The Mythic Murders ?️Part:1 Chapter :3(Vishnu) 305


 

 

ധ്യാൻ പാർക്കിൽ എത്തി നന്ദനയെ നോക്കി നടന്നു..കുറച്ചു ദൂരം നടന്നപ്പോൾ ആണ് കായലും നോക്കി അവിടെയുള്ള തിണ്ണയിൽ ഇരിക്കുന്ന നന്ദനയെ അവൻ കണ്ടത്..

 

അവൻ പതിയെ പോയി നന്ദനയുടെ അടുത്തിരുന്നു..അപ്പോഴാണ് അവൾ അവൻ വന്നത് അറിഞ്ഞത്..അവർ രണ്ടുപേരും കുറച്ചു നേരം പരസ്പരം ഒന്നും പറയാതെ ഇരുന്നു..

 

എന്നാൽ ആ സമയം കൊണ്ട് അവൻ നന്ദനയെ ശ്രദ്ധിച്ചിരുന്നു…അവൾ ആകെ ക്ഷീണിച്ചിരുന്നു…അവളുടെ മുഖത്തു ആ പഴയ സന്തോഷം ഒന്നും ഇല്ലായിരുന്നു..

 

“എന്താ നന്ദു നിനക്ക് പറ്റിയത്..”

 

അത് കേട്ടതും അവൾ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു.. അവനു അവളെ ആശ്വസിപ്പിക്കാൻ അല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല..

 

കുറച്ചു നേരം കഴിഞ്ഞതും അവൾ കരച്ചിൽ നിർത്തി..

 

 

“നന്ദു നിനക്ക് എന്താ പറ്റിയെ…നീ ആ പഴയ നന്ദു അല്ല..എന്തൊക്കെയോ നീ എന്നിൽ നിന്നും മറയ്ക്കുന്നുണ്ട്…”

 

അവന്റെ ഉള്ളിൽ അപ്പോൾ ഒരു ചേട്ടന്റെ പേടി ആയിരിന്നു ഉണ്ടായിരുന്നത്..

അവൾ കലങ്ങിയ കണ്ണുകൾ കൊണ്ടു അവനെ നോക്കി..

 

“ധ്യാൻ…നിന്നോട് ഞാനും അഭിയും ഒരുപാട് കാര്യങ്ങൾ മറച്ചുവച്ചിട്ടുണ്ട്…ഒന്നും മനപ്പൂർവം ആയിരുന്നില്ല..വേറെ ആരെയും ഞങ്ങളുടെ വിഷമം അറിയിക്കേണ്ട എന്നാ കരുതിയത്..പക്ഷേ നീ ഇനി ഇത് അറിയണം..”

22 Comments

Add a Comment
  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Leave a Reply

Your email address will not be published. Required fields are marked *