The Mythic Murders ?️Part:1 Chapter :3(Vishnu) 305

പ്രിയ അവരോടു വാതിൽ അടയ്ക്കാൻ പറഞ്ഞതും ആ പൊലീസുകാർ വാതിൽ അടച്ചു..

 

വാതിൽ അടച്ചതും പ്രിയ ധ്യാനിനെയും സിദ്ധാർത്തിനെയും അടുത്തേക്ക് നടന്നു..അവൾ അപ്പോൾ പോലീസ് യൂണിഫോമിൽ ആയിരുന്നില്ല..

 

“നിങ്ങളോടു ഞാൻ അന്ന് തന്നെ പറഞ്ഞതാണ് വേണ്ടാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്നു..ആ കുട്ടികളുടെ കേസ് നമ്മൾ പോലീസ് അന്വേഷിക്കും എന്നു നിങ്ങളോടു മലയാളത്തിൽ തന്നെ അല്ലെ ഞാൻ പറഞ്ഞത്. പിന്നെയും എന്റെ വാക്ക് അവഗണിച്ചു കൊണ്ട് നിങ്ങൾ ഇത് അന്വേഷിക്കാൻ പോയതിന്റെ കാരണം..?”

 

പ്രിയ അവരോടു ചൂടായി..

 

“മാഡം..ഞങ്ങൾ അതിനു ആ കേസ് അന്വേഷിച്ചിട്ടിലാലോ..

പിന്നെ എന്താണ് പ്രശ്നം…?”

 

സിദ്ധാർഥിന്റെ തിരിച്ചുള്ള ചോദ്യം കേട്ട പ്രിയക്ക് ദേഷ്യം വര്‍ദ്ധിക്കുകയാണ് ചെയ്‌തത്‌.

അവർ വേഗം തന്നെ അവരുടെ ഡെസ്കിൽ ഉണ്ടായിരുന്ന കുറെ ഫോട്ടോകൾ അവർക്ക് നേരെ എറിഞ്ഞു..

 

താഴെ വീണ ആ ഫോട്ടോകളിൽ ധ്യാനും സിദ്ധാർഥും കണ്ടത് അവർ ജൈനിനെയും അന്വേഷിച്ചു നടന്നപ്പോൾ ഉള്ള ചിത്രങ്ങൾ ആയിരുന്നു..അത് കണ്ട ധ്യാനിന് അവന്റെ സംശയങ്ങൾ ശരിയാകുന്നത് പോലെ തോന്നി..

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.