വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 426

ലക്ഷ്മി ചായ ഉണ്ടാക്കി ട്രൈയില്‍ വെച്ച് ചിന്നുവിനെ നോക്കി….

എന്നെ നോക്കണ്ട…. അമ്മ തന്നെ കൊടുത്ത മതി. വേണേല്‍ കുറച്ച് കഴിഞ്ഞ് കണ്ണേട്ടന്‍ വരും. അപ്പോ ഞാന്‍ കൊടുത്തോളാം….. ചിന്നു അമര്‍ഷത്തോടെ പറഞ്ഞു..

പിന്നെ മറ്റു വഴിയില്ലാതെ ലക്ഷ്മി തന്നെ ചായ കൊണ്ടുപോയി കൊടുത്തു….

ചിന്നു എവിടെ….? ചായ എടുത്ത് കൊണ്ട് ശേഖരന്‍ ചോദിച്ചു.

അവളകത്തുണ്ട്….. അവളെ കാണാന്‍ ആരോ വരുന്നുണ്ടെന്ന് പറയുന്നത് കേട്ടു. അതിന്‍റെ ഒരുക്കത്തിലാ….. ലക്ഷ്മി പറഞ്ഞു.

ചിന്നു….. ശേഖരന്‍ അകത്തേക്ക് നോക്കി വിളിച്ചു.

വേറെ വഴിയില്ലാത്തത് കൊണ്ട് ചിന്നു ഇറങ്ങി വന്നു. രാഘവനും അനിരുദ്ധും അവളെ നോക്കി ചിരിച്ചു…. ചിന്നു രണ്ടുപേരോടും പുഛത്തോടെ നോക്കി മുഖം തിരിച്ചു.

ലക്ഷ്മി….. ഇവര്‍ വന്നത് നമ്മുടെ ചിന്നുവിന് അനിരുദ്ധിനെ ആലോചിക്കാനാ….. ശേഖരന്‍ ലക്ഷ്മിയോട് പറഞ്ഞു.

അത് നടക്കില്ലാ….. ചിന്നു സൈഡില്‍ നിന്ന് ഉറക്കെ പറഞ്ഞു….

എന്താ….? ശേഖരന്‍ അവളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു…..

നോക്കി പേടിപ്പിക്കാനിത് പഴയ ചിന്നുവല്ല…. ആര് പറഞ്ഞാലും ഈ കള്ള് കുടിയന്‍റെ മുന്നില്‍ ഞാന്‍ തല താഴ്ത്തി കൊടുക്കില്ല…. ചിന്നു ശേഖരനെ നോക്കി ഉറക്കെ പറഞ്ഞു….

രാഘവനും അനിരുദ്ധും അത് കേട്ട് എന്ത് പറയണമെന്നറിയാതെ ശേഖരനെ നോക്കി. ശേഖരന്‍ സോഫയില്‍ നിന്ന് എണിറ്റു…..

പിന്നെ ആദ്യ ബന്ധം ഒഴിഞ്ഞ നിന്നെ കെട്ടാന്‍ ഹരിചന്ദ്രന്‍ വരുമോ…..? ശേഖരനും അലറി…..

അപ്പോഴെക്കും മുറ്റത്ത് ഒരു കാര്‍ വന്ന് നില്‍ക്കുന്നതിന്‍റെ ശബ്ദം കേട്ടു. ചിന്നു ഒന്നു പാളി നോക്കിയപ്പോ കണ്ണന്‍റെ കാറിന്‍റെ ബോണറ്റ് ഭാഗം കണ്ടു….. ചിന്നു ശേഖരന് നേരെ തിരിഞ്ഞു…..

നാലു കൊല്ലമായി എന്നെ സ്നേഹിക്കുന്ന എന്നെ കെട്ടാന്‍ ഞാന്‍ ഏറ്റവും കുടുതല്‍ ആഗ്രഹിക്കുന്ന ഹരിചന്ദ്രന്‍ വന്നിട്ടുണ്ട്…. ബാക്കി അങ്ങോട്ട് പറഞ്ഞ മതി…. ചിന്നു പുറത്തേക്ക് ചുണ്ടി പറഞ്ഞു.

പിന്നെ രാഘവനെയും അനിരുദ്ധിനെയും ഒരു ദേഷ്യത്തോടെ നോക്കി വീടിനകത്തേക്ക് ചെന്നു. ലക്ഷ്മി ചിന്നുവിന് പിറകെ ചെന്നു. ബാക്കിയുള്ളവര്‍ പൂമുഖത്തേക്ക് നടന്നു.

ചിന്നു റൂമിലേക്ക് നടന്നു പോയി. അവള്‍ പാക്ക് ചെയ്ത് വെച്ച ബാഗെടുത്ത് പുറത്തേക്ക് നടന്നു. അപ്പോഴെക്കും ലക്ഷ്മി വാതിലിക്കല്‍ എത്തിയിരുന്നു…. ചിന്നു ലക്ഷ്മിയെ കെട്ടിപിടിച്ചു.

എനിക്ക് വേറെയാരോടും ചോദിക്കാനില്ലാ…. ഞാന്‍ കണ്ണേട്ടന്‍റെ ഒപ്പം പോകട്ടെ….? ചിന്നു ലക്ഷ്മിയോട് ചോദിച്ചു….

ചെല്ല്….. നീ അവന്‍റെ കുടെയുണ്ടാവണം…. ഇനിയെന്നും…. അവന് നീ മാത്രമേ ഉള്ളു ഇപ്പോ….. ലക്ഷ്മി പറഞ്ഞു….

ശരിയമ്മേ…… ഞാനിനി എന്നും കുടെയുണ്ടാവും…..

32 Comments

  1. Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??

    1. ബ്രോ….

      സഹോ പറഞ്ഞപോലെ കമന്‍റ് വന്നിട്ടുണ്ടോ എന്ന് നോക്കല് കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….

      ഒത്തിരി സ്നേഹത്തോടെ….

      1. Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life

        1. നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???

  2. Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye

    സ്നേഹത്തോടെ
    Jango

    1. ബ്രോ പറഞ്ഞപോലെ കമന്‍റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….

      എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….

  3. ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ….

  4. ♥️♥️♥️

  5. വിരഹ കാമുകൻ???

    അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്

    1. Aha…

      ഒത്തിരി സന്തോഷം ബ്രോ ♥️❤️

  6. അഗ്നിദേവ്

    എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??

      പുതിയ കഥയുടെ പണിപുരയിലാണ്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. പാവം പൂജാരി

    എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
    ♥️♥️??????

    1. ഒത്തിരി സന്തോഷം പൂജാരി ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ???

  8. ?❤️ ishtamai

  9. Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?

    1. അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?

      Thanks for Comments♥️?

  10. ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്

  11. എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      സന്തോഷം ?

      1. Pratheekshichu, praarthichu inganokke avasaanikkanam ennnu
        Udwegatinte mulmuna kure valuthaayirunnu
        Athyadbhutham, athimanoharam ???
        Hat’s off to you

        1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  12. ♨♨ അർജുനൻ പിള്ള ♨♨

    ????? അടിപൊളി

Comments are closed.