എന്താ മോന്റെ പേര്
ചെറി ടീച്ചറമ്മയെ തന്നെ നോക്കി നിന്നു എന്തോ ഒരു അടുപ്പം ചെറിക്ക് അവരോട് തോന്നി…… പെട്ടെന്ന് എവിടുന്നോ ഒരു ഇളം കാറ്റ് അവന്റെ ചെവിയിൽ തട്ടി അതിൽ നിന്നും ആരോ അവനോട് പറഞ്ഞു …..
ടീച്ചറമ്മയുടെ അനുഗ്രഹം വാങ്ങു….
ചെറി വേറെയൊന്നും ആലോചിക്കാതെ ടീച്ചറമ്മയുടെ കാലിൽ വീണു……
ആ പാദങ്ങൾ തൊട്ട് വന്ദിച്ചു……
ചെറിയുടെ ആ പ്രവർത്തി കണ്ട് ദേവൂവും ടീച്ചറമ്മയും ഒരുപോലെ ഞെട്ടി……
ടീച്ചറമ്മ ചെറിയുടെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചു…..
ടീച്ചറമ്മ: ആയുഷ്മാൻ ഭവാ…….
എന്ന് പറഞ്ഞിട്ട് ചെറിയുടെ ഇരു തോളിലും പിടിച്ച് എഴുന്നേൽപ്പിച്ചു…….
എന്തോ പെട്ടെന്ന് ചെറിയുടെ കണ്ണു നിറഞ്ഞു ചെറി പെട്ടെന്ന് തന്നെ അവർ കാണാതെ അത് തുടച്ചു…..
എന്താ മോനെ എന്ത് പറ്റി……
എയ്യ് ഒന്നുല്ല……
എന്താ മോന്റെ പേര്?
എന്റെ പേര് സൂര്യ ചെറി എന്ന് വിളിക്കും
ഹാ കൊള്ളാലോ
ദേവൂ: എന്നാൽ ഞാൻ കയറിക്കോട്ടെ ടീച്ചറമ്മേ……
ഹാ കേറിക്കോ ഇന്ന് 6 മണിക്ക് ശിവ സ്തോത്രം ആരംഭിക്കും ഇപ്പോൾ സമയം 5:50 ആയി വേഗം ചെല്ല്….. ചുവടുകൾ എല്ലാം ഓർമ്മയുണ്ടല്ലോ
ഉണ്ട് ടീച്ചറമ്മേ…..
ഹാ എങ്കിൽ ചെല്ല്…..
ചെറി ഞാൻ പോയി വരാം നീ ഇവിടം എല്ലാം ചുറ്റിക്കാണു കേട്ടോ…..
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??