❤️ തിരിച്ചറിവ് ❤️ [കുട്ടപ്പൻ] 1170

Views : 19158

എന്റെ ആദ്യ  കഥ “ചെമ്പനീർപ്പൂവ് ”

ഏറ്റെടുത്തത്തിൽ ഒത്തിരി സന്തോഷം. പറയാൻ വാക്കുകൾ കിട്ടുന്നില്ല. തുടക്കക്കാരൻ എന്ന നിലയിൽ ഒരുപാട് തെറ്റുകൾ അതിൽ വന്നിട്ടുണ്ട്. അതൊക്കെ ക്ഷമിച് കൂടെ നിന്ന ഓരോരുത്തർക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. ഇത് ഒരു കുഞ്ഞ് കഥയാണ്. ഇഷ്ടപ്പട്ടാലും ഇല്ലെങ്കിലും അഭിപ്രായം അറിയിക്കുമല്ലോ

 

തിരിച്ചറിവ്

Thiricharivu | Author : Kuttappan

 

നോക്കെത്താ ദൂരത്തോളം പച്ചപ്പട്ടണിഞ്ഞു കിടക്കുന്ന നെൽവയലുകൾ. ദൂരെ കാണുന്ന മലയുടെ പിന്നിൽനിന്നും കുങ്കുമവർണമണിഞ്ഞുകൊണ്ട് സൂര്യൻ എത്തിനോക്കുന്നു. നെൽചെടികളിൽ പറ്റിപ്പിടിച്ചുകിടക്കുന്ന മഞ്ഞുതുള്ളികൾ പ്രഭാതസൂര്യന്റെ പൊന്കിരണമേറ്റ് തിളങ്ങി.

വയലിനു കരയിൽ കൂടി ഒരു മൺപാതയാണ്. അതിൽകൂടി ഒരു പാൽകാരൻ സൈക്കിൾ ചവിട്ടി നീങ്ങുന്നു.

ദൂരെയെതോ അമ്പലത്തിൽ നിന്നുള്ള ഭക്തിസാന്ദ്രമായ സംഗീതം പതിഞ്ഞ ശബ്ദത്തിൽ ആ അന്തരീക്ഷത്തിൽ ഒഴുകി നടന്നു. ഇളംകാറ്റ് അവിടെയെങ്ങും ഓടിനടന്നു.

 

“മണിയൂർ” എന്ന ഗ്രാമത്തിലെ ഒരു പുലർക്കല കാഴ്ചയാണ്  നിങ്ങളിപ്പോ കണ്ടത്.

 

ദൂരെനിന്നും നടന്നുവരുന്നതാണ് നമ്മുടെ നായിക.അവളെപ്പറ്റി വർണിക്കുകയാണെങ്കിൽ…

 

കരിമഷിയെഴുതിയ നല്ല വിടർന്ന കടുംനീല കണ്ണുകളാണ് അവൾക്ക്. അതിന് മുകളിൽ വില്ലുപോലുള്ള പുരികവും. അല്പം ഉയർന്ന നീണ്ട മൂക്ക്. അതിൽ ഒരു കുഞ്ഞ് കല്ല് വച്ച മൂക്കുത്തിയുണ്ട് അത് സൂര്യന്റെ കിരണമേറ്റ് തിളങ്ങി. ഇളം ചുവപ്പ് നിറമാർന്ന ചുണ്ടുകളിൽ നിറഞ്ഞുനിൽക്കുന്ന പുഞ്ചിരി.

നെറ്റിയിൽ ചന്ദനം ചാർത്തിയതിനു പുറമേ ഒരു കറുത്ത കുഞ്ഞ് പൊട്ടും കുത്തിയിട്ടുണ്ട്.

തുളസിക്കതിർ ചൂടിയ അരയൊപ്പമുള്ള കേശഭാരം വിടർത്തിയിട്ടിരിക്കുന്നു.അതിൽനിന്നും ഇപ്പോഴും ജാലകണങ്ങൾ ഇറ്റുവീണുകൊണ്ടിരിക്കുന്നു.

കടഞ്ഞെടുത്ത ശരീരമാണവൾക്ക്. അതോരു ചന്ദനനിറമാർന്ന ധാവണിയിൽ പൊതിഞ്ഞിരിക്കുന്നു. കയ്യിൽ വാഴയിലക്കീറിൽ അമ്പലത്തിൽ നിന്നുകിട്ടിയ പ്രസാദം.കാലിൽ ഒരു വെള്ളിക്കൊലുസ്. താളത്തിലുള്ള അവളുടെ നടത്തിനനുസരിച്ച് കൊലുസ്സിലെ മണികൾ കിലുങ്ങി ചെറിയ ശബ്ദമുണ്ടാക്കുന്നുണ്ട്.

