❣️The Unique Man 6❣️ [DK] 1447

എല്ലാവരും ചുവന്ന വേഷത്തിൽ ഗാനത്തിനോട് ചേർന്ന് നൃത്തം ചെയ്യുന്നു………

താളത്തിലുള്ള ചിലങ്കയുടെ ശബ്ദം അവിടെ മുഴങ്ങി……

പിന്നെ അങ്ങിങ്ങായി നിൽക്കുന്ന കുറച്ച് ടീച്ചേഴ്സ്……

പിന്നെ കുറച്ച് കാണികളും

 

എന്നാൽ ചെറിയും ദേവുവും ആ ഹാളിലേക്ക് കയറിച്ചെന്നതും പലരുടെയും ചുവട് പിഴച്ചു…..

 

അവരുടെ നോട്ടം ചെറിയിലേക്ക് നീങ്ങി…..

 

എന്നാൽ ചെറി അവിടുത്തേ ഓരോ മുക്കും മൂലയും നോക്കി നടന്നു…..

 

ചെറിയുടെ മുഖത്തേ സന്തോഷം കണ്ട് ദേവുവും വളരെ ഹാപ്പിയായി…..

 

പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി കേട്ടു

 

ദേവു……..

 

ദേവു വിളി കേട്ടിടത്തേക്ക് നോക്കി….. അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു……

 

ടീച്ചറമ്മേ……..

 

എന്ന് വിളിച്ചു കൊണ്ട് ദേവൂ അവരുടെ അടുത്തേക്ക് ഓടി……

ചെറിയും പിന്നാലെ ചെന്നു…..

 

എന്തുപറ്റി മോളെ കുറച്ച് ദിവസം ആയിട്ടു കാണാൻ ഇല്ലായിരുന്നല്ലോ….

 

അത് ടീച്ചറമ്മേ അതൊക്കെ വലിയ കഥയാ പിന്നെ പറയാം……

 

ആണോ, ക്ലാസ് എല്ലാം തുടങ്ങിയില്ലേ എങ്ങനെയുണ്ട്

 

ഹോ വലിയ കുഴപ്പമൊന്നുമില്ല….

 

അപ്പോളെക്കും ചെറി അവിടെ എത്തി…….

 

ദേവൂ: ടീച്ചറമ്മേ ഇതാണ്  എന്റെ പുതിയ സുഹൃത്ത് എന്റെ ക്ലാസ്സ്മേറ്റാ……

 

അപ്പോൾ ആണ് ടീച്ചറമ്മ ചെറിയെ ശ്രദ്ധിക്കുന്നത്…… അവന്റെ മുഖത്ത് നോക്കിയതും എന്തോ ഒരു പ്രത്യേകത അവർക്ക് ഫീൽ ചെയ്തു…..

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.