തിങ്കൾ മുതൽ വെള്ളി വരെ [demon king] 1516

Views : 4238

 

ഈ കഥ ചുമ്മാ ഒരു കൗതുകത്തിന് എഴുതിയതാണ്… ദേവാസുരൻ എഴുതാൻ മൂഡ് വരാത്തത് കൊണ്ട് കുറച്ചു നേരം tv കണ്ടു… അപ്പൊ ‘അമ്മ സീരിയൽ കാണാൻ വന്നു… ഞാൻ കൊടുത്തില്ല… പിന്നെ വഴക്കായി… അതിന്റെ കലിപ്പിൽ 1 മണിക്കൂർ കൊണ്ട് എഴുതി ഉണ്ടാക്കിയ കഥയാണ്… തെറ്റുകളും കുറവുകളും ധാരാളം കാണും… വായിച്ചിട്ട് അഭിപ്രായം പറയൂ….

 

DK💓

തിങ്കൾ മുതൽ വെള്ളി വരെ….

Thinkal Muthal Velli vare | Author : Demon King

എന്റെ പേര് ഹരീഷ്… ഞാൻ പാലക്കാട് ഒരു കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്നു… എന്റെ ജീവിതത്തിലെ ഒരു ചെറിയ ഏടാണ് ഈ കഥ…😁

ഇത് മുഴുവനായും വീട്ടിലെ tv യെ ആശ്രയിച്ചാണ് എഴുതിയത്….

2002 ൽ ഒരു ഫെബ്രുവരി മാസം ഞാൻ ജനിച്ചു…
സത്യം പറഞ്ഞാൽ ജനിച്ചതെ ശ്വാസം മുട്ട് ഉള്ള നല്ല അടിപൊളി കുട്ടി ആയിരുന്നു ഞാൻ… 2 മാസം വെഞ്ചിലേട്ടറിൽ സുഖവാസം ആയിരുന്നു…😲😥

പിന്നെ കുറച്ചു ഭേതം വന്നു… എന്നാലും ഇടക്ക് കേറി വരും ഈ ശ്വാസം മുട്ടൽ… കുട്ടി കയ്യിന്ന് പോയിന്നൊക്കെ വിചാരിച്ചു എന്ന് സ്നേഹത്തോടെ ചിലർ എന്റെ തലയിൽ തലോടി പറഞ്ഞിരുന്നു…

പിന്നെ എനിക്ക് പേരിടേണ്ട ദിവസം വന്നപ്പോ അപ്പന്റെ ആദ്യ പണി എന്റെ തലയിൽ വീണു…😣

ലോകത്ത് ആർക്കും ഇല്ലാത്ത… അല്ലേൽ വളരെ rare ആയ ഒരു പേരാണ് അപ്പൻ എനിക്കായ് തന്നത്…😩

Dk യിൽ ആ പേര് ഉണ്ട്…😈 പക്ഷെ പേരായി വരുമ്പോൾ അത് Dd ആവുമെന്ന് മാത്രം…😜

( അറിയുന്ന ചിലർ ഉണ്ട്… അവർ ആരോടും പറയല്ലേ മക്കളെ…😂)

ആ പേര് ഞാൻ പറയുന്നില്ല… കാരണം അത് മാത്രം മതി എന്റെ ജാതകം വരെ നിങ്ങൾക്ക് തപ്പി എടുക്കാൻ…

മാമന്മാർക്കും കസിൻ ചേട്ടൻമാർക്കും ഇതൊരു സർപ്രൈസ് ആയിരുന്നു….

കാരണം അപ്പൻ ഇങ്ങനൊരു പണി തരാൻ ഉദ്ദേശിച്ച വിവരം അപ്പന് മാത്രേ അറിയൂ….

