❣️The Unique Man 6❣️ [DK] 1447

ഇല്ല അവസാനമായി കാണുന്നത് ആ മത്സര ദിവസം ആണ്……

പിന്നീട് ഞാൻ അർച്ചനയെ കണ്ടിട്ടില്ല….. പല കമ്പനികളിൽ നിന്നും വലിയ വലിയ ഉന്നതങ്ങളിൽ ഉള്ളവരും അവളെ അന്വേഷിച്ച് ഇവിടെ വന്നിരുന്നു……

എല്ലാവരെയും അറിയില്ല എന്ന് പറഞ്ഞ് മടക്കി അയച്ചു……..

 

അന്ന് ആ മത്സര വേദിയിൽ ഉണ്ടായിരുന്ന ഓരോരുത്തരും എന്ന് ഇവിടെ വന്നാലും അന്നത്തെ ആ നർത്തകിയെ അന്വേഷിക്കും…….

 

അങ്ങനെ പലതും സംസാരിച്ചിരുന്ന് കുറച്ചു സമയം കഴിഞ്ഞപ്പോൾ ചെറിയും ദേവൂവും ടീച്ചറമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി…….

 

ഇറങ്ങാൻ നേരം ടീച്ചറമ്മ ചെറിക്ക് ഒരു പെട്ടി കൊടുത്തു ചെറി അത് തുറന്നു നോക്കി…….

ചെറിയുടെ കണ്ണുകൾ നിറഞ്ഞു…..

തന്റെ അമ്മയുടെ ചിലങ്കകൾ ആയിരുന്നു അതിൽ ചെറി അത് നെഞ്ചോട് ചേർത്തുപിടിച്ചു……

 

ഇറങ്ങാൻ നേരം ടീച്ചറമ്മ ഇനിയും വരണം എന്ന് പറഞ്ഞു……

 

അതിനു മറുപടി ദേവൂ ആണ് പറഞ്ഞത്

 

ടീച്ചറമ്മ പേടിക്കണ്ടാ ഞാൻ കൊണ്ടു വന്നോളാം…..

 

ദേവൂ ചെറിയും കുടി നൃത്തേശ്വരത്തിന്റെ  ഉള്ളിൽ നിന്നും പുറത്തിറങ്ങിതും ദേവൂവും ചെറിയും ഞെട്ടി ആ ഹാളിൽ ഉണ്ടായിരുന്ന എല്ലാവരും പുറത്ത് ചെറിയെ കാത്ത് നിൽപ്പുണ്ടായിരുന്നു……

 

ചെറി പതിയെ നടകൾ ഇറങ്ങി കുറെ പേർ വന്ന് ചെറിയെ അഭിനന്ദിച്ചു കുറച്ചു പെൺ കുട്ടികൾ വന്ന് ചെറിയുടെ ചുറ്റിനും കൂടി നിന്ന് സെൽഫി എടുത്തു…….

 

ദേവൂനു അത് കണ്ടപ്പോൾ അത്ര പിടിച്ചില്ല….

ദേവൂ ചെറിയുടെ അടുത്ത് ചെന്നു

 

വാടാ ഇവിടെ….

 

എന്ന് പറഞ്ഞ് ചെറിയുടെ കൈ പിടിച്ചു വലിച്ച് കാറിൽ കയറ്റി….

 

ചെറി എന്താ എന്ന മട്ടിൽ ദേവൂനെ നോക്കി……

ദേവൂ കലിപ്പിച്ചൊരു നോട്ടം നോക്കിയിട്ട് കാർ സ്റ്റാർട്ട് ചെയ്ത് പറപ്പിച്ചു വിട്ടു……

 

അവിടെ ഉണ്ടായിരുന്ന പെൺകുട്ടികൾ അസൂയയോടെ ദേവൂനെ നോക്കി നിന്നു……

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.