 

ചുരുക്കിപ്പറഞ്ഞാൽ മണിയൂരിന്റെ പ്രകൃതിസൗന്ദര്യം പോലെ അതിമനോഹരിയായ ഒരു നാടൻ പെൺകുട്ടി. അവൾ അഞ്ജലി.

Recent Stories

53 Comments

  1. Piricha konnane panni 😊
    Sry bro panninn vilichathil
    Happy ending aaa nallath bro appazhum happy mathi bro
    Nalla kadha 👌

    1. കുട്ടപ്പൻ

      താങ്ക്സ് bro ❤️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ കുട്ടപ്പാ കിടുക്കാച്ചി കഥ. സാഡ് എൻഡിങ് ആണേൽ കൊന്നേനെ പന്നി 😠. ഇത് പോലെ നല്ല കഥകൾക്ക് കാത്തിരിക്കുന്നു ❤❤❤

    1. ഹഹഹ 😂. സ്നേഹം bro ❤️. ഇനി വായനക്കാരൻ ആണ്. കഥ എഴുതുമ്പോ വായിക്കാൻ തോന്നുന്നില്ല. ഇവിടെ ഞാൻ വായിക്കാൻ ഇനിയും ഒത്തിരി കിടക്കുന്നുണ്ട്.

  3. ❤️❤️❤️ ഇഷ്ട്ടം കുട്ടപ്പൻ. Sad askiye കൊന്നേനെ 😉. Iniyum ഓരോരോ കഥകൾ പൊന്നൊട്ടെ ട്ടോ. വായിക്കാൻ അല്പം വൈകിയാലും ഉറപ്പായും വായിച്ചിരിക്കും

    1. 😍. ഇഷ്ടായില്ലേ. ഇനി വായനക്കാരൻ ആയി കൂടാൻ തീരുമാനിച്ചു. എഴുത്തു നടക്കില്ല 😁. സ്നേഹം ❤️

  4. Kuttappa vaaykan vaigiyathil kshema chodhikunu ketto. Katha nannayi ഇഷ്ടപ്പെട്ടു. ലാസ്റ്റ് സാഡ് avanath നന്നായി. അവർ അങ്ങനെ ഒന്നിച്ച് ജീവിക്കട്ടെ അല്ലെ. ഇനി അടുത്ത kathakkayi കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. കുട്ടപ്പൻ

      Oi കുഞ്ഞേച്ചി ❤️. വായിച്ചതിൽ സന്തോഷം. വൈകിയതിൽ ഒരു വിഷമവും ഇല്ല. ഇഷ്ടായി അല്ലേ 😁😍. ഇനി കഥ ഒന്നുല്ല. സ്വസ്ഥമായി ബാക്കിയുള്ള കഥയൊക്കെ വായിക്കണം ❤️

      1. Enna ente oranam varum😁😁. Ipo illa but varum

        1. കുട്ടപ്പൻ

          ആഹാ waiting 😍

  5. വായിക്കാം

    1. കുട്ടപ്പൻ

      ❤️

  6. Kuttappa… നൈസ് anu.. but എന്തിനാടാ senti ആക്കാൻ ezhuthumme… ❤️

    1. കുട്ടപ്പൻ

      ചുമ്മാ ഒരു രസം 😂.. ഇഷ്ടം ❤️

  7. നല്ല സ്റ്റോറി..നന്നായിട്ടെഴുതി… ഇഷ്ടം..

    1. കുട്ടപ്പൻ

      ഒത്തിരി സ്നേഹം ഷാന ചേച്ചി ❤️

  8. ഉഫ് പൊളിയേ. ആരോ പറഞ്ഞ പോലെ തുടക്കം എനിക്കും കഥാ പ്രസംഗം പോലെ തോന്നി.ബിത്വ നന്നായിട്ടുണ്ട് മച്ചമ്പി💖💖

    1. കുട്ടപ്പൻ

      അത് എഴുതിവന്നപ്പോ അറിയാതെ അങ്ങനെ ആയിപ്പോയതാ 😂. അധികം ലാഗ് അടിപ്പിച്ചില്ല എന്ന് കരുതുന്നു. വായിക്കാൻ സമയം കണ്ടെത്തിയതിനു സ്നേഹം ❤️