പക്ഷെ ആ പേര് എല്ലാവർക്കും വിളിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി…

അതുകൊണ്ട് എല്ലാരും ചേർന്ന് ഒരു പേരിട്ടു…. ഹരീഷ്…😜

ഒരുവിധത്തിൽ എന്റെ വിളിപ്പേര്…🙃

ആ rare name എന്റെ ജനന സര്ടിഫിക്കറ്റിൽ മാത്രമായി ഒതുങ്ങി…😌

വീട്ടിൽ അത്യാവശ്യം സാമ്പത്തിക മാദ്യം ഉള്ളതുകൊണ്ട് എനിക്ക് 4 വയസ്സ് ആവുന്നത് വരെ എന്റെ വീട്ടിൽ tv ഇല്ലായിരുന്നു…😥

ചുറ്റുപാടും ഉള്ള വീടുകളിലും ഈ സമയം tv എത്തിയിരുന്നു… അവരുടെ കാർട്ടൂൺ കഥ കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നും…😥

എന്നാലും അവരുടെ വീട്ടിൽ പോയാർന്നു എന്റെ tv കാണൽ…😋
അപ്പന് അന്ന് പെയ്ന്റിങ്ങ് പണി ആയിരുന്നു… അതൊണ്ട് രാവിലെ പോയാൽ വൈകിട്ടേ വീട്ടിൽ കാല് കുത്തു…

അടുത്ത വീട്ടിൽ പോയി tv കാണുന്നതിൽ വീട്ടുകാർ എതിരാണ്… പ്രത്യേകിച്ച് അച്ഛൻ…
ആരെയും അങ്ങോട്ട് പോയി ബുദ്ധിമുടയിക്കരുത് എന്നതാണ് അപ്പന്റെ പോളിസി…😕

എനിക്കപ്പൊ 4 വയസ്സ് മാത്രേ കാണു… ഞാനുണ്ടോ കേൾക്കുന്നേ… അച്ഛൻ രാവിലെ ഇറങ്ങിയാൽ ഞാൻ നേരെ തെണ്ടാൻ ഇറങ്ങും…

അമ്മയുടെയും അച്ഛമ്മയുടെയും ശഖാരം പിന്നിൽ തന്നെ ഉണ്ട്… പക്ഷെ എന്റെ ശ്രദ്ധ എന്നും മുന്നോട്ടാണ്…

അടുത്ത വീട്ടിൽ പോയിരുന്നു tv കാണുന്നത് ഒരു പതിവായി മാറി… ഒരു ദിവസം അപ്പൻ നേരത്തെ വീട്ടിലേക്ക് വന്നു… ഞാൻ അപ്പുറത്തെ വീട്ടിൽ ആയിരുന്നു… അതുകൊണ്ട് അപ്പൻ വന്നതൊന്നും ഞാനറിഞ്ഞില്ല…😊

സുഖസുന്ദരമായി ഞാനും എന്റെ ഫ്രണ്ട്സും tv കണ്ടു… അച്ഛൻ വന്നതും അമ്മയുടെ വിളി വന്നു… പക്ഷെ ഞാനുണ്ടോ കേൾക്കുന്നെ…

കേട്ടതായി പോലും ഭാവിച്ചില്ല…
കൂട്ടത്തിൽ അച്ഛൻ വന്നു എന്നുകൂടെ പറയുന്നുണ്ട്… പക്ഷെ ആ വിളിച്ചു പറയൽ എന്നും ഒരു പതിവായതുകൊണ്ട് ഞാൻ വിശ്വസിച്ചില്ല…

പുലി വരുന്നേ പുലി വരുന്നെന്ന് പറഞ്ഞു പറ്റിച്ചിട്ട് അവസാനം പുലി വന്നപ്പോ വിശ്വസിക്കാതെ പോയ അവസ്ഥയാണ് അപ്പോൾ എനിക്ക് ഉണ്ടായത്….

