❣️The Unique Man 2❣️ [DK] 435

എന്ന് പറഞ്ഞു രാധിക താഴെക്ക് പോയി

ദേവു അതെ ഇരുപ്പ് തന്നെ തുടർന്നു…..

അപ്പോൾ ആണ് അവളുടെ മെബൈൽ ബെല്ല് അടിച്ചത്

അവൾ അതിലേക്ക് നോക്കി “കീർത്തന”

ദേവു ഫോൺ എടുത്തു

നീ എവിടെ പോയി കിടക്കുവാടി…….

ഞാൻ വീട്ടിൽ ആടി……

നീ ഇന്ന് വൈകുന്നേരം വരും എന്ന് പറഞ്ഞു പറ്റിച്ചല്ലെ…

പപ്പാ വിട്ടില്ലടി…..

എന്നിക്കപ്പോളെ തോന്നി നീ വരില്ലെന്ന്??…..

നീ ചുടാതെ പറയുന്നത് മുഴുവനും കേൾക്ക്…..

എന്നാ നിനക്കു പറയാൻ ഉള്ള ന്യായം പറഞ്ഞ് തുലക്ക്…..

എടി കാർത്തു ഞാൻ പപ്പായോട് വഴക്കിട്ട് ഇറങ്ങി താ അങ്ങോട്ടെക്ക്……

എന്നിട്ടെന്നാ പാതി വഴിയിൽ വച്ചു ആവിയായി പോയോ?……

എടി നീ തോക്കിൽ കേറി വെടി വെക്കാതെ…..

ഇമ്മ് പറ…..

ആവി ഒന്നും ആയി പോയില്ല പക്ഷേ കുളത്തിൽ പോയി…..

കൂളത്തിലോ?……

ആടി കുളത്തിൽ……

എങ്ങനെ?…..

കാറിൻ്റെ ബ്രേക്ക് പോയി……

എടി ഇട്ടു മുട്ടനുള്ള കാശ് ഇല്ലെ…
നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ആ പാട്ട വണ്ടി മാറാൻ. അപ്പോൾ നീ എന്നാ പറയണെ എന്തി നാടി കാശ് കളയണെ എന്ന്…..

എടി എന്നാ പറ്റിയെ എന്ന് അറില്ല….

നിൻ്റെ ഒടുക്കത്തെ പിശുക്ക് നിറുത്തിക്കോണം പറഞ്ഞേക്കാം

എടി പിശുക്കൊന്നും അല്ല അത് നല്ല വണ്ടിയായിരുന്നു…..

പിശുക്കില്ല അല്ലെ….,

നിന്നെ ഞാൻ ഇന്നും ഇന്നലയും മുതൽ കാണുന്നത് അല്ലല്ലോ…..

ബാക്കി പറ….

കാർ കുളത്തിൽ വിഴുന്നതിന് മുന്നേ എവിടെയോ തട്ടി ചില്ല് പൊട്ടിയിരുന്നു…..
ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ഞാൻ നോക്കി എങ്കിലും ഡോർ ലോക്കിൽ നിന്നും മാറ്റുന്നില്ലായിരുന്നു….

വെള്ളം പെട്ടെന്ന് അകത്തു കയറി ഞാൻ ആ ഒറ്റ നിമിഷം കൊണ്ട് എല്ലാവരെയും കണ്ടു….

ഇത് എൻ്റെ അവസാനം ആണ് ആരോ എന്നോട് പറയുന്നതുപോലെ എനിക്ക് തോന്നി….

എൻറെ ബോധം മറയുന്നതിനു മുമ്പ് ആരോ നീന്തി വരുന്നത് മാത്രം ഞാൻ കണ്ടു…..

പിന്നീട് ഞാൻ കണ്ണു തുറക്കുമ്പോൾ അയാൾ എനിക്ക് ശ്വാസം തരുകയായിരുന്നു…..

എടി കള്ളി 1st കിസ്സ് അടിച്ചല്ലോ……

ഒന്നു പോടി???……

ഇമ്മ് ഇമ്മ് ബാക്കി പറ???……

68 Comments

  1. ❤️❤️❤️❤️❤️

  2. ഡ്രാക്കുള

    സൂപ്പർ ബ്രോ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. Thanks bro next part submit cheythittunde

Comments are closed.