❣️The Unique Man 6❣️ [DK] 1448

ഓരോ ചുവടിനും അതിന്റെതായ ഭാവം അവന്റെ മുഖത്ത് പ്രതിഫലിച്ചു….

 

എല്ലാവരും ഭക്തിസാന്ദ്രമായ ആ നൃത്തത്തിൽ ലയിച്ചു ചേർന്നു…..

പുറത്ത് ഇടിയും മഴയും കാറ്റും ആഞ്ഞു വീശി…….

 

ചെറി ഇതൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ച് അമ്മ പകർന്നു തന്ന ചുവടുകൾ അവിടെ കാഴ്ച വച്ചു……

 

പെട്ടെന്ന് മറ്റൊരു ചിലങ്കയുടെ ശബ്ദം അവന്റെ കാതിൽ മുഴങ്ങി….

ചെറി കണ്ണു തുറന്നു നോക്കി…..

 

ആ കാഴ്ച അവനു വീണ്ടും ആവേശം ഏകി…. തന്റെ ഒപ്പം അമ്മയും നൃത്തം ചെയ്യുന്നു……

 

സന്തോഷത്താൽ അവന്റെ കണ്ണിൽ നിന്നും കണ്ണു നീർ ഒഴുകി…..

 

ടീച്ചറമ്മയും ദേവൂവും പിന്നെ ആ ഹാളിൽ ഉണ്ടായിരുന്ന ഓരോരുത്തരും അതി മനോഹരമായ ആ നൃത്തചുവടുകൾക്ക് സാക്ഷ്യം വഹിച്ചു……

 

ശിവ താണ്ഡവ സ്തോത്രം അവസാനിച്ചതും ചെറി അവിടെ അനങ്ങാതെ നിന്നു……

 

ആ ഹാളിൽ ഉണ്ടായിരുന്ന എല്ലാവരും തങ്ങളെക്കൊണ്ടാവുന്ന അത്രയും ശക്തിയിൽ കൈ അടിച്ച് ചെറിയെ അനുമോദിച്ചു…..

 

എന്നാൽ ചെറി അവിടെ തന്നെ അനങ്ങാതെ കണ്ണടച്ചു നിന്നു………

 

കൈ അടിയുടെ ശബ്ദം കേട്ടാണ് ദേവൂ ആ നൃത്തത്തിന്റെ ലഹരിയിൽ നിന്നും ഉണർന്നത്…….

 

ചെറി അനങ്ങാതെ കണ്ണും അടച്ചു നിൽക്കുന്നത് കണ്ടപ്പോൾ ദേവൂ പതിയെ ചെറിയുടെ അടുത്തേക്ക് നടന്നു….

 

ചെറി……

 

ചെറി…..

 

രണ്ടു തവണ വിളിച്ചെങ്കിലും അവൻ കണ്ണു തുറന്നില്ല….

ദേവൂ അപ്പോൾ ചെറിയുടെ തോളിൽ തട്ടി വിളിച്ചു….

 

ചെറി…….

 

ചെറി പെട്ടെന്ന് ഞെട്ടി കണ്ണുതുറന്നു ചുറ്റിലും നോക്കി……

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.