    1. കുട്ടപ്പൻ

      ❤️

  9. രാഹുൽ പിവി

    തെറ്റിദ്ധാരണ ആണ് അവരുടെ ജീവിതം ഇങ്ങനെ ലാഗ് അടിച്ച് പോകാൻ കാരണം.ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം ആണ് അഞ്ജലിയുടെ തോന്നൽ കൊണ്ട് തകിടം മറിഞ്ഞത്.അഞ്ജലി ജോലിക്ക് പ്രാധാന്യം നൽകി,അതേ സമയം ഭാര്യ എന്ന വേഷം കെട്ടാൻ മറന്നുപോയി

    അരുൺ കൊള്ളാം.പല തവണ ഭാര്യയായ പെണ്ണിനോട് സംസാരിക്കാൻ പോലും കഴിയാതെ വിഷമം ഉള്ളിൽ തന്നെ നിറച്ച് വെച്ചു.വിരഹത്തിൻ്റെ വേദന സ്വയം അറിഞ്ഞു.അവസാനം സ്വപ്നങ്ങൾ തച്ച് തകർക്കപ്പെട്ടു ആണ് അഞ്ജലി താലിക്ക് മുന്നിൽ തല കുനിച്ചത് എന്ന് മനസ്സിലായപ്പോൾ മനസ്സ് റിലാക്സ് ആവാൻ കുറച്ച് നേരം മാറി നിന്നു.അവസാനം ആശുപത്രിയിൽ ആയി 🤩🤩❣️
    നല്ലൊരു കഥ തുടർന്നും എഴുതുക 💞💞💞

    1. കുട്ടപ്പൻ

      ഇതാണ് രാഹുലേട്ടൻ 😍. ഇത് വായിച്ചാൽ കഥ വായിക്കണ്ട എന്ന് ചുമ്മാതല്ല പറയുന്നത് ❤️. മൊത്തം കഥ 1 പാരഗ്രാഫിൽ ഒതുക്കി.

      ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ❤️😍

  10. ഇങ്ങള് കാഥികനാണോ…. തുടക്കം ഒക്കെ ഒരു കഥാപ്രസംഗം പോെലെ..

    1. കുട്ടപ്പൻ

      ഹഹഹ അല്ല bro. കാഥികൻ ഒന്നുമല്ല 😂. വർണിച്ചുവന്നപ്പോൾ അറിയാണ്ട് അങ്ങനെ ആയിപ്പോയതാ 😂

  11. നല്ല കഥ . ആദ്യ കഥ വായിക്കാൻ സാധിച്ചിട്ടില്ല വായിക്കാട്ടോ ….😃😃😃😃

    1. കുട്ടപ്പൻ

      ഞാൻ ആഗ്നേയ എഴുതിയ ആഗ്നേയ ആണോ ഇത്.

      ഒത്തിരി സ്നേഹം ❤️. വായിച്ചു എന്ന് അറിയുന്നത് തന്നെ സന്തോഷം ❤️😍

  12. //Sad ending മനസ്സിൽ കണ്ട് എഴുതിതുടങ്ങിയ കഥയാണ് ഇത്. എന്നാൽ എഴുതിവന്നപ്പോൾ അഞ്ജുവിനെയും അരുണിനെയും പിരിക്കാൻ തോന്നിയില്ല.//

    കൊലച്ചതി!

    1. കുട്ടപ്പൻ

      😂😂. അവനെ ആ ആക്‌സിഡന്റിൽ കൊല്ലണം എന്നായിരുന്നു എനിക്ക്. അവന്റെ നന്മ മനസിലാക്കി അഞ്ജു വരുമ്പോ എല്ലാം കഴിഞ്ഞിട്ടുണ്ടാകും. എന്നിട്ട് അതിൽ മനം നൊന്ത് അവൾ മാനസിക രോഗിയായി മരിക്കും. Set അല്ലേ 😂

      1. മേനോൻ കുട്ടി

        ഇനി പറഞ്ഞിട്ടെന്താ 😔😔😔

  13. ഖുറേഷി അബ്രഹാം

    കഥ നന്നായിരുന്നു. അവരുടെ പ്രണയം ജീവിതം മുന്നോട്ട് പോകട്ടെ.
    അടുത്ത കഥയുമായി വരിക

    1. കുട്ടപ്പൻ

      ഒത്തിരി സ്നേഹം കൂട്ടുകാരാ ❤️

  14. Sad endinginekkal nallathu ethu thanna….

    Vayya….
    Sad ending vayicha seen aavum…

    Nalla kadha..
    ആദ്യത്തെ കഥ ഞാൻ വായിച്ചിട്ടില്ല..

