The Mythic Murders ?️Part:1 Chapter :3(Vishnu) 305

കുറെ നേരം ആലോചിച്ചപ്പോൾ ആണ് പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ ഒരു കാര്യം അവന്റെ ഉള്ളിൽ കത്തിയത്..

 

അവൻ വേഗം തന്നെ ലാപ്‌ടോപ്പിൽ നിന്നും ജൈനിന്റെ ഡീറ്റൈൽസ് എല്ലാം വായിക്കാൻ തുടങ്ങി..അവൻ അതിൽ കൂടുതലും ശ്രദ്ധിച്ചത് ജൈനിന്റെ പേർസണൽ ലൈഫുമായി ബന്ധപ്പെട്ട കാര്യം ആയിരുന്നു…

 

അതെല്ലാം മനസ്സിരുത്തി വായിച്ചപ്പോൾ അവന്റെ ഉള്ളിൽ ചില സംശയങ്ങൾ ഉയരാൻ തുടങ്ങി…അവൻ ഫോണിൽ നിന്നും ജൈനിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചു…

 

ശേഷം കുറച്ചു ആൾക്കാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും അന്വേഷിച്ചു.. അവൻ അതിൽ നിന്നും കുറെ കാര്യങ്ങൾ നോട്ട് ചെയ്തു….

 

ശേഷം അവൻ സിദ്ധാർഥിന്റെ മുറിയിലേക്ക് നടന്നു..സിദ്ധാർഥ് നല്ല ഉറക്കത്തിൽ ആയിരുന്നു..

 

“ഡാ സിദ്ധു.. എഴുന്നേൽക്കേടാ..ഡാ..”

 

“എടാ നാളെ രാവിലെ അല്ലെ തുടങ്ങുന്നുള്ളൂ..നീ എന്താ ഇത്രേം രാവിലെ വിളിച്ചു എഴുനേല്പിക്കുന്നെ..”

 

“ഡാ ഒരു കാര്യം ഉറപ്പിക്കാൻ ആണ്..നീ വാ..”

 

സിദ്ധാർഥ് ധ്യാനിന്റ് കൂടെ ആ മുറിയിലേക്ക് നടന്നു..

 

“എടാ എന്താ വേണ്ടേ..”

 

സിദ്ധാർഥിന്റെ ചോദ്യം കേട്ട ധ്യാൻ അവൻ ശേഖരിച്ച ഡീറ്റൈൽസ് അവനെ കാണിച്ചു..

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.