കുടാതെ നീ ഒരാൾക്കു വേണ്ടി കരയുന്നത് അതും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്……
ഇത്രയും കാര്യങ്ങളിൽ നിന്നും എനിക്കു മനസ്സിലായത് നിനക്കവനോട്
പ്രണയം,Love, കാതൽ
ഇതൊക്കെയാണെന്നാണ്. ശരി അല്ലെ?
ദേവൂവിന് മറുപടിയില്ലായിരുന്നു……
മീര പറഞ്ഞ ഓരോ കാര്യങ്ങളും ദേവൂന്റെ മനസ്സിലുടെ കടന്നു പോയി……ശരിയാണ് മീര പറഞ്ഞ ഓരോ കാര്യങ്ങളും ശരിയാണ് അവന്റെ കൂടെയുള്ളപ്പോൾ തനിക്കു എന്തോ ഒരു വല്ലാത്ത അനുഭൂതിയാണ് എന്നാൽ അതിനെ എങ്ങനെ വിവരിക്കണം എന്ന് അറിയില്ല പക്ഷേ അവന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളിലും ഞാൻ വളരെ സന്തോഷവതിയാണ്…..
ഓർമ്മ വച്ച കാലത്തിനുശേഷം താൻ ആദ്യം ആയിട്ടാണ് കരയുന്നത് അത് അവനു വേദനിച്ചപ്പോൾ ആണ്……
എനിക്കെന്താണ് പറ്റിയത് ഇതിനെയാണോ പ്രണയം എന്ന് പറയുന്നത്?…….
ദേവൂ ചിന്തകളിൽ ആഴ്ന്ന് ഇരുന്നപ്പോൾ ആണ് പിന്നിൽ നിന്നും തലക്കിട്ട് ഒരു കൊട്ട് കിട്ടിയത്…..
അത് ദേവൂന് കുറച്ച് നൊന്തു…… സ്വബോധത്തിൽ വന്ന ദേവൂ ദേഷ്യത്തിൽ മീരയെ നോക്കീ…..
മീര കൈകൂപ്പി ദേവൂ നോട് പിന്നിലേക്ക് നോക്കാൻ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു……
ദേവൂ പതിയെ തിരിഞ്ഞു നോക്കി
പിന്നിൽ നില്ക്കുന്ന ആളെ കണ്ടപ്പോളെ ദേവൂന്റെ ദേഷ്യം എല്ലാം എവിടെയോ പോയി……
ചെറി ആയിരുന്നു അത്……
എന്താ രാജകുമാരി സ്വപനം കാണുവായിരുന്നോ…..
പോടാ എനിക്ക് നന്നായി നെന്തുട്ടോ
ദേവൂ തല തിരുമ്മിക്കൊണ്ട് പറഞ്ഞു…..
അച്ചോടാ എന്റെ രാജകുമാരിക്കു നൊന്തൊ ഞാൻ തിരുമ്മി തരാല്ലോ
എന്ന് പറഞ്ഞ് ചെറി ഒരു കൈ കൊണ്ട് ദേവൂന്റെ കവുളിൽ പിടിച്ചു എന്നിട്ട് മറു കൈ കൊണ്ട് തല തടവി കൊടുത്തു
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??