The Mythic Murders ?️Part:1 Chapter :3(Vishnu) 305

അവർ ഇപ്പോൾ ഒരുമിച്ചല്ല താമസിക്കുന്നത്.. അതിന്റെ അർത്ഥം അവർ തെറ്റി പിരിഞ്ഞു പോയി..ഓഫീസിലും ഒരു മാസം ആയി ലീവ് ആണ്..സോ മെർലിൻ അവളുടെ നാട്ടിൽ ആണ് ..തൃശൂർ..എന്നു നമുക്ക് കരുതാം..”

 

“അപ്പൊ ജയിൻ…അയാൾ എവിടെ ആയിരിക്കും അതിനു ശേഷം താമസിച്ചുകൊണ്ടിരുന്നത്..”

 

“ഇവിടെ…അയാളുടെ കാമുകിയുടെ അടുത്ത്‌…”

 

“അത് നിനക്ക് എങ്ങനെ മനസ്സിലായി..”

 

സിദ്ധാർതിന്റെ ചോദ്യം കേട്ട ധ്യാൻ ഫോണിൽ നിന്നും രണ്ടു ചിത്രങ്ങൾ കാണിച്ചു..അത് കണ്ട സിദ്ധാർഥിന്റെ മുഖത്തും ഒരു ചിരി വന്നിരുന്നു..

 

അവർ രണ്ടുപേരും ആ വീടിന്റെ കാളിങ് ബെല്ലിൽ അമർത്തി..കുറച്ചു നേരം കഴിഞ്ഞതും ഒരു മധ്യവയസ്കയായ സ്ത്രീ വാതിൽ തുറന്നു..

 

“ആരാ..”

 

“ഞാൻ ഡിറ്റക്റ്റീവ് ധ്യാൻ..ഇത് ഡിറ്റക്റ്റീവ് സിദ്ധാർഥ്.. ഞങ്ങൾ ആണ് ഇന്നലെ മരിച്ച സബ് ഇൻസ്പെക്ടർ ജയിൻ സെബാസ്റ്റ്യന്റെ കൊലപാതകം അന്വേഷിക്കുന്നത്..കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാൻ ഉണ്ടായിരുന്നു…”

 

ആ സ്ത്രീയുടെ ചോദ്യം കേട്ട ധ്യാൻ പറഞ്ഞു..

 

 

“അകത്തേക്ക് വരു..”

 

ലക്ഷ്മി അവരെ അകത്തേക്ക് ക്ഷണിച്ചു..ധ്യാനും സിദ്ധാർഥും അവരുടെ മുഖത്തുള്ള വിഷാദ ഭാവം ശ്രദ്ധിച്ചിരുന്നു..

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.