വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 428

മാഡം…. അതിന് അത് ഞങ്ങളുടെ ജീവിതത്തില്‍ സംവിച്ചതാണ്. അതിന് എന്തിന് ഒരാളുടെ ജോലിയെ ബാധിക്കും….. ചിന്നു അല്‍പം ഉറച്ച ശബ്ദത്തില്‍ ചോദിച്ചു…..

ഗ്രീഷ്മ നിനക്ക് നല്ല മനസായിരിക്കും…. അതാവും ചതിച്ച ഇവനോട് നിനക്ക് അനുകമ്പ തോന്നത്…. പക്ഷേ ഞങ്ങള്‍ ബിസിനസ്സാണ് നടത്തുന്നത്. ഇവന്‍ ഞങ്ങളെ അതുപോലെ ചതിച്ചാല്‍ അത് ചിലപ്പോള്‍ ഞങ്ങളുടെ നിലനില്‍പ്പിന് തന്നെ ബാധിക്കും…. റിസ്ക് എടുക്കാന്‍ ഞങ്ങള്‍ക്ക് വയ്യ….. നീതു പറഞ്ഞു.

അത് എനിക്ക് തെറ്റുപറ്റിയതാണെങ്കിലോ…..? ഞാന്‍ അപ്പോഴത്തെ വിഷമത്തിന് എന്തെങ്കിലും പറഞ്ഞതാണങ്കിലോ…..? അതിന് ഇപ്പോഴും എന്തിന് കണ്ണേട്ടനെ ദ്രോഹിക്കുന്നത്….. ചിന്നു അല്‍പം ദേഷ്യത്തോടെ തന്നെ പറഞ്ഞു.

എന്നിട്ട് ഇവന്‍ ഒന്നും പറയുന്നില്ലലോ…. നോക്ക്….. എല്ലാം സമ്മതിച്ച പോലെയല്ലേ ഇവന്‍റെ ഇരുപ്പ്….. നീതു കണ്ണനെ ചൂണ്ടി പറഞ്ഞു…. ചിന്നു നോക്കിയപ്പോ കണ്ണന്‍ പഴയ ഇരുപ്പ് തന്നെയാണ്…. തല താഴ്ത്തി…. ചിന്നുവിന് ദേഷ്യവും സങ്കടവും ഇരച്ച് കയറി….

ഇല്ല…. കണ്ണേട്ടന്‍ നിങ്ങള്‍ക്ക് വിശ്വാസിക്കാന്‍ കൊള്ളാത്തവാണെങ്കില്‍ ഞാനും അങ്ങിനെയുള്ളവളാണ്…. രണ്ടുകൊല്ലം കുടെയുണ്ടായിരുന്ന എന്‍റെ കണ്ണേട്ടനെ കുറച്ച് ഫോട്ടോസിന്‍റെയും വിഡിയോയുടെയും പേരില്‍ ഞാന്‍ കുറ്റപ്പെടുത്തി. അതിന്‍റെ പേരില്‍ പിരിഞ്ഞു. നിങ്ങള്‍ക്ക് കണ്ണേട്ടനെ ജോലിക്ക് പറ്റില്ല എങ്കില്‍ എനിക്കും ഇവിടെ ജോലി വേണ്ട…. ചിന്നു ഉറച്ച ശബ്ദത്തില്‍ നീതുവിന് നേരെ അലറി…..

അത്രയും നേരം തല താഴ്ത്തിയിരുന്ന കണ്ണന്‍ അവളുടെ അലര്‍ച്ചയില്‍ അറിയാതെ അവളെ നോക്കി പോയി….

നീതുവിന് എന്താ സംഭവിക്കുന്നതെന്ന് അറിയാന്‍ കുറച്ച് നേരം പിടിച്ചു. നീതു എല്ലാം കേട്ട് ചിന്നുവിനെ തന്നെ തുറിച്ച് നോക്കി നിന്നു…. നീതു എന്തോ പറയും മുമ്പേ കണ്ണന്‍ സംസാരിച്ച് തുടങ്ങി…

ഗ്രീഷ്മ …. വേണ്ട….. ഞാന്‍ കാരണം കുറെ നീ അനുവഭിച്ചതാണ്. ഇനിയും എനിക്ക് വേണ്ടി നീ ഉള്ള ജോലി കളയണ്ട….. ഇവിടെയ്ക്കാണ് വരുന്നെതെന്ന് അറിഞ്ഞിരെങ്കില്‍ അവിടെന്നെ നിന്നെ ഞാന്‍ എതിര്‍ക്കുമായിരുന്നു…. നീ എന്‍റെ പേരും പറഞ്ഞ് ജോലി കളയണ്ട…. ഇനിയും നിന്‍റെ നഷ്ടങ്ങള്‍ക്ക് ഞാന്‍ കാരണമാവുന്നില്ല. ഞാന്‍ പോവുകയാണ്…. ഗ്രീഷ്മ കാണേണ്ടവരെ കണ്ടിട്ട് വന്നാ മതി….