അവസാനം tv കണ്ടുകഴിഞ്ഞു വീട്ടിൽ പോയപ്പോൾ കോലായിൽ ഒരു പുളിവാറൽ ഇരിക്കുന്നു….
തൊട്ടടുത്ത് മലാക്കിനെ പോലെ എന്റെ അപ്പനും…

ആ ഇരുത്തം മാസ്സ് ആയിരുന്നു ട്ടൊ…😁

അടുത്തോട്ട് വരാൻ പറഞ്ഞു…ഞാൻ പേടിച്ച് അവടെ തന്നെ നിന്നു… പിന്നേം വിളിച്ചു… ഞാൻ പോയില്ല…

പിന്നെ ഒരു അലറൽ ആയിരുന്നു… അതിൽ പോകേണ്ടിവന്നു…. പിന്നെ കണ്ടത് തൃശൂർ വെടിക്കെട്ട് ആയിരുന്നു… ആ വടികൊണ്ട് തലങ്ങും വിലങ്ങും കിട്ടി…. നല്ല ചുട്ട പെട…

പിടിച്ചു മാറ്റാൻ ‘അമ്മ ഇടയിൽ കേറിയപ്പോ അമ്മക്കും കിട്ടി രണ്ടെണ്ണം… പിന്നെ ഉള്ള ആശ്രയം അച്ഛമ്മ ആയിരുന്നു…

നേരേ അച്ഛമ്മയുടെ പിന്നിൽ ഒളിഞ്ഞു… അച്ഛൻ വടികൊണ്ട് അടുത്ത് വന്നതും അച്ഛമ്മയുടെ വായിന്ന് നല്ലത് കേട്ടു….
എന്തായാലും ഭാര്യയെ തല്ലിയ പോലെ അമ്മയെ തല്ലാൻ പറ്റില്ലല്ലോ…

അച്ഛൻ കലി തുള്ളി പുറത്തേക്ക് പോയി… ഞാൻ കരഞ്ഞുകൊണ്ട് അച്ഛമ്മയുടെ അടുത്തും…

അന്ന് ഒന്നും കഴിച്ചില്ല… അപ്പൻ വന്നിട്ടും എന്നോട് മിണ്ടിയില്ല… ഞാൻ തിരിച്ചും മിണ്ടിയില്ല…

എന്നിൽ എന്തോ ഒരുതരം ദേഷ്യം നിറഞ്ഞു….

ഒരു tv വാങ്ങിക്കോടെ അവൻ ചെറിയ കുട്ടി അല്ലെ… നമ്മള് പറഞ്ഞാൽ കേൾക്കുന്ന പ്രായം ആണോ എന്നൊക്കെ ‘അമ്മ അച്ഛനോട് പറയുന്നത് ഞാൻ കേട്ടു….

Recent Stories

68 Comments

  1. 😂😂😂. ഒന്നും പറയുന്നില്ല. ജീവിച്ചു പോകണ്ടേ.

  2. NJAN EPPAZHHA EE KADHA VAYIKKUNNE

    EPPO ENTE AMMAKKE KUDUMBAVILAKKE TOP SINGER ENNE PARAYUNNA RANDE MENTAL UNDE 😥😥

    ETHE KARANAM MOONJUNNATHE ENTE ISL UM 😓😓😓

  3. വായിക്കാം

  4. എന്റെ dk.. adipolida.. സീരിയൽ 😡😡😡😡… 7മണിക്ക് thudangum… oremmam vidilla.. ipl മൂഞ്ചി 😭… എല്ലാത്തിനും oru kadha.. കുറെ അവിഹിതം

    1. ഹ ഹ ഹ ….

