❣️The Unique Man 2❣️ [DK] 436

എനിക്ക് അനക്കം വന്നു എന്ന് കണ്ടപ്പോൾ അയാൾ എൻറെ കാലിൻ്റെ പാദത്തിൽ തിരുമ്മിക്കൊണ്ടിരുന്നു കുറച്ചു നേരം അത് തുടർന്നു…..

അപ്പോഴേക്കും ആളുകൾ അവിടെ വട്ടം കൂടിയിരുന്നു എല്ലാവരും എന്നെ തന്നെ നോക്കി കെത്തി വിലച്ചു….

എന്തുചെയ്യണമെന്ന് അറിയാതെ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ…
എല്ലാവരുടെയും നോട്ടം മനസ്സിലാക്കിയ അയാൾ അയാളുടെ സഞ്ചിയിൽ നിന്നും ഒരു വസ്ത്രം എടുത്തു എന്നെ ധരിപ്പിച്ചു….

ഹോ എൻ്റെ മോളെ ഒടുക്കത്തെ Caring…..

ഒന്നു പോടി അവിടുന്ന്….

എന്താ മോളെ വിണ് പോയോ…..

ഒന്നു പോയെടി??

ഇമ്മ് ഇമ്മ്ബാക്കി പറ…..

എന്നിട്ടു അയാൾ എന്നെ എഴുന്നേൽപ്പിച്ചു….

എന്നോട് എന്തോ ചോദിച്ചു എന്നാൽ ഞാൻ അത് ഒന്നും കേട്ടില്ല

ഞാൻ അയാളുടെ കണ്ണിലേക്ക് നോക്കി നിലനിറം
ആദ്യം അയിട്ടാണ് അങ്ങനെ ഒരു കണ്ണ് കാണുന്നത്
അതിന് എന്തോ ഒരു പ്രത്യേകത ഉള്ളത് പോലെ തോന്നി….
ആരെയും മയക്കുവാൻ കഴിവുള്ളത് പോലെ….

ഹലോ….

അവൻ്റെ കണ്ണിനെ വിവരിക്കാൻ അല്ല പറഞ്ഞത്?????….

Sorry dii☺️☺️☺️

ഇമ്മ് എന്നിട്ട്

ഞാൻ അറിയാതെ അവനെ കെട്ടിപിടിച്ചു….
അവൻ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല….
അവൻ പിന്നെയും അത് തുടർന്നപ്പോൾ ഞാൻ

പ്ലിസ്സ്

എന്ന് പറഞ്ഞു പിന്നെ അവൻ എന്നെ തടുത്തില്ല….

ആ നീ മിഷം എന്നിലെ ഭയം എല്ലാം എവിടെയോ പോയി…… ഞാൻ എൻ്റെ ജീവിതത്തിൽ അത്രയും സുരക്ഷിതത്വം വേറെ ആനുഭവിച്ചിട്ടില്ല….

അങ്ങനെ കുറച്ചു സമയം നിന്നതിനു ശേഷം അയാൾ എന്നെയും കൊണ്ട് കുളത്തിൻ്റെ കല്ല് പടവ് കയറി മുകളിൽ എത്തിയപ്പോൾ എന്തോ മറന്നത് പോലെ ഇപ്പോൾ വരാം എന്ന് പറഞ്ഞ് അയാൾ വീണ്ടും ആകുളത്തിൻ്റെ കല്ല്പ്പടികൾ ഇറങ്ങിഞ്ഞപ്പോളെക്കും പപ്പായും പോലീസ്സും എല്ലാം എങ്ങനെയോ വിവരം അറിഞ്ഞ് അവിടെ എത്തി എന്നെയും കൂട്ടി കാറിൽ കയറി ഞാൻ അയാളെ കുറെ നോക്കി എന്നാൽ കാണാൻ സാധിച്ചില്ല…..

പിന്നെ ഹോസ്പിറ്റലിൽ പോയി വിട്ടിലോട്ട് പോന്നു….

എടി കാർത്തു എനിക്കിനി അയാളെ കാണാൻ സാധിക്കുമോ?…
ഒരു നന്ദി പോലും എനിക്ക് പറയാൻ സാധിച്ചില്ല???

എടി നമുക്ക് തപ്പാടി നീ പേടിക്കെണ്ടാ…..
ഇമ്മ്

അല്ല ആളു കാണാൻ എങ്ങനെയാ…..

കാണാൻ ഒന്നും വലിയ രസം ഇല്ലടി കാട്ടാളനെ പോലെ ഉണ്ട് താടിയും മുടിയും ഒക്കെ ആയി…

68 Comments

  1. ❤️❤️❤️❤️❤️

  2. ഡ്രാക്കുള

    സൂപ്പർ ബ്രോ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. Thanks bro next part submit cheythittunde

Comments are closed.