“എടാ നീ എന്താ ഈ ചെയ്യുന്നേ..”
“പുറകിൽ ആരെങ്കിലും വരുന്നുണ്ടോ..?”
ധ്യാനിന്റെ ചോദ്യം കേട്ട സിദ്ധാർഥ് പുറകിലേക്ക് നോക്കി..
“ഇല്ല എന്താ..?”
“വെറുതെ ചോദിച്ചതാ..”
അതും പറഞ്ഞു ധ്യാൻ പെട്ടെന്നു തന്നെ പുറത്തേക്ക് നടന്നു ..കൂടെ സിദ്ധാർഥും…
ഇതേ സമയം പ്രിയയുടെ മുറിയിൽ..
“മാഡം എന്താ അവരെ തടയാതെ ഇരുന്നത്.. അവന്റെ സംസാരം കേട്ട് എനിക്ക് ചൊരിഞ്ഞ് വന്നതാ….”
പ്രിയ അവർ പോകുന്നത് നോക്കി നിൽക്കുന്നത് കണ്ട ആ പോലീസുകാരൻ പറഞ്ഞു ..
“അവരെ പിടിച്ചു അകത്തിടാൻ മാത്രം ശക്തിയുള്ള ഒരു തെളിവും നമ്മുടെ കയ്യിൽ ഇല്ല.. പിന്നെ ധ്യാന്‍ പറഞ്ഞതും സത്യമല്ലേ… പോരാത്തതിന് കാരണമില്ലാതെ അവരെ പിടിച്ചു അകത്തിട്ടാൽ അത് വലിയ പ്രശ്നം ആകും..പൊളിറ്റിക്കൽ പ്രശ്നം ആയി മാറാനും സാധ്യത ഉണ്ട്..അതുകൊണ്ടു ശ്രദ്ധിക്കണം.. ഇന്നു മുതൽ അവർ നമ്മുടെ നിരീക്ഷണ വലയത്തിൽ ഉണ്ടാവണം…”
“യെസ് മാഡം…”
അതും പറഞ്ഞു അവർ പ്രിയയെ സല്യൂട്ട് ചെയ്ത ശേഷം മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി..
പ്രിയ അവളുടെ കസേരയിൽ ഇരുന്നു ഇനിയെന്ത് എന്ന ആലോചനയിൽ മുഴുകി..
ഫ്ലാറ്റിൽ എത്തിയ ധ്യാൻ നേരെ നടന്നത് അവർ അന്വേഷണത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന മുറിയിലേക്ക് ആയിരുന്നു..
ധ്യാൻ അവിടെ ഉണ്ടായിരുന്ന ബോർഡിൽ കുറേയേധികം കാര്യങ്ങൾ എഴുതുന്നത് സിദ്ധാർഥ് ശ്രദ്ധിച്ചു..
“നീ എന്താടാ ചെയ്യുന്നത്..”
സിദ്ധാർഥിന്റെ ചോദ്യം കേട്ട ധ്യാൻ അതിൽ നിന്നും ശ്രദ്ധ മാറ്റി അവന്റെ അടുത്തേക്ക് നടന്നു..
“എടാ നീ അന്ന് പറഞ്ഞില്ലേ ഒരു വലിയ കേസിനെ പറ്റി….നമ്മുടെ തലവര മാറ്റാൻ കെൽപ്പുള്ള ഒരു കേസ്..!”
“അതേ…”
“നമ്മൾ ഈ കേസ് അന്വേഷിക്കാൻ പോകുന്നു…നമ്മൾ ഇത് സോൾവ് ചെയ്ത് നമ്മുടെ നിരപരാധിത്വം തെളിയിക്കാൻ പോകുന്നു…എങ്ങനെ..”
“എടാ നീ കാര്യമായിട്ടാണോ ഈ പറയുന്നത്..?”
സിദ്ധാർഥ് ചോദിച്ചു..
“കാര്യം ആയിട്ട് തന്നെയാ ഞാൻ പറഞ്ഞു..പക്ഷെ ഇത് ജിഗ്‌നേഷിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ഒന്നുമല്ല … മറിച്ച്, നമ്മുടെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയാണ്.. നമുക്കിട്ടു പണിയാൻ നോക്കിയ ആ മറ്റവളെ കണ്ടുപിടിക്കണം.. നമ്മെ ആ കുരുക്കിൽ ചാടിക്കാൻ ശ്രമിച്ചതിന്‍റെ കാരണവും അറിയണം. നീ കൂടെ ഉണ്ടാവില്ലേ..?”
“ ഏതു കുരുക്ക്…?”
Bro asuran evide vare aayi
Bro orupad late aakunnu
കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?
ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി
Superb ❤️
Super…❤️
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️
Very nice. Loving it.❤
വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല
Kollam ??❤️… interesting aavunnund?
♥️
Nice?
♥️
nice
കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.
OK going Good. Waiting for next part…
♥️
Nice. Please upload sooner
Maximum 20 days ♥️
?
♥️
Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi