❣️The Unique Man 2❣️ [DK] 435

അവിടെ ഒരു പാത്രത്തിലെ ഭക്ഷണം ഉണ്ടായിരുന്നോ ഉള്ളു അതാണ് ശീലം…….

പിന്നെ രാജിയമ്മ എനിക്ക് വാരി തന്നു എന്നിട്ട് അവരും കഴിച്ചു

നാളെ കോളേജിൽ പോവേണ്ടത് കാരണം നേരത്തേ കിടന്നു…..

?????????????

___________________❣️___________________

മേലേടത്ത് (ദേവൻ്റെ വീട് വേണമെങ്കിൽ കൊട്ടാരം എന്ന് വിശേഷിപ്പിക്കാം)

ദേവു കട്ടിലിൽ കിടക്കുവായിരുന്നു…..
അവൾ അപ്പോളും ചിന്തിച്ചിരുന്നത് തന്നെ രക്ഷിച്ച ആളെ പറ്റി ആയിരുന്നു

ആ ഇളം നീല നിറത്തിൽ ഉള്ള ആ കണ്ണുകൾ……

അത് തന്നെ വല്ലാതെ കീഴടക്കുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു

തന്നെ രക്ഷിച്ചയാളോട് ഒരു നന്ദി പോലും പറയുവാൻ സാധിക്കാത്തതിൽ അവൾ ഹൊദിച്ചു……

അവൾ ഒരോന്ന് സ്വയം ചോദിച്ചു

ആരാണവൻ?

എവിടെയായിരിക്കും വീട്?

ഇനി കാണാൻ സാധിക്കുമോ?’

എന്തിനാണ് ഞാൻ അയാളെ പറ്റി തന്നെ ആലോചിക്കുന്നത്?

എന്താണ് എനിക്ക് പറ്റിയത്?

ഇങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് അവൾ അഴിച്ചിട്ട നനഞ്ഞ ഡ്രസ്സിൻ്റെ കൂടെ ആയാൾ എന്നെ ധരിപ്പിച്ച വസ്ത്രം കാണുന്നത്

അവൾ ഓടി ചെന്ന് അത് എടുത്ത് അതിൽ തന്നെ നോക്കിക്കൊണ്ട് അങ്ങനെ ഇരുന്നു……

അപ്പോൾ ആണ് ഒരു വിളി കേട്ടത്…..

മോളെ നീ അവിടെ എന്തെടുക്കുവാ വാ വന്നു ഭക്ഷണം കഴിക്കു( ദേവുൻ്റെ അമ്മ രാധിക)……

എനിക്ക് ഒന്നും വേണ്ടമ്മേ……

നീ അവിടെ എന്ത് എടുക്കുവാ……

എന്ന് ചോദിച്ച് രാധിക അവളുടെ മുറിയിലേക്ക് ചെന്നു
നോക്കുമ്പോൾ ഒരു പഴയ വസ്ത്രത്തിൽ കെട്ടിപിടിച്ചിരിക്കുന്ന ദേവുനെയാണ് കാണാൻ സാധിച്ചത്

എന്തു പറ്റി ദേവുട്ടി നിനക്ക്…..

എന്താ അമ്മേ……

നീ എന്നാ ഇങ്ങനെ ഈ തുണിയും കെട്ടിപിടിച്ചിരിക്കുന്നെ എന്ന്…….

ഇത് അയാളുടെയാ……

ആരുടെ……

എന്നെ ആ കുളത്തിൽ നിന്നും രക്ഷിച്ചയാളുടെയാ…

അതിനു നീ എന്തിനാ അതും കെട്ടിപ്പിടിച്ച് ഭക്ഷണം പോലും കഴിക്കാതെ ഇവിടെ ഇരിക്കുന്നേ?

എനിക്കയാളെ കാണണം അമ്മേ……

എന്നെ രക്ഷിച്ചിട്ട് ഒരു നന്ദി പോലും എനിക്ക് പറയാൻ പറ്റിയില്ല???

എന്ന് പറഞ്ഞ് അവൾ വിതുമ്പാൻ തുടങ്ങി….

കണ്ടു പിടിക്കാം മോളെ….. ഇപ്പേൾ വാ വന്നു ഭക്ഷണം കഴിക്ക്……

ഞാൻ വന്നോളാം അമ്മേ. അമ്മ പെക്കോ…..

ശരി…..

68 Comments

  1. ❤️❤️❤️❤️❤️

  2. ഡ്രാക്കുള

    സൂപ്പർ ബ്രോ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. Thanks bro next part submit cheythittunde

Comments are closed.