The Mythic Murders ?️Part:1 Chapter :3(Vishnu) 305

ലക്ഷ്മി വിയർക്കുന്നത് അവർ കണ്ടു..അവൾ എന്തു പറയാണം എന്നറിയാതെ കുഴഞ്ഞു..

 

“പിന്നെ നിങ്ങൾ ഇന്നലെ പോസ്റ്റ് ചെയ്ത കുറച്ചു ഫോട്ടോകൾ കൂടി ഉണ്ട്..അതിലും ഈ വാച്ച് തന്നെ ആയിരുന്നു ഉണ്ടായിരുന്നത്..അത് കണ്ടപ്പോൾ ആണ് നിങ്ങൾ തമ്മിൽ ഉള്ള അടുപ്പം എനിക്ക് മനസ്സിലായത്..

 

ജയിൻ ഇവിടെയാണ് താമസിച്ചിരുന്നത് എന്നു പുറത്തുള്ള കടയിലുള്ള ചേട്ടൻ വഴി ഉറപ്പിച്ചിട്ടുണ്ട്…ജൈനിന്റെ കറപ്പു താർ ജീപ്പ് വരുന്നതും പോകുന്നതും അയാൾ ശ്രദ്ധിച്ചിട്ടുണ്ട്….”

 

എല്ലാം കേട്ട ലക്ഷ്മി ശ്വാസം നന്നായി വലിക്കുന്നത് അവർ കണ്ടു…

 

“ധ്യാനിന് എന്താണ് അറിയേണ്ടത്…”

 

“മാഡം…ജയ്‌നും ഭാര്യ മെർലിനും തമ്മിൽ എങ്ങനെയാണ് അകന്നത്..”

 

ലക്ഷമി പറയാൻ മടിക്കുന്നത് ധ്യാൻ കണ്ടു..

 

“മാഡം പേടിക്കണ്ട..ഇത് പുറത്തു പോകില്ല..”

 

അത് കേട്ടപ്പോൾ അവൾക്ക് ധൈര്യം വന്നിരുന്നു..അവൾ എല്ലാം പറഞ്ഞു തുടങ്ങി..

 

“ഞങ്ങൾ തമ്മിൽ കോളേജിൽ ഉള്ളപ്പോൾ മുതലുള്ള പ്രേമം ആയിരുന്നു..രണ്ടു മതം ആയതുകൊണ്ട് കല്യാണം കഴിക്കാൻ പറ്റിയില്ല…ജയിൻ വേറൊരു സ്ത്രീയെ കല്യാണം കഴിച്ചു…കുറച്ചു കാലം മുൻപാണ് പിന്നെയും ഞങ്ങൾ കണ്ടു മുട്ടിയത്…

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.