ദേവൂ ദേവനെ ചൂണ്ടികാട്ടി പറഞ്ഞു ഇത് എന്റെ പപ്പാ, പിന്നെ രാധികയെ ചൂണ്ടിക്കാട്ടി ഇത് എന്റെ അമ്മ, പിന്നെ രേവതിയെ ചൂണ്ടിക്കാട്ടി ഇത് എന്റെ ആന്റി…….
ചെറി എല്ലാരെയും കൈകൂപ്പി തൊഴുതു…….
പപ്പാ ഇത് ആരാന്ന് മനസ്സിലായോ?
ദേവൻ ഇല്ലെന്ന് തല ആട്ടി കാണിച്ചു…
എന്റെ പപ്പാ ഇതാണ് ചെറി…..
ആ പേര് കേട്ടതും അവർക്ക് ആളെപ്പിടികിട്ടി…..
ദേവൻ: ഇരിക്ക് മോനെ…….
ചെറി അവിടെ ഇരുന്നു……
മോൻ എന്നോട് ക്ഷമിക്കണം അന്ന് ഹോസ്പിറ്റലിൽ പോവാനുള്ള വെപ്രാളത്തിനിടയിൽ മോനോട് ഒരു നന്ദി വാക്ക് പോലും പറയാൻ സാധിച്ചില്ല…….
ചെറി: അയ്യോ സാർ അത് ഒന്നും വേണ്ട ഞാൻ പ്രതിഫലം പ്രതിക്ഷിച്ച് ഒന്നും ചെയ്യില്ല എന്റെ മനസ്സ് എന്ത് പറയുന്നോ അതെ ഞാൻ ചെയ്യു…..
ദേവൻ അതിനു മറുപടിയായി പുഞ്ചിരിച്ചു…..
പെട്ടെന്ന് ചെറി അയ്യോ എന്ന് ഒറ്റ കാറിച്ച കാറി
എല്ലാരും ഞെട്ടി എന്താ സംഭവം എന്ന് മനസ്സിലാവാതെ…….
നോക്കുമ്പോൾ ദേവൂ ചെറിയുടെ വയറ്റിൽ നുള്ളിയതാണ്…..
ദേവൂ പിടി വിടാതെ ചെറിയോട് ചോദിച്ചു
ആരാടാ നിന്റെ സാർ?
ചെറി വേദനയിൽ പറഞ്ഞു
സാർ എന്ന് അല്ലാതെ ഞാൻ പിന്നെ എന്താ വിളിക്കാ?……
ഒന്നെങ്കിൽ ഞാൻ വിളിക്കുന്ന പോലെ പപ്പാ എന്ന് വിളിക്കണം അല്ലെങ്കിൽ അങ്കിൾ മനസ്സിലായോ?
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??