വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി ?] [Climax] 428

കേക്ക് കണ്ടതോടെ കിങ്ങിണിയുടെ ശ്രദ്ധ അങ്ങോട്ടായി….

കണ്ണേട്ടാ…. ദേ കേക്ക്….. കിങ്ങിണി പറഞ്ഞു….

കണ്ടേടി…. നിനക്ക് തരും…. നീ അടങ്ങി ഇരിക്ക്…. കണ്ണന്‍ അവളോട് പറഞ്ഞു.

എങ്കിലും അവള്‍ കേക്കിനെ കൊതിയോടെ നോക്കിയിരുന്നു. നന്ദകുമാര്‍ അപ്പോഴേക്കും എല്ലാവരുടെയും മുന്നിലേക്ക് വന്നു… എന്നിട്ട് വിരുന്നുകാരുടെ മുഖത്തേക്ക് നോക്കി അവരെ അഭിസംബേധന ചെയ്തു….

ഡിയര്‍ ഫാമലി മെമ്പേര്‍സ് ആന്‍റ് ഫ്രെണ്ടസ്, ആദ്യ ഇന്ന് ഈ മൂഹുര്‍ത്തതില്‍ ഇവിടെയെത്തിയ നിങ്ങള്‍ക്കെല്ലാം എന്‍റെയും കുടുബത്തിന്‍റെയും നന്ദി രേഖപ്പെടുത്തുന്നു. ഇന്ന് നിങ്ങളോട് മറ്റു ചില കാര്യങ്ങള്‍ കുടെ പറയാനുണ്ട്….

ആദ്യത്തേത് നിങ്ങളിത്രേയും കാലം എന്‍റെതേന്ന് വിചാരിച്ച വി.ജി ഗ്രൂപ്പ് ഇനി മുതല്‍ എന്‍റെ ഗോപേട്ടന്‍റെ മകന്‍ വൈഷ്ണവ് ആകും നോക്കി നടത്തുക. അത് അവന്‍റെ കമ്പനിയാണ്. ഇത്രയും കാലം അവന്‍റെ അച്ഛന്‍റെ സ്ഥാനത്ത് നിന്ന് ഞാന്‍ കുടെ നിന്നു എന്നു മാത്രം…..

പിന്നെ രണ്ടാമത്തെ കാര്യം, അതും അവന്‍റെ കാര്യം തന്നെയാണ്. ചില സൗന്ദര്യപിണക്കങ്ങളാല്‍ പിരിഞ്ഞ അവനും ഗ്രിഷ്മയും പിണക്കം മാറി ഒന്നിക്കാന്‍ തിരുമാനിച്ചിരിക്കുകയാണ്. അടുത്ത ദിവസത്തില്‍ തന്നെ അവരുടെ കല്യാണം നടക്കുന്നതാണ്. ഇനി വൈഷ്ണവത്തില്‍ ആവരാവും ഉണ്ടാവുക…. നന്ദകുമാര്‍ കണ്ണനെയും ചിന്നുവിനെയും നോക്കി പറഞ്ഞു നിര്‍ത്തി….

ഈ കല്യാണം ന്ന് പറഞ്ഞ ന്താ കണ്ണേട്ടാ….? കിങ്ങിണി കണ്ണനോട് ചോദിച്ചു.

അവളുടെ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ കണ്ണന്‍ ചിന്നുവിനെ നോക്കി. അവള്‍ വാ പൊത്തി ചിരി നിയന്ത്രിക്കുകയായിരുന്നു…. കണ്ണന്‍ അവളെയൊന്ന് കണ്ണുനുരുട്ടി കാണിച്ച് കിങ്ങിണിയോടായി പറഞ്ഞു….

അത് മോളെ, നമ്മുക്ക് കല്യാണം കഴിച്ചാലലേ കെട്ടിപിടിച്ച് കിടക്കാന്‍ പറ്റു…. മോളുന്‍റെ അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചതുകൊണ്ടല്ലേ അവര്‍ കെട്ടിപിടിച്ച് കിടക്കുന്നത്….

അപ്പോ കണ്ണേട്ടന്‍ എന്നെ കെട്ടിപിടിച്ച് കിടക്കുന്നതോ…..? നമ്മള്‍ കല്യാണം കഴിച്ചോ….?

