ്പോഴെക്കും ആരതിയും നിലവിളക്കും പിടിച്ച് ചെറിയമ്മയും മിഥുനയും വന്നു. ആരതിയുഴിഞ്ഞ് നിലവിളക്ക് ചിന്നുവിന് നല്‍കി. വലതുകാല്‍ വെച്ച് ചിന്നു വീണ്ടും വൈഷ്ണവത്തിലേക്ക് കയറി.

പുറത്തേ പോലെ അകത്ത് മൊത്തമായി വൃത്തിയാക്കിയിരുന്നില്ല. ഹാളും അടുക്കളയും അവരുടെ ബെഡ്റൂം അതിന്‍റെ അറ്റാച്ച്ഡ് ബാത്തുറൂം മാത്രമാണ് വൃത്തിയാക്കിയിട്ടുണ്ടായിരുന്നുള്ളു. ബാക്കി കണ്ണന്‍റെയും ചിന്നുവിന്‍റെ ഡ്യൂട്ടിയായി….

വൈകീട്ടായപ്പോഴെക്കും പതിവിലും വിപരീതമായി മഴയെത്തി. അത് നിര്‍ത്താതെ തുടരുകയും ചെയ്തു. രാത്രി ഭക്ഷണം അവിടെ വെച്ചുണ്ടാക്കി രാത്രി അത് കഴിച്ചു കഴിഞ്ഞാണ് ചെറിയച്ഛനും കുടുംബവും മിഥുനയും തിരിച്ച് പോയത്…. മഴ ഇടയ്ക്കൊന്ന് ശമിച്ചപ്പോളാണ് അവര്‍ പോയത്.

പക്ഷേ മഴ അവര്‍ പോകാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി. അവര്‍ പോയി നിമിഷങ്ങള്‍ക്കകം വീണ്ടും ശക്തമായി തന്നെ മഴയെത്തി. അവരെ യാത്രയാക്കി ചിന്നുവും കണ്ണനും ഹാളിലേക്ക് വന്നു. പണിയെല്ലാം തീര്‍ന്നതിനാല്‍ ചിന്നു സോഫയുടെ ഒരറ്റത്ത് ഇരുന്നു.

അവളിരിക്കാന്‍ കാത്തിരുന്ന പോലെ കണ്ണന്‍ ചാടി അവളുടെ മടിയില്‍ തല വെച്ച് സോഫയില്‍ കിടന്നു.
ചിന്നു എതിര്‍പ്പോന്നും കൂടാതെ അവനെ സ്വീകരിച്ചു. പതിയെ അവന്‍റെ മുടിയില്‍ തലോടാന്‍ തുടങ്ങി…..

32 Comments

  1. Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??

    1. ബ്രോ….

      സഹോ പറഞ്ഞപോലെ കമന്‍റ് വന്നിട്ടുണ്ടോ എന്ന് നോക്കല് കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….

      ഒത്തിരി സ്നേഹത്തോടെ….

      1. Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life

        1. നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???

  2. Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye

    സ്നേഹത്തോടെ
    Jango

    1. ബ്രോ പറഞ്ഞപോലെ കമന്‍റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….

      എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….

  3. ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ….

  4. ♥️♥️♥️

  5. വിരഹ കാമുകൻ???

    അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്

    1. Aha…

      ഒത്തിരി സന്തോഷം ബ്രോ ♥️❤️

  6. അഗ്നിദേവ്

    എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??

      പുതിയ കഥയുടെ പണിപുരയിലാണ്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. പാവം പൂജാരി

    എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
    ♥️♥️??????

    1. ഒത്തിരി സന്തോഷം പൂജാരി ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ???

  8. ?❤️ ishtamai

  9. Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?

    1. അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?

      Thanks for Comments♥️?

  10. ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്

  11. എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      സന്തോഷം ?

      1. Pratheekshichu, praarthichu inganokke avasaanikkanam ennnu
        Udwegatinte mulmuna kure valuthaayirunnu
        Athyadbhutham, athimanoharam ???
        Hat’s off to you

        1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  12. ♨♨ അർജുനൻ പിള്ള ♨♨

    ????? അടിപൊളി

Comments are closed.