The Mythic Murders ?️Part:1 Chapter :3(Vishnu) 305

“എന്നാൽ അകത്തേക്ക് വരു…”

 

സിദ്ധാർഥും ധ്യാനും ഫ്ലാറ്റ് തുറന്നു… മൂന്നുപേരും അകത്തേക്ക് കയറി.. ആ സ്ത്രീ അവിടെ ഉള്ള സോഫയിൽ ഇരുന്നു.. ധ്യാനും സിദ്ധാർഥും അവരുടെ എതിര്‍ വശത്തായി ഇരുന്നു..

 

ആ സ്ത്രീ സംശയ ഭാവത്തില്‍ ധ്യാനിനെ ഒന്നു പാളി നോക്കി.. എന്നിട്ട് സിദ്ധാര്‍ത്ഥിന്റെ മുഖത്ത് നോക്കി ശങ്കിച്ചിരുന്നു.

 

 

“ഇത് ഡിറ്റക്റ്റീവ് ധ്യാൻ.. എന്റെ അസോസിയേറ്റ് ആണ്.. ഞങ്ങൾ തമ്മില്‍ രഹസ്യം സൂക്ഷിക്കാറില്ല… അതുകൊണ്ട് നിങ്ങള്‍ക്ക് പറയാനുള്ളത് എന്തും വിഷമിക്കാതെ പറയാം….. പക്ഷേ എനിക്കൊരു ചോദ്യമുണ്ട്… അത് ഞാൻ പിന്നെ ചോദിക്കാം… ആദ്യം നിങ്ങള്‍ക്ക് പറയാനുള്ളത് പറയൂ…”

 

സിദ്ധാര്‍ത്ഥ് പറഞ്ഞത് കേട്ട് ആ സ്ത്രീയുടെ മുഖം ചെറുതായി തെളിഞ്ഞു…

 

അവർ ശ്വാസമൊന്ന് ആഞ്ഞെടുത്തു…

 

“എന്റെ പേര് മെർലിൻ…ഇവിടെ എസ് ബി ഐ ബാങ്കിൽ ക്ലർക് ആണ്..”

 

അതും പറഞ്ഞു അവരുടെ ഹാന്‍ഡ്ബാഗിൽ നിന്നും ഒരു ഫോട്ടോ എടുത്തു സിദ്ധാർത്തിനു നേരെ നീട്ടി..

 

“ഇത് എന്റെ ഭർത്താവ് ജയിൻ..പോലീസ് സബ് ഇൻസ്‌പെക്ടർ ആണ്… അദ്ദേഹം ഇടയ്ക്കിടെ അവധി എടുത്തു എങ്ങോട്ടോ പോകാറുണ്ട്…

പോയാൽ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞേ മടങ്ങി വരു. എവിടെ പോകുന്നു… എന്തിനു പോകുന്നു എന്നൊന്നും എനിക്കറിയില്ല……

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.