എങ്കിലും എന്നെ കണ്ട അച്ഛൻ ആ വേദനയിലും എന്നെ നോക്കി പുഞ്ചിരിച്ചു.
എന്നെ അച്ഛൻ്റ അടുത്താക്കിയ ശേഷം ആ ഡോക്ടർ എൻ്റെ നിറുകയിൽ ഒന്ന് തലോടിട്ടു പുറത്തേക്ക് പോയി…..
ചെറി മോനെ..……
വിറക്കുന്ന ശബ്ദത്തി മുറിവാർന്ന ആ വിളി എൻ്റെ കാതുകളിൽ അല അടിച്ചു
ഞാൻ അച്ഛനെ കണ്ണിരോടെ നോക്കി
എന്താ ഒന്നും മിണ്ടാത്തെ?
പാതി മുറിഞ്ഞ ശബ്ദത്തിൽ എന്നോട് ചോദിച്ചു
ഞാൻ ആർത്ത് കരഞ്ഞു
കുറച്ചു സമയത്തിനു ശേഷം അച്ഛൻ
മോനെ എനിക്ക് ഇനി അധികം സമയം ഇല്ല….
അതു കൊണ്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കു.
എനിക്ക് എൻ്റെ നിയോഗം ചെയ്യിതു തീർക്കാൻ സാധിച്ചില്ല അതിനാൽ അത് ഇന്ന് മുതൽ നിൻ്റെ കടമ ആണ്…….
നിനക്കായി ഒരു കൂട്ടം കാത്തിരുപ്പുണ്ട്.….
അവരെ നീ ആണ് രക്ഷിക്കേണ്ടത്…….
നിന്നെ വിധി അവരുടെ അടുത്ത് എത്തിക്കും…….
ഞാൻ പറഞ്ഞു തന്ന പാഠങ്ങൾ ഒന്നും മറക്കരുത്
ബലഹിനരായ ആരും നിൻ്റെ മുന്നിൽ കരയുവാൻ ഇടവരുത്തരുത്…….
പിന്നെ നിൻ്റെ മാതാപിതാക്കൾ ഞങ്ങൾ…………
പറഞ്ഞു പൂർത്തി അക്കുന്നതിനു മുമ്പ് ഒരു നീണ്ട സ്വാസം എടുത്ത് അച്ഛനും എന്നെ ഒറ്റക്കാക്കി യാത്രയായി……….
അങ്ങനെ കഴിഞ്ഞ കാലത്തെപ്പറ്റി ചിന്തിച്ചു കെണ്ട് ബസിലെ ജനലിലുടെ പുറം കാഴ്ചകൾ കണ്ടു കൊണ്ട് ഇരുന്നു
പെട്ടെന്ന് കണ്ടക്ടർ
മഹാരാജാസ് കോളേജ് ജംഗ്ഷൻ…….
മഹാരാജാസ് കോളേജ് ജംഗ്ഷൻ…….
എന്ന് വിളിച്ചു പറഞ്ഞു…
പെട്ടെന്ന് തന്നെ ചാടി എണിറ്റ് ഒരു സഞ്ചിയും ഒരു പഴകിയ ബാഗും എടുത്ത് അവൻ പുറത്തിറങ്ങി…..
അവൻ ഒന്ന് ചുറ്റിനും നോക്കി …..
അവിടെ നിന്നിരുന്നവർ എല്ലാം അവനെ എന്തോ നിക്യഷ്ട ജീവിയെ നോക്കുന്ന പോലെ ആണ് നോക്കിയത്….
കാരണം ആ തായിരുന്നു അവൻ്റെ രുപം
താടിയും മുടിയും ഒക്കേ വളർന്ന്……
വിചിത്രമായ ഒരു വസ്ത്രം ആണ് അവൻ ധരിച്ചിരുന്നത് അത് വളരെ ലൂസ് ആയിരുന്നു കാറ്റിൽ അത് പറന്നിരുന്നു…..
അതെല്ലാം അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥൻ ആക്കി…..
എന്നാൽ അവൻ മറ്റുള്ളവരെ ശ്രദ്ധിക്കാതെ ശിവനാമം ജപിക്കുന്ന ശബ്ദം കേൾക്കുന്നിടത്തേക്ക് നടന്നു……
❤️❤️❤️❤️❤️
Adipoli ??
??
സൂപ്പർ ബ്രോ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
Thanks bro next part submit cheythittunde