The Mythic Murders ?️Part:1 Chapter :3(Vishnu) 305

“ഡിറ്റക്ടീവ് തന്നെ… പൊലീസിന്റെ ഖജനാവിൽ നിന്നുപോലും പണം ഊറ്റാൻ കഴിവുള്ള ഒരു ഡിറ്റക്ടീവ് ആണവൻ…”

 

ഒരു പൊട്ടിച്ചിരി യോടെ ധ്യാന്‍ പറഞ്ഞതും നന്ദുവും ചിരിച്ചു.

 

“പിന്നേ, ഞങ്ങൾ ഇപ്പൊ ഒരു കേസ് അന്വേഷണത്തിൽ ആണ്.. അധികം വൈകാതെ പത്രത്തിലും ന്യൂസിലും ഒക്കെ ഞങ്ങൾ വരും നോക്കിക്കോ..”

 

അത് കേട്ട നന്ദു അവനെ സംശയത്തോടെ നോക്കി…

 

“ ഡീ കൊരങ്ങി…! നീ വിചാരിക്കും പോലെ ചരമ കൊളത്തിൽ ഒന്നും ഞങ്ങൾ വരില്ല… നാട് പുകഴ്ത്തുന്ന ഡിറ്റക്ടീവ് ആയിരിക്കും ഞങ്ങൾ…”

 

അത് കേട്ട നന്ദന പൊട്ടിച്ചിരിച്ചു..

 

അവസാനം അവരുടെ ഇടയിൽ തളം കെട്ടി നിന്ന സങ്കടം എല്ലാം പതിയെ അലിഞ്ഞ് എവിടെയോ മറഞ്ഞു..അവൻ ആ പഴയ നന്ദുവിനെ അവളില്‍ കണ്ടു..

 

അപ്പോഴാണ് സിദ്ധാർഥിന്റെ കാൾ പിന്നെയും വന്നത്..അത് കണ്ട ധ്യാൻ അവളെ നോക്കി..

 

“ഇനിയും പോയില്ലെങ്കിൽ അവൻ ഇങ്ങോട്ടെക്ക് കേറി വരും..വേഗം വിട്ടോ.. എനിക്കും തിരികെ ഓഫീസിൽ പോകണം..”

 

ചിരിച്ചുകൊണ്ട് ധ്യാന്‍ എഴുന്നേറ്റതും അവൾ പെട്ടന്നു ധ്യാനിന്റെ കയ്യിൽ പിടിച്ചു…

 

“നാളെ നീ വീട്ടിൽ വരണം, ധ്യാന്‍… കൂടെ ആ ഖജനാവ് ചോർത്തുന്ന അവനെയും കുട്ടിക്കോ..വന്നില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും..”

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.