      ഞാൻ 16 വയസ്സ് വരെ മാമന്റെ വീട്ടിൽ പോയാണ് ipl കണ്ടിരുന്നത്…

      പിന്നെ ഇപ്പൊ ഫോണിലും…

      ന്നാലും സീരിയൽ മാറ്റില്ല

  5. വളരെ രസകരമായ അനുഭവ കഥ.. ഏറെക്കുറെ എല്ലാ പുരുഷൻമാരുടെയും അവസ്‌ഥ ഇതാണ്..😃
    എല്ലായ്പ്പോഴും ടിവി കാണുന്ന ഒരാൾ അല്ലാത്തതിനാൽ ഐപിൽ തുടങ്ങുന്ന ടൈമിൽ മാത്രമേ രാത്രിയിലെ ഈ പ്രതിസന്ധി നേരിടേണ്ടി വരാറുള്ളൂ എന്നതാണ് ഒരാശ്വാസം.. ആ രണ്ട് മാസം വീട്ടുകാരും നല്ല സഹകരണമാണ്.. പകൽ ടെലികാസ്റ്റ് ഉണ്ടല്ലോ അപ്പോൾ കാണും..
    അവരുടെ ആകെയുള്ള ടെൻഷൻ ഫ്രീ പ്രോസസ് അല്ലെ രാത്രിയിലെ ഈ കലാപരിപാടികൾ അതുകൊണ്ട് മ്മള് അങ്ങനെ മുടക്കാൻ ശ്രമിക്കാറില്ല..😃😃.
    ഇത് വായിക്കുമ്പോൾ എന്റെ ഓർമ്മകളും 2000 ന്റെ തുടക്ക കാലത്തിലേക്ക് പോയി..ആ സമയത്താണ് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ടിവി ആദ്യമായി വീട്ടിൽ വാങ്ങുന്നത്.. നൊസ്റ്റു ഫീൽ.. എഴുത്തു തുടരുക.. ആശംസകൾ💞💞

    1. 😁😁😁😁

      എല്ലാം ഓർക്കുമ്പോൾ ചിരി വരും…

  6. ഈ സ്റ്റോറിയുടെ സ്റ്റാർട്ടിങ് വായിച്ചപ്പോൾ ഞാൻ എന്റെ ചെറുപ്പത്തിലേക്ക് പോയി… വീട്ടിലും ടീവി ഉണ്ടായിരുന്നില്ല.. അടുത്ത വീട്ടിൽ പോയി കണ്ടിട്ട് വരുമ്പോൾ വീട്ടിൽ നിന്നും കിട്ടുന്ന തല്ലിന് കയ്യും കണക്കുമില്ല .. അന്നൊക്കെ വീട്ടിൽ ടീവി കേറ്റില്ല… പിന്നെ +1 ആയപ്പോൾ ചേച്ചിയുടെ ഹസ്ബൻഡ് കമ്പ്യൂട്ടറിൽ ആന്റിന കണക്ട് ചെയ്തു ദൂരദർശൻ എടുത്തുതന്നു.. തീപ്പെട്ടി കൂടുപോലുള്ള ആ മോണിറ്ററിൽ ചെറിയൊരു സ്‌ക്രീനിൽ കാണാൻ ഞാൻ കുത്തിയിരിക്കും അതിൽ ആദ്യമായി കണ്ടത് മേനേ പ്യാർകിയ… അത്‌ മുഴുവൻ കണ്ടു തീർക്കാൻ ഉമ്മാടെ കയ്യും കാലും പിടിച്ചു കരഞ്ഞിട്ടുണ്ട്… ഇന്നിതൊക്കെ ഓർക്കുമ്പോൾ ചിരി വരും… ഡിഗ്രി ആയതിനു ശേഷം ആണ് വീട്ടിൽ ഒരു ടീവി വാങ്ങിയത് തന്നെ… പിന്നെ സീരിയൽ… ആദ്യമായി കണ്ടത് ഒരുകുടയും കുഞ്ഞുപെങ്ങളും… സീരിയൽ ആണെന്നാണ് ഓർമ… അതും വെക്കേഷന് തറവാട്ടിൽ പോയപ്പോൾ… സീരിയൽ കണ്ടുതുടങ്ങിയാൽ അതിൽ അഡിക്ക്റ്റ് ആകും… വീടിനുള്ളിൽ കഴിയുന്ന സ്ത്രീകൾക്ക് ആകെ ഒരു എന്ജോയ്മെന്റ് അതാണല്ലോ അതാണ് അവർ ഇത് കാണുന്നത്… എനിക്കും ഈ പറയുന്ന സീരിയൽ ഇഷ്ടല്ല .. വീട്ടിലും ആരും കാണാറില്ല..

    1. അതും ശരിയാണ്… അവർ ഒരുപക്ഷേ ഇതിൽ വീണുപോകും.. പക്ഷെ അവർ അറിയുന്നുണ്ടോ ഇതിലെ പേ കൂത്ത്…

      കഥാപാത്രങ്ങൾക്കും മാത്രമേ മാറ്റം ഉള്ളു..കഥ ഒന്ന് തന്നെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com