അപ്പോഴേക്കും മറ്റു ടീച്ചേഴ്സ് അവിടെ എത്തി എല്ലാവരും ചെറിയെ പ്രശംസിച്ചു……. ചെറി അതൊന്നും ശ്രദ്ധിക്കാതെ കാലിലെ ചിലങ്കകൾ അഴിച്ച് തിരികെ ആ പെട്ടിയിൽ വച്ചു എന്നിട്ട് അത് അടച്ചു വച്ചു……
ചെറി അതിനുശേഷം സ്റ്റേജിൽ നിന്നും ഇറങ്ങി…..
ടീച്ചറമ്മ ചെറിയെയും ദേവൂനെയും കൂട്ടി ഉള്ളിലേക്ക് പോയി……
ടീച്ചറമ്മ ചെറിയോട് ഓരോരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു……
ദേവൂ: ടീച്ചറമ്മേ…….
എന്താ ദേവൂ…..
ടീച്ചറമ്മക്ക് എങ്ങനെ ചെറിയുടെ അമ്മയെ അറിയാം?
അതിന് ടീച്ചറമ്മ ഒന്ന് ചിരിച്ചതിനുശേഷം മറുപടി പറഞ്ഞു…..
നിങ്ങൾ എല്ലാരും എന്തിനാണ് ഇവിടെ എന്നും വന്ന് പ്രാക്റ്റിസ്സ് ചെയ്യുന്നത്?
അത് പത്ത് വർഷത്തിൽ ഒരിക്കൽ ഇവിടെ നടക്കുന്ന നൃത്തോത്സവത്തിൽ മത്സരിക്കാൻ……
എന്നാൽ ഒമ്പത് വർഷങ്ങൾക്ക് മുൻപ് ഇവിടെ നടന്ന നൃത്തോത്സവത്തിന്റെ വിജയിയുടെ മകനാണ് ഈ ഇരിക്കുന്നത്……..
ദേവൂ കേട്ടത് വിശ്വാസിക്കാനാവാതെ വായും പൊളിച്ച് ചെറിയെ നോക്കി…….
കാരണം ഈ നൃത്തോത്സവം ഇന്ത്യയിലെ ഏറ്റവും വലിയ നൃത്ത മത്സരമാണ്……. ഈ നൃത്തോത്സവത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ വരാറുണ്ട്……
കൂടാതെ ഈ മത്സരത്തി പങ്കെടുക്കാൻ വളരെ ഉന്നതങ്ങളിലുള്ള നർത്തകർ പലയിടങ്ങളിൽ നിന്നും വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് വരാറുണ്ട്……..
അങ്ങനെയുള്ള ഒരു മത്സരത്തിലാണ് ചെറിയുടെ അമ്മ വിജയിച്ചിരിക്കുന്നത്…..
ദേവൂ: സത്യം ആണോ?
അതെ……വേറെ ഒരു കാര്യം കൂടി പറയാം……
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??