കുറച്ച് മാറി ആൽമരത്തിൻ്റെ അടുത്തായി ഒരു കെച്ചു അമ്പലം അവൻ കണ്ടു അവൻ ആ അമ്പലത്തിൻ്റെ മുന്നിൽ നിന്ന് വണങ്ങി എന്നിട്ടു മനസ്സുരുകി പ്രാത്ഥിച്ചു തൻ്റെ മാതാപിതാക്കൾക്കും ചേച്ചിക്കും വേണ്ടി…..
പ്രാത്ഥിച്ച് തിരിച്ചു വരുന്ന വഴിയിൽ അവനെ ആൽതറയിൽ ഇരുന്ന താടിയും മുടി ഒക്കെ വളർത്തി ജഢപിടിച്ച ഒരാൾ വിളിച്ചു…. കാഴ്ചയിൽ ഒരു സ്വാമിയായി തോന്നിച്ചു
പോവാൻ താൽപര്യം ഇല്ലായിരുന്നിട്ടും അവൻ അയാളുടെ അടുത്തേക്ക് ചെന്നു…..
നീ ഇവിടെ വന്നിരിക്കുന്നത് അറിവ് നേടുവാനാണ്……
അയാൾ അത് പറഞ്ഞിട്ടും അവൻ വലിയ ഭാവവ്യത്യാസം ഒന്നും ഇല്ലായിരുന്നു കാരണം നാളെ ആണ് കോളേജ് തുടങ്ങുന്നത് അതിനാൽ ഇന്നു ഇവിടെ വരുന്നതിൽ പകുതിയും പഠിക്കാൻ ആണെ ആർക്കും അറിയാം???
അയാൾ തുടർന്നു…
ഇവിടെ നിന്നാണ് നീ നിൻ്റെ നിയോഗത്തിൻ്റെ ആദ്യപടി കയറുന്നത്……..
അത് അവനിൽ ഒരു വലിയ ഞെട്ടൽ ഉണ്ടാക്കി കാരണം…..
അവൻ അച്ഛൻ്റെ അവസാന വാക്കുകൾ ഓർത്തു…..
(“എനിക്ക് എൻ്റെ നിയോഗം ചെയ്യിതു തീർക്കാൻ സാധിച്ചില്ല അതിനാൽ അത് ഇന്ന് മുതൽ നിൻ്റെ കടമ ആണ്…….
നിനക്കായി ഒരു കൂട്ടം കാത്തിരുപ്പുണ്ട്.….
അവരെ നീ ആണ് രക്ഷിക്കേണ്ടത്…….
നിന്നെ വിധി അവരുടെ അടുത്ത് എത്തിക്കും…….”)
അവൻ എന്ത് പറയണം എന്ന് അറിയാതെ നിന്നു…
സ്വാമി തുടർന്നു…….
എന്നാൽ അത് അത്ര എളുപ്പം അല്ല…..
ഇവിടെ നിനക്ക് ശത്രുക്കൾ ഏറെ ആയിരിക്കും……
പിന്നെ ഇവിടെ നിന്നും നീ നിൻ്റെ ജന്മ രഹസ്യത്തിലേക്കുള്ള പാതയിൽ കയറും…….
അതിന് ഒരു പെൺകുട്ടി ആയിരിക്കും വഴിയാവുക……
മരണം ഒരു നിഴലായി നിൻ്റെ കുടെ ഉണ്ടാവും എന്നാൽ നിനക്ക് അത് തരണം ചെയ്യാൻ സാധിക്കും…..
ഇത്രയും പറഞ്ഞതിനു ശേഷം അയാൾ അവിടെ നിന്നും എണിറ്റ് പോയി
എന്നാൽ അയാളോട് എന്തെങ്കിലും പറയുവാനോ എന്തെങ്കിലും ചോദിക്കുവാനോ അവനു സാധിച്ചില്ല അതായിരുന്നു അവൻ്റെ അവസ്ഥ……
സ്ഥലകാലബോദം വന്നതിനു ശേഷം അവൻ അയാൾ പോയ വഴിയിലേക്ക് നോക്കി എന്നാൽ അയാളെ കാണാൻ സാധിച്ചില്ല…..
അവൻ അവിടെ ഉണ്ടായിരുന്നവരോടും കടക്കാരോടും അയാളെ കുറിച്ച് അന്വേഷിച്ചു എന്നാൽ അവർക്കാർക്കും അങ്ങനെ ഒരാളെ പറ്റി അറിവുണ്ടാരുന്നില്ല…..
അവൻ തിരിഞ്ഞ് അമ്പലത്തിലേക്ക് നോക്കി ശിവഭഗവാനോട് ചോദിച്ചു…
എന്താ ഇതിൻ്റെ എല്ലാം അർത്ഥം?…….
അതിനു ശേഷം ഒന്നും കൂടി വണങ്ങിയതിനു ശേഷം അവൻ അവിടെ നിന്നും മൂപ്പൻ തന്ന പേപ്പറിലെ സ്ഥലം അന്വേഷിച്ചു നടന്നു….
പെട്ടെന്ന് ഒരു വലിയ ഹോൺ അടി കേട്ടു……..
❤️❤️❤️❤️❤️
Adipoli ??
??
സൂപ്പർ ബ്രോ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
Thanks bro next part submit cheythittunde