ചെറി കൈ വിടുവിപ്പിക്കാൻ നോക്കി എന്നാൽ ദേവു സമ്മതിച്ചില്ല…..
വാ
എന്ന് പറഞ്ഞു കൊണ്ട് ചെറിയെയും പിടിച്ച് വലിച്ചു കൊണ്ട് ദേവൂ അകത്തെക്ക് കയറി……
ബാക്കിയുള്ളവർ കിളി പോയ അവസ്ഥയിൽ അവരുടെ പിന്നാലെയും…….
അകത്ത് എത്തിയതും ദേവൂ ചെറിയെ ഒരു സോഫയിൽ ഇരുത്തി എന്നിട്ടു ദേവൂവും ചെറിയുടെ കുടെ ഇരുന്നു…..
അപ്പോളെക്കും ദേവനും മറ്റും അകത്ത് വന്നു……
അവരെ കണ്ടതും ചെറി ചാടി എണീക്കാൻ നോക്കി എന്നാൽ ദേവൂ അതിനു സമ്മതിക്കാതെ അവിടെത്തന്നെ ഇരുത്തി……..
ഉടനെ ചെറി ദേവൂന്റെ കൈ ബലമായി വിടുവിപ്പിച്ച് എണീറ്റു അവർക്ക് ബഹുമാനം അർപ്പിച്ചു……..
എന്നാൽ അത് ദേവുന് ഇഷ്ടപ്പെട്ടില്ല ദേവൂ മുഖം വീർപ്പിച്ച് അവിടെത്തന്നെ ഇരുന്നു…. അതു കണ്ട ചെറി ഉടനെ ദേവൂന്റെ ചെവിയിൽ പിടിച്ചു തിരുമ്മിക്കൊണ്ട് എണീപ്പിച്ചു….. എന്നിട്ടു ശകാരത്തിന്റെ രൂപത്തിൽ പറഞ്ഞു
പ്രായത്തിൽ മുതിർന്നവരെ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കണം എന്ന് അറിയില്ലേ നിനക്ക്?….
എന്നാൽ ചെറിയുടെ ആ പ്രവർത്തി കണ്ട് ദേവന്റെയും രാധികയുടെയും രേവതിയുടെയും മുഖം ഭയത്തിൽ ആഴ്ന്നു……..കാരണം ദേവൂനെ ചെറിയ ഒരു മുള്ളുകൊണ്ടെങ്കിലും നോവിച്ചാൽ അത് ആരായിരുന്നാലും അതിനുള്ള പ്രതിഭലം അവൾ കൊടുത്തിരിക്കും അതാണ് പതിവ്
ദേവൂ : സോറി ഇനി ആവർത്തിക്കില്ല…..
ദേവൂന്റെ പ്രതികരണം കണ്ട് അവർ മൂവരും ഞെട്ടി….. അവർക്ക് തന്റെ കണ്ണുകളെ വിശ്വാസിക്കാനാവത്തതു പോലെ…… അവർ ചെറിയെയും ദേവൂനെയും നോക്കിക്കൊണ്ടിരിക്കുന്നു……
ചെറി: ഇമ്മ്…… നിനക്കു വേദനിച്ചോ?
ഇമ്മ് കുറച്ചു……
ചെറി നുള്ളിയ കാത് താടവിക്കൊണ്ട് പറഞ്ഞു…..
പോട്ടെ സാരം ഇല്ല…..
ദേവൂ അതിനു പൂഞ്ചിരി തൂകി…..
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്‌വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??