വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 428

ആറുമാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച പ്രഭാതം….

തലെന്ന് രാത്രി വൈകിയാണ് കണ്ണന്‍ ഹെഡോഫീസില്‍ നിന്ന് വന്നത്. രാവിലെ എണിറ്റ് തന്‍റെ അച്ഛനിരിക്കാറുള്ള പൂമുഖത്തെ ചൂരല്‍ കസേരയില്‍ ഇരുന്ന് അന്നത്തെ പത്രം എടുത്തു. വായന തുടങ്ങി…..

ചിന്നു…. വായനയ്ക്കിടയില്‍ അകത്തേക്ക് നോക്കി വിളിച്ചു.

ദാ വരുന്നു കണ്ണേട്ടാ…. ചിന്നു അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു…
ചായ ഗ്ലാസിലാക്കി ലക്ഷ്മി അടുത്തുള്ള ചിന്നുവിന് കൊടുത്തു….

മോളെ… ദാ ഇത് അവന് കൊണ്ട് കൊടുക്ക്…. ഗ്ലാസ് ചിന്നുവിന് നല്‍കി ലക്ഷ്മി പറഞ്ഞു.

വീര്‍ത്ത വയറുമായി ചിന്നു അടുക്കളയില്‍ നിന്ന പൂമുഖത്തേക്ക് നടന്നു. ഗര്‍ഭിണിയായതോടെ ചിന്നുവിനെ പരിചരിക്കാനും അവള്‍ക്ക് മിണ്ടിപറയാനും ലക്ഷ്മിയെ വൈഷ്ണവത്തിലേക്ക് കൊണ്ടുവന്നു. അല്ലേലും അവളുടെ വിട്ടിലേക്ക് കൊണ്ടുചെന്നാക്കുന്നതിന് കണ്ണന് സമ്മതമായിരുന്നില്ല. പോകാന്‍ അവള്‍ക്കും…. ലക്ഷ്മിയമ്മയെ കൊണ്ടുവരനല്ലാതെ കണ്ണനും ചിന്നുവും ആ വിടിന്‍റെ മുറ്റത്തേക്ക് ചെന്നിട്ടില്ല….

ശേഖരന് അവര്‍ നല്‍കി ശിക്ഷ ഒഴുവാക്കല്‍ ആയിരുന്നു. ഒരു തരത്തിലും അയാളുമായി അടുക്കാന്‍ അവര്‍ തുനിഞ്ഞില്ല….

കാലിലെ പാദസ്വരത്തിന്‍റെ ശബ്ദം കേട്ടതോടെ ചിന്നു വരുന്നത് കണ്ണനറിഞ്ഞു. അവന്‍ പത്രത്തില്‍ നിന്ന് കണ്ണെടുത്ത് അവളെ നോക്കി….

കണ്ണേട്ടാ ചായ…. പൂമുഖത്തെത്തിയ ചിന്നു ചായ ഗ്ലാസ് കണ്ണന് നീട്ടി.
കണ്ണന്‍ ഒരു ചിരിയോടെ ഗ്ലാസ് വാങ്ങി.

വാ…. ഇങ്ങോട്ടിരി…. പത്രം മാറ്റി തന്‍റെ തുട തൊട്ട് കാണിച്ച് കണ്ണന്‍ പറഞ്ഞു.

ചിന്നു ചുറ്റുമാരും ഇല്ല എന്ന് ഉറപ്പ് വരുത്തി അവന്‍റെ മടിയില്‍ ചെരിഞ്ഞ് ഇരുന്നു. ചിന്നുവിന് അതിനൊന്നും ഇപ്പോ നാണമെന്നുമില്ല…. മൊത്തത്തില്‍ നനഞ്ഞവനെന്ത് ചറ്റല്‍മഴ…..

