❣️The Unique Man 6❣️ [DK] 1447

അറിയിപ്പ്: ചില പ്രത്യേക കാരണങ്ങളാൽ ഇന്ന് ഉച്ചക്ക് ശേഷം ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല…….

 

എടീ മീരെ രക്ഷപ്പെട്ടല്ലോടി……..

 

ആടീ എന്താ നിന്റെ പരുപാടി?…..

 

എന്ത് പരുപാടി ചെറിയെ വീട്ടിൽ കൊണ്ടു പോയി വിടണം…… എന്നിട്ടു ട്രെയിനിങ്ങിനു പോണം…….. രണ്ട് ദിവസം ആയി പല സാഹചര്യങ്ങളാലും എല്ലാം മുടങ്ങിക്കിടക്കുവാ……..

അപ്പോൾ കാർത്തു എവിടെ?

 

അവൾ ഇന്ന് ശ്രീയുടെ വീട്ടിലേക്ക് പോവും അത്രേ…… എന്തോ പ്രൊജക്റ്റ്‌ ചെയ്യാൻ ഉണ്ടെന്ന്…….

 

എടീ മണ്ടി ഇത്രയും നല്ല ഒരു അവസരം കിട്ടിയിട്ടു നീ കൊണ്ടു പോയി കളയുവാണോ…….

 

എന്ത് അവസരം?

 

എടീ ഇപ്പോൾ അല്ലെ കാർത്തു ഇല്ലാതെ അവനെ ഒന്ന് ഒറ്റക്ക് കിട്ടിയത്….. ഈ അവസരം മുതലെടുക്കാതെ നീ അവനെ വീട്ടിൽ ആക്കിട്ടു ട്രെയിനിങ്ങിനു പോവാൻ നോക്കുവാണോ?…….

 

ദേവൂ ചിന്തിച്ചു ശരി ആണല്ലോ ഇപ്പോൾ അല്ലെ അവനെ എനിക്ക് ഒന്ന് ഒറ്റക്ക് കിട്ടുന്നത്……..

 

എടീ ദേവൂ നീ എന്താ ഈ ചിന്തിച്ചു കൂട്ടുന്നത്…… ഇതാണ് നിനക്ക് അവനെ ഇംപ്രസ്സ് ചെയ്യിക്കാനുള്ള ഒരു നല്ല അവസരം……

 

ഇംപ്രസ്സ് ചെയ്യിക്കാനോ എന്തിനു?…..

 

ദേ ദേവൂ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്……

നിന്നെ ഞാൻ ഇന്നും ഇന്നലെയും അയി കാണുന്നതല്ല…….

ഇതു വരെയും ഞാൻ നിന്റെ മുഖത്ത് കാണാത്ത ഭാവങ്ങളാണ് നീ അവനെപ്പറ്റി പറയുമ്പോൾ നിന്റെ മൂഖത്ത് കാണാൻ സാധിക്കുന്നത്……

പിന്നെ നീ അവന്റെ കൂടെ ഉള്ള നിമിഷങ്ങളിലാണ് ഞാൻ നിന്നെ ഏറ്റവും സന്തോഷവതിയായി കണ്ടിട്ടുള്ളത്. ഒരു പക്ഷേ നിന്റെ മാതാപിതാക്കളുടെ അടുത്തുള്ളപ്പോളെതിനെക്കാളും….

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.