കിങ്ങിണി അടുത്ത സംശയവുമായി എത്തി…. ആ ചോദ്യത്തില്‍ കണ്ണനൊന്ന് പരുങ്ങി…. അതിനും ചിന്നു ഊരി ചിരിക്കുന്നത് അടുത്ത് നിന്ന് അവന്‍ അറിയുന്നുണ്ടായിരുന്നു….

മോളെ…. വല്യ കുട്ടിയായാല്‍ കെട്ടിപിടിച്ച് കിടക്കാന്‍ കല്യാണം കഴിക്കണം…. കിങ്ങിണിമോള് ചെറിയ കുട്ടിയല്ലേ…. അപ്പോ കുഴപ്പമില്ല…. കണ്ണന്‍ പറഞ്ഞൊപ്പിച്ചു… പിന്നെ ഒരു ദിര്‍ഘശ്വാസം വിട്ടു….

എന്നാ ഞാ വലുതായിട്ട് നമ്മുക്ക് കല്യാണം കഴിക്ക്യാ…. കിങ്ങിണി കിണുങ്ങി കൊണ്ട് പറഞ്ഞു….,

മോള് വലുതാവുമ്പോ മോളെ കല്യാണം കഴിക്കാന്‍ ഒരു രാജകുമാരന്‍ വരും…. ആ രാജകുമാരന്‍ മോള്‍ക്ക് വേണ്ട എല്ലാം വാങ്ങി തരും… അവരുടെ സംസാരത്തിനിടയിലേക്ക് കയറി ചിന്നു കിങ്ങിണിയോട് പറഞ്ഞു.

അതുകേട്ടപ്പോ കിങ്ങിണിയുടെ കണ്ണുകള്‍ വിടര്‍ന്നു…. അവള്‍ പാല്‍നിറമുള്ള പല്ലുകള്‍ കാണിച്ച് ചിരിച്ചു….

അപ്പോ നമ്മുക്ക് കേക്ക് കട്ട് ചെയ്യാം….

നന്ദകുമാര്‍ എല്ലാരോടുമായി പറഞ്ഞു. അതോടെ എല്ലാരും കേക്കിന് ചുറ്റുമായി കുടി…. കണ്ണന്‍റെയും മിഥുനയുടെയും ഇടയില്‍ നിന്ന് കിങ്ങിണിമോള് കേക്ക് കട്ട് ചെയ്തു. ചുറ്റും നിന്നവര്‍ ബര്‍ത്ത്ഡേ വിഷ് ചെയ്തുകൊണ്ട് പാട്ട് പാടി കൈ കൊട്ടി.

കേക്ക് കട്ട് ചെയ്ത് കണ്ണനും മിഥുനയും നന്ദകുമാറും വസുന്ധരയും കിങ്ങിണിയ്ക്ക് കേക്ക് നല്‍കി…. എല്ലാം അവള്‍ സന്തോഷത്തോടെ വായിലേക്ക് വാങ്ങി…. മിഥുന പിന്നെ ബാക്കി കേക്ക് കട്ട് ചെയ്ത് ബാക്കി വന്നവര്‍ക്കെല്ലാം നല്‍കി… ചിന്നു കണ്ണന്‍റെ കുടെ കൂടി….

32 Comments

  1. Ee story puthiyathayi vayikunnavar alland ithinte author polum ithpo edth nokarundo ennareeelaa,ennalum parayuvan poli aayittund…Write to us l ninn kittya sandesham ansarch 2divasam mumban vayikan arambicheee…nannayittund??

    1. ബ്രോ….

      സഹോ പറഞ്ഞപോലെ കമന്‍റ് വന്നിട്ടുണ്ടോ എന്ന് നോക്കല് കുറവാണ്. അതാണ് മറുപടി തരാന്‍ ഇത്രയും വൈകിയത്…. എന്നാലും നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി….

      ഒത്തിരി സ്നേഹത്തോടെ….

      1. Nigalude storyikku oru feel und entha parayula nammalanu kathayile naayakan ennu vicharikkum . Ithokke vayikumbya premikkan thonnunne . Oru nalla life kitummennu pradhishkunnu. Anyway your a good writer . And thanks for a good moment in my life

        1. നല്ല വരികള്‍ ഇഷ്ടം പ്രകടിപ്പിച്ചതിന് നന്ദി ബ്രോ❤️???