അല്ലേലും നാണിച്ചിട്ട് കാര്യമൊന്നുമില്ല…. ബെഡില്‍ കുത്തിമറഞ്ഞതിനുള്ള ട്രോഫി അവളുടെയൊപ്പം തന്നെയുണ്ട്…. കണ്ണന്‍റെ തോളിലുടെ കൈയിട്ട് അവള്‍ അവന്‍റെ കവിളില്‍ ഒരു മുത്തം കൊടുത്തു.

എന്തൊക്കെയുണ്ട് നമ്മുടെ സന്താനത്തിന്‍റെ വിശേഷം….? കണ്ണന്‍ ചിന്നുവിന്റെ വയര്‍ തടവിക്കൊണ്ട് ചിരിയോടെ  ചോദിച്ചു…

അച്ഛനെ അമ്മയ്ക്ക് കാണാന്‍ കിട്ടുന്നില്ല എന്നെ വിഷമമേ അതിനുള്ളു…. ചിന്നു പറഞ്ഞു.

അതിനെന്താ…. ഇനി മൂന്ന് ദിവസം ഞാന്‍ നിങ്ങളുടെ ഒപ്പമുണ്ട്….. കണ്ണന്‍ കിട്ടിയ ചുബനം തിരിച്ച് നല്‍കി പറഞ്ഞു…

ങേ…..!!! എന്താപ്പോ ഇത്….. ഇന്ന് വല്യ സന്തോഷത്തിലാണലോ…..!!! എന്തുപറ്റി…..? ചിന്നു അതിശയത്തോടെ ചോദിച്ചു….

കണ്ണന്‍ പത്രമെടുത്ത് ചിന്നുവിന് നല്‍കി….

വായിച്ച് നോക്ക്….. കണ്ണന്‍ പറഞ്ഞു….

ചിന്നു പത്രത്തിലെക്ക് നോക്കി ആദ്യ പേജിലേ പ്രധാനതലക്കെട്ട് വായിച്ചു….

മകന്‍റെ വിയോഗമറിഞ്ഞ മുന്‍മന്ത്രി രാഘവന് ജയിലില്‍ ദാരുണ അന്ത്യം

തലക്കെട്ടില്‍ മതിവരാതെ ചിന്നു വാര്‍ത്ത വായിക്കാന്‍ തുടങ്ങി….

കോഴിക്കോട്: ഏകമകന്‍റെ അപകടമരണം കേട്ട് മുന്‍മന്ത്രി രാഘവന്‍ (63) ജയിലില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രാഘവന്‍റെ ഏക മകന്‍ അനിരുദ്ധ് (27) വൈകിട്ട് ഹൈവേയില്‍ നടന്ന വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു.

32 Comments

  1. Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??

    1. ബ്രോ….

      സഹോ പറഞ്ഞപോലെ കമന്‍റ് വന്നിട്ടുണ്ടോ എന്ന് നോക്കല് കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….

      ഒത്തിരി സ്നേഹത്തോടെ….

      1. Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life

        1. നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???

  2. Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye

    സ്നേഹത്തോടെ
    Jango

    1. ബ്രോ പറഞ്ഞപോലെ കമന്‍റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….

      എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….

  3. ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ….

  4. ♥️♥️♥️

  5. വിരഹ കാമുകൻ???

    അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്

    1. Aha…

      ഒത്തിരി സന്തോഷം ബ്രോ ♥️❤️

  6. അഗ്നിദേവ്

    എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??

      പുതിയ കഥയുടെ പണിപുരയിലാണ്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. പാവം പൂജാരി

    എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
    ♥️♥️??????

    1. ഒത്തിരി സന്തോഷം പൂജാരി ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ???

  8. ?❤️ ishtamai

  9. Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?

    1. അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?

      Thanks for Comments♥️?

  10. ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്

  11. എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      സന്തോഷം ?

      1. Pratheekshichu, praarthichu inganokke avasaanikkanam ennnu
        Udwegatinte mulmuna kure valuthaayirunnu
        Athyadbhutham, athimanoharam ???
        Hat’s off to you

        1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  12. ♨♨ അർജുനൻ പിള്ള ♨♨

    ????? അടിപൊളി

Comments are closed.