ചെറിക്കുട്ടാ…….
ചെറി പെട്ടന്ന് കണ്ണു തുറന്നു……
നോക്കുമ്പോൾ അമ്മ മുന്നിൽ നിൽക്കുന്നു……..
അച്ചൂട്ടി……
ചെറി നീട്ടി വിളിച്ചു…..
ചെറിക്കുട്ടാ നിനക്ക് ഈ സ്ഥലം ഓർമ്മയില്ലെ?
പെട്ടെന്ന് ചെറി കണ്ണു തുറന്നു അതെ ഈ സ്ഥലം എനിക്കറിയാം
അമ്മ ഇവിടെ നൃത്തം ചെയ്തിട്ടുണ്ട് ഞാനും അച്ഛനും പൊന്നു ചേച്ചിയും ഉണ്ടായിരുന്നു…….
ആ കാറ്റ് പിന്നെയും വീശീ അമ്മയുടെ ഫോട്ടോയുടെ അടിയിൽ ഇരിക്കുന്ന പെട്ടിയുടെ മുകളിലെ മയിൽപ്പിലീയെ തഴുകി വീശീ…..
ചെറി അതു കണ്ട് പതിയെ ആ പെട്ടി തുറന്നു…..
അത് തുറന്നതും ചെറിയുടെ മുഖത്ത് വീണ്ടും സന്തോഷം…..
തന്റെ അമ്മയുടെ ചിലങ്ക……
അവൻ അത് എടുത്തു രണ്ടു ചിലങ്കയുടെയും ഉൾഭാഗം നോക്കി…..
ഒരെണ്ണത്തിൽ ചെറി എന്നും രണ്ടാമത്തേതിൽ അച്ചു എന്നു എഴുതി വച്ചിരിക്കുന്നു……
മോനെ അത് അണിയു……
പിന്നെയും അമ്മയുടെ ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി……
അവൻ ആ ചിലങ്ക വാത്സ്യല്യത്തോടെ എടുത്ത് അണിഞ്ഞു…..
പെട്ടെന്ന് എവിടെ നിന്നോ മഴയും കാറ്റും ഇടിയും വന്നെത്തി
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??