കണ്ണന്‍ ഇത്രയും പറഞ്ഞ് ചെയറില്‍ നിന്ന് എണിറ്റ് ഡോറിലേക്ക് നടന്നു…. പക്ഷേ അപ്പോഴെക്കും ചിന്നു എണിറ്റ് കണ്ണന്‍റെ കൈയില്‍ കയറി പിടിച്ചിരുന്നു. ചിന്നുവിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു….

ഗ്രീഷ്മ, അവന്‍ പറഞ്ഞ പോലെ ആര്‍ക്കും വേണ്ടാത്ത അവന് വേണ്ടി എന്തിന് നീ വെറുതെ നല്ല ശബളവും പ്രശസ്തിയുമുള്ള ഈ ജോലി കളയുന്നു…. നിനക്കിപ്പോ അവന്‍ ആരുമല്ലലോ…. നീതു ചിന്നുവിനെ നോക്കി പറഞ്ഞു….

മാഡം…. നിങ്ങളിപ്പോള്‍ അധിക്ഷേപിച്ച് ഈ മനുഷ്യന് കിട്ടാത്ത ഒരു പ്രശസ്തിയും ശബളും ഇപ്പോ ഈ ഗ്രീഷ്മയ്ക്ക് വേണ്ടാ…. കണ്ണേട്ടന്‍ ഇവിടെ ഇപ്പോഴും എന്‍റെ പേരില്‍ ഇങ്ങനെ കഷ്ടപ്പെടുമ്പോ ഞാന്‍ എങ്ങോട്ടും പോവുന്നില്ല…. എന്‍റെ നഷ്ടങ്ങള്‍ രണ്ടു കൊല്ലം മുമ്പ് ഒരു കോടതി മുറിയില്‍ വെച്ച് തുടങ്ങിയതാണ്…. അതിനെക്കാള്‍ വലിയ നഷ്ടങ്ങളൊന്നുമില്ല ഇനി എനിക്ക്… ചിന്നു നിറഞ്ഞൊലിച്ച കണ്ണുകളുമായി നീതിവിനോട് പറഞ്ഞു…

ചിന്നു പിന്നെ കണ്ണനെ നേരെ തിരിഞ്ഞു….

32 Comments

  1. Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??

    1. ബ്രോ….

      സഹോ പറഞ്ഞപോലെ കമന്‍റ് വന്നിട്ടുണ്ടോ എന്ന് നോക്കല് കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….

      ഒത്തിരി സ്നേഹത്തോടെ….

      1. Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life

        1. നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???

  2. Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye

    സ്നേഹത്തോടെ
    Jango

    1. ബ്രോ പറഞ്ഞപോലെ കമന്‍റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….

      എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….

  3. ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ….

  4. ♥️♥️♥️

  5. വിരഹ കാമുകൻ???

    അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്

    1. Aha…

      ഒത്തിരി സന്തോഷം ബ്രോ ♥️❤️

  6. അഗ്നിദേവ്

    എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??

      പുതിയ കഥയുടെ പണിപുരയിലാണ്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. പാവം പൂജാരി

    എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
    ♥️♥️??????

    1. ഒത്തിരി സന്തോഷം പൂജാരി ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ???

  8. ?❤️ ishtamai

  9. Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?

    1. അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?

      Thanks for Comments♥️?

  10. ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്

  11. എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      സന്തോഷം ?

      1. Pratheekshichu, praarthichu inganokke avasaanikkanam ennnu
        Udwegatinte mulmuna kure valuthaayirunnu
        Athyadbhutham, athimanoharam ???
        Hat’s off to you

        1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  12. ♨♨ അർജുനൻ പിള്ള ♨♨

    ????? അടിപൊളി

Comments are closed.