    ഞാൻ വായിക്കും…

    ♥️♥️♥️

    1. കുട്ടപ്പൻ

      സത്യത്തിൽ ഞാൻ ഡബിൾ മൈൻഡ് ആയിരുന്നു. ഏത് ending വേണം എന്ന്. അവസാനം ഇങ്ങനൊക്കെ ആയി.

      അഭിപ്രായം അറിയിച്ചതിനു സ്നേഹം ❤️

  15. വിരഹ കാമുകൻ💘💘💘

    ❤️❤️❤️

    1. കുട്ടപ്പൻ

      ❤️❤️❤️

  16. Nalla kadha… pinne Sad ending onnum vendenne… cliche climax anel polum vayichu kazhiyumbol manasu nirayanam…. Tragedy anel oru neettal arikum

    1. കുട്ടപ്പൻ

      ഹഹ 😂. നന്ദി ടോണി. ആ നീറ്റൽ ഒരുപാട് തവണ ഞാൻ അനുഭവിച്ചു ഇവിടെ ഉള്ള പല കഥകളിൽ നിന്ന്.

  17. കഥ നന്നായി എഴുതിയിരിക്കുന്നു. സംഭാഷണങ്ങളിൽ ഒരു നാടകീയത ഫീൽ ചെയ്തു.
    ധാരാളം വായിക്കുക, വീണ്ടും, വീണ്ടും എഴുതുക…

    1. സുദർശനൻ

      കഥ നന്നായിട്ടുണ്ട്. Sad Ending ആക്കാഞ്ഞത് നന്നായി. സുഖ പര്യവസായി ആയ കഥകളാണ് വായനക്കാർ പൊതുവേ ഇഷ്ടപ്പെടുക. അല്ലാത്തവരും ഉണ്ടാകാം.ഇത്തരം കഥകൾ ഇനിയും എഴുതണം.

      1. കുട്ടപ്പൻ

        നന്ദി സുദർശൻ. 😍

        ഞാൻ ഒരു സാധാരണ വായനക്കാരനാണ്. എനിക്കും ഹാപ്പി എൻഡിങ്‌സ് ആണ് ഇഷ്ടം. എന്നുവെച്ചു sad ending വായിക്കാരൊക്കെയുണ്ട്. ഇത് എഴുതിവന്നപ്പോൾ sad ending വേണ്ട എന്ന് തോന്നാൻ അതാവാം കാരണം

    2. കുട്ടപ്പൻ

      സംഭാഷണം ഇല്ലാതെ മറ്റൊരാൾ പറയുന്നത് പോലെ എഴുത്താനാണ് ആദ്യം കരുതിയെ. കുറച്ചൂടെ ലളിതമാക്കായിരുന്നു അല്ലേ 😁.

      അഭിപ്രായം അറിയിച്ചതിനു സ്നേഹം ❤️

  18. 🧚‍♂️🧚‍♂️🧚‍♂️

    1. കുട്ടപ്പൻ

      ❤️😍. കണ്ണനെയും ദേവുനേം ഒക്കെ കാണാൻ കാത്തിരിക്കുന്നു

  19. വേട്ടക്കാരൻ

    കുട്ടപ്പോ സൂപ്പർ.മറ്റൊന്നും പറയാനില്ല ഒരുകഞ്ഞു കഥ അത് മനോഹരമായിട്ടവതരിപ്പിച്ചു.സൂപ്പർ

    1. കുട്ടപ്പൻ

      വേട്ടക്കാരോ 😍. ഒത്തിരി നന്ദി. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ❤️. ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️

  20. അദൃശ്യ കാമുകന്‍

    Cliche😕

    1. കുട്ടപ്പൻ

      എനിക്കറിയായിരുന്നു ക്‌ളീഷേ ആവുംന്ന് 😁. അഭിപ്രായത്തിനു നന്ദി ❤️

    1. കുട്ടപ്പൻ

      ❤️

  21. 💞💞💞

    1. കുട്ടപ്പൻ

      😍💓

  22. രാഹുൽ പിവി

    ❤️❤️❤️

    1. കുട്ടപ്പൻ

      ഇങ്ങളിത് എല്ലാടത്തും ആദ്യമാണല്ലോ 😂❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com