  2. Ithrayum മാസങ്ങൾക്ക് ശേഷം ആയതിനാൽ ഈ കമെന്റ് കാണുമൊന്ന് അറീല ന്നാലും പറയുവാ അടിപൊളി ആണ് കഥ. പെട്ടന്ന് വായിച്ചു തീർന്ന പോലെ വല്ലാണ്ട് അങ്ങ് ishatyi ?????. ഇവിടെ പുതിയതാ അതാ വായിക്കാൻ ഇത്ര late aye

    സ്നേഹത്തോടെ
    Jango

    1. ബ്രോ പറഞ്ഞപോലെ കമന്‍റ് വായിക്കാന്‍ ഇങ്ങോട്ട് വരുന്നത് വളരെ കുറവാണ്…. കുറെ നാള്‍ക്ക് ശേഷം ഒന്ന് വന്നു നോക്കിയപ്പോഴാണ് ഇതെല്ലാം കണ്ടത്….

      എന്തായാലും നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍ക്കുന്നു. കഥ വന്നിട്ട് കുറെയായെങ്കിലും ഇന്നും ആളുകള്‍ വായിക്കുന്നു എന്ന് അറിഞ്ഞതില്‍….

  3. ഉച്ചക്ക് തുടങ്ങിയതാണ് ബ്രോ 1,2 പാർട്ട് കഴിഞ്ഞപ്പോൾ നിർത്തി ബാക്കി പിന്നെ വായിക്കാം എന്ന് ഉണ്ടായിരുന്നു .എന്ത് കൊണ്ടോ അതിന് മനസ്സ് സമ്മതിച്ചില്ല പിന്നെ ഒന്നും നോക്കിലാ വായിച്ചു തീർത്തു .നല്ല കഥ ഒരുപാട് സന്ദോഷം ആയി ❤️

    ♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ….

  4. ♥️♥️♥️

  5. വിരഹ കാമുകൻ???

    അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം ആണിത് വായിക്കുന്നത്

    1. Aha…

      ഒത്തിരി സന്തോഷം ബ്രോ ♥️❤️

  6. അഗ്നിദേവ്

    എന്റെ പൊന്നു ബ്രോ എന്താ പറയുക പ്രശംസിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഇഷ്ടമായി ഈ കഥ. അവരെ ആദ്യം പിരിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി. എന്തായാലും എല്ലാം നന്നായി അവസനിച്ചല്ലോ സന്തോഷം. പുതിയ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ബ്രോ. ഒരുപാട് സ്നേഹത്തോടെ അഗ്നി ദേവ് ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം അഗ്നിദേവ് ♥️❤️??

      പുതിയ കഥയുടെ പണിപുരയിലാണ്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  7. പാവം പൂജാരി

    എനിക്ക്വ വളരെയധികം ഇഷ്ട്ടപ്പെട്ട കഥ.kkയിൽ വെച്ചു വായിച്ചു തുടങ്ങി. പിന്നീട് ഈ സൈറ്റിൽ വന്നപ്പോൾ ക്ലൈമാക്സ് വരെ കാത്തിരുന്ന് ബാക്കി മുഴുവൻ ഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു തീർത്തു.
    ♥️♥️??????

    1. ഒത്തിരി സന്തോഷം പൂജാരി ❤️

      നല്ല വാക്കുകള്‍ക്ക് നന്ദി ???

  8. ?❤️ ishtamai

  9. Anghane aakamsha kazhighirikunu huuh. Ippo Allam kalaghithelighappo oru Santosham beautiful ending?

    1. അതേ… എല്ലാം കലങ്ങി തെളിഞ്ഞു ❤️?

      Thanks for Comments♥️?

  10. ഞാൻ കുറച്ചു കഴിഞ്ഞു വായിക്കാം.ടൈം കുറവ്

  11. എല്ലാം കലങ്ങി തെളിഞ്ഞല്ലോ സന്തോഷം ❤️❤️❤️

    1. ഖൽബിന്റെ പോരാളി ?

      സന്തോഷം ?

      1. Pratheekshichu, praarthichu inganokke avasaanikkanam ennnu
        Udwegatinte mulmuna kure valuthaayirunnu
        Athyadbhutham, athimanoharam ???
        Hat’s off to you

        1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  12. ♨♨ അർജുനൻ പിള്ള ♨♨

    ????? അടിപൊളി

Comments are closed.