❣️The Unique Man 6❣️ [DK] 1447

ചെറി അത് കേട്ട് ചിരി തുടങ്ങി…..

 

കാർത്തു: ഹോ അപ്പോൾ രണ്ടും കൂടെ ഫോൺ സ്പീക്കർ ഇട്ട് നമ്മളെ ആസ്സ് ആക്കുവാല്ലെ?

 

ചെറി: അല്ല നീ ഇപ്പോൾ ആസ്സ് ആവാൻ വിളിച്ചതാണോ?

 

കാർത്തു: ഞാൻ നിന്നെ അല്ലല്ലോ അതിനു വിളിച്ചെ ദേവൂനെയല്ലെ….

നീ പോയി വല്ല തെങ്ങിലും കേറ് ചെറുക്കാ…….

 

കാർത്തുന്റെ മറുപടി കേട്ട് ദേവൂ ആർത്തുചിരിയാണ്….

 

ചെറി: ഹോ ആയിക്കോട്ടെ ഞാൻ താഴെക്ക് പോവാ…. നിങ്ങൾ എന്താന്നുവച്ചാൽ പറഞ്ഞിട്ടു വാ…..

 

ചെറി പതിയെ മുറിയിൽ നിന്നും ഇറങ്ങി താഴെക്ക് പോയി

 

ദേവൂ: എന്താടി വിളിച്ചേ…..

 

എടി അത് അവനെ ഇന്ന് അവിടെ കിടത്താമോ?

 

ദേവു ഇടയിൽ ചാടികയറി ചോദിച്ചു

 

എന്റെ കൂടെയോ?

 

ഇപ്പാ……………

 

മറുപടിയായി കിട്ടിത് ഒരു ഊഞ്ഞാലാട്ട് ആയിരുന്നു….

 

പിന്നെ?….

 

അവനെ ഇന്ന് നിന്റെ വീട്ടിൽ നിർത്താമോ എന്ന്?

 

അതെന്താ?

 

അത് പപ്പയുടെ പപ്പക്ക് അസുഖം കൂടി അതു കൊണ്ട് അമ്മ അവിടെക്ക് പോയതാ…….

 

ആണോ അതിനെന്താ അവൻ ഇവിടെ നിന്നോട്ടെ എത്ര നാൾ വേണമെങ്കിലും…….

 

അയ്യടി അവളുടെ ഒരു പൂതി കണ്ടില്ലെ…… നാളെ ഞാൻ വരും അതുവരെ മതി

364 Comments

  1. ❤️❤️❤️❤️❤️

  2. Kollam bro

  3. Kollam

  4. രാഹുൽ പിവി

    നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

Comments are closed.