❣️The Unique Man 6❣️ [DK] 1447

 

ദേവൂ ചെറിയുടെ തോളിൽ മുഖം പൂഴ്ത്തിയിട്ടു ചെറിയോട് പറഞ്ഞു…

 

എടാ വിടടാ ആളുകൾ നോക്കുന്നു…..

 

അത് കേട്ടപ്പോൾ ആണ് ചെറിക്കും പരിസരബോധം വന്നത് ചെറി പതിയെ തല ചെരിച്ച് നോക്കി ആ കാഴ്ച കണ്ടതും ചെറിയുടെ അവസ്ഥയും ദേവൂന്റെ പോലെ തന്നെയായി ചെറി വേഗം ദേവൂനെ വിട്ടു മാറി…..

 

അപ്പോളെക്കും ടീച്ചറമ്മ അവിടേക്ക് കയറി വന്നു…..

അവർ ചെറിയുടെ അടുത്തു വന്ന് ചെറിയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു ചുംബനവും കൊടുത്തു…..

എന്നിട്ട് ചോദിച്ചു…….

 

ആരാണു നീ?

 

ചെറി അതിനു മറുപടി പറഞ്ഞില്ല

 

നിനക്കെങ്ങനെ ഇതെല്ലാം അറിയാം? പ്രത്യേകിച്ചും ഈ നൃത്ത ചുവടുകൾ ആരാണ് നിന്റെ ഗുരു?

 

എന്റെ അമ്മ പഠിപ്പിച്ചതാ……

 

നിന്റെ അമ്മയോ ആരാ അത് എന്താ പേര്?

 

അതിനു മറുപടിയായി ചെറി തിരിഞ്ഞു നിന്ന് അവിടെ തൂക്കിയിട്ടിരുന്ന ആ വലിയ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി…….

 

കേട്ടത് വിശ്വാസിക്കാനാവാതെ അവർ ആ ഫോട്ടോയിലേക്കും ചെറിയെയും മാറി മാറി നോക്കി…..

 

നീ….നീ അർച്ചനയുടെ മകൻ ആണോ?

 

ചെറി അതെ എന്ന് തലയാട്ടി കാണിച്ചു…..

 

അവൾ… അർച്ചന അവൾ എവിടെയാണ്?

 

ടീച്ചറമ്മ വളരെ ആകാംക്ഷയോടെ ചോദിച്ചു……

 

അത് അമ്മ ഇപ്പോൾ ആർക്കും കാണാൻ  പറ്റാത്ത അത്രയും ദൂരത്താണ്……

അങ്ങകലെ നക്ഷത്രങ്ങൾക്കിടയിൽ അമ്മയും അച്ഛനും എന്റെ ചേച്ചിയും…..

 

ചെറിയുടെ വാക്കുകൾ കേട്ടതും ടീച്ചറമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി……

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.