ചെറി അതിനു മറുപടിയായി പുഞ്ചിരിച്ചു കാട്ടി……
ദേവൂ പതിയെ ചിലങ്കയെല്ലാം അണിഞ്ഞ് നടന്ന് ആ കുട്ടികളോടെപ്പം ചുവട് വച്ച് തുടങ്ങി
ടീച്ചറമ്മ: മോനെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ മോൻ ഇവിടെ എല്ലാം ഒന്ന് ചുറ്റി കാണു….
ശരി ടീച്ചർ……
അവർ നടന്ന് ആ കുട്ടികളെ നിരീക്ഷിക്കാൻ പോയി….
ചെറി പതിയെ നടന്ന് അവിടെ ഭിത്തിയിൽ തൂക്കിരുയിട്ടിരിക്കുന്ന ചിത്രങ്ങളും ഫോട്ടോസും എല്ലാം നടന്ന് വീക്ഷിച്ചു…..
ദേവൂ ഇടക്കിടെ ചെറിയെ നോക്കുന്നുണ്ടായിരുന്നു കാരണം നൃത്തേശ്വരത്ത് എത്തിയതിനു ശേഷം ചെറിയിൽ ഉണ്ടായ മാറ്റങ്ങൾ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…….
ചെറി നടന്ന് നടന്ന് ഓരോ ചിത്രങ്ങൾ കാണുന്നത് തുടർന്നു….. പിന്നെയും എവിടെ നിന്നോ വന്ന ആ കാറ്റ് ചെറിയുടെ മുടിയിൽ തലോടി കൊണ്ട് പോയി…… എന്നാൽ ചെറി അത് കാര്യം ആക്കാതെ വീണ്ടും നടന്നു…. പിന്നെയും ആ കാറ്റ് കുറച്ചു ശക്തിയിൽ അവനെ തലോടി ആ സ്റ്റേജിലേക്ക് പോയി അപ്പോൾ ചെറി അവിടേക്ക് തിരിഞ്ഞു നോക്കി…..
ആ സ്റ്റേജിൽ ഭിത്തിയോട് ചേർന്ന് ഒരു വലിയ നീളൻ മേശ കിടപ്പുണ്ട് അതിന്റെ മുകളിൽ കുറെ പഴയ കാല പെട്ടികളും…… പിന്നെയും ആ കാറ്റ് അവനെ തഴുകി മുകളിലേക്ക് പോയി ചെറി അപ്പോൾ മുകളിലേക്ക് നോക്കി അവിടെ ആ പെട്ടികളുടെ മുകളിൽ കുറച്ചു ചിത്രങ്ങൾ അവൻ അതിലേക്ക് സൂക്ഷിച്ചു നോക്കി അതിന്റെ അടുത്തേക്ക് നടന്നു രണ്ട് മൂന്ന് ചുവട് മുന്നോട്ട് വച്ചതും അവനു ആ ചിത്രം വ്യക്തമായി…….
അവന്റെ കണ്ണുകൾ നിറഞ്ഞു…..
അവന്റെ നടത്തത്തിന്റെ വേഗത കൂടി….. അവൻ വളരെപ്പെട്ടന്ന് ആ ഫോട്ടോയുടെ മുന്നിൽ എത്തി……
ഇടറുന്ന ശബ്ദത്തിൽ അവൻ മൊഴിഞ്ഞു
അച്ചൂട്ടി( അമ്മ – അർച്ചനാ വർമ്മാ)……
ആ കാറ്റ് പിന്നെയും അവനെ തലോടി…..
ചെറി കണ്ണുകൾ അടച്ച് നിന്നു……
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??