തർപ്പണം 18

Views : 6471

അല്ല സഖാവെ ഞാൻ ഊണ് കഴിച്ചിട്ടു വന്നാൽ പോരെ……

ഊണൊക്കെ അവിടുന്ന് കഴിക്കാം.. സഖാവ് കയറൂ….
പിന്നൊന്നും പറയാനാവാതെ വണ്ടിയിലേയ്ക് കേറി… പിനിന്നുവരെ എൽസിയെ ഒന്ന് കാണാൻ പറ്റിയിട്ടില്ല.. അവളും എപ്പോളെങ്കിലും എന്നെ പ്രതീക്ഷിക്കുന്നുണ്ടാവാം…
വിശക്കാൻ തുടങ്ങിയപ്പോളാണ് കഞ്ഞിയുണ്ടാക്കിയില്ല എന്നോർത്തത്.. എഴുന്നേറ്റു രണ്ടുഗ്ലാസ്സ് അരി കഴുകി കുക്കറിൽ വെച്ചു.. കഞ്ഞിയുണ്ടാക്കി പോരുമ്പോൾ വീട്ടിൽ നിന്നും തന്നുവിട്ട തനിക്കേറ്റവും ഇഷ്ടപെട്ട കടുമാങ്ങ അച്ചാർ കൂട്ടി ആർത്തിയോടെ കഴിച്ചു.. എത്ര ദിവസമായി ഇങ്ങനെ കഞ്ഞികുടിച്ചിട്ടു…
പിറ്റേ ദിവസം മുതൽ ഈ ജീവിതവ്യമായി പൊരുത്തപ്പെട്ടു തുടങ്ങി ടീവി യിൽ ന്യൂസ്‌ ഉം സിനിമ യുമൊക്കെ മാറിമാറി കണ്ടും ഭക്ഷണം ഉണ്ടാക്കിയും ഉറങ്ങിയും ഒക്കെ സമയം തള്ളിനീക്കി മൂന്നു ദിവസം എങ്ങിനെയൊക്കെയോ പോയി.
ഇന്ന് വണ്ടിവരുമ്പോൾ വീട്ടിലേക്കൊന്നു വിളിക്കണം.. അവരോടു പറയണം തനിക്കിവിടെ സുഖമാണെന്ന്. വന്നിറങ്ങിയപ്പോൾ എയർപോർട്ടിൽ നിന്നും വിളിച്ചതാണ് പിന്നെ വിളിച്ചിട്ടില്ല.. അവർക്കും വിഷമമായിക്കാണും… ഇന്നലെ പാതിരാത്രി വരെ ടീവി കണ്ടതുകൊണ്ടാവും ഒരു തലവേദന.. രാവിലെ വൈകി എഴുന്നേറ്റതുകൊണ്ട് ക്ഷീണം മാറുന്നില്ല എഴുന്നേറ്റു പല്ലുതേച്ചു കട്ടൻ ഇട്ടു കുടിച്ചു.. വീണ്ടും കിടക്കാൻ തോന്നുന്നു.. കഞ്ഞിയുണ്ടാക്കാൻ തോന്നുന്നില്ല രണ്ടു ബിസ്‌ക്കറ്റ് എടുത്തു കഴിച്ചു… അപ്പോഴേക്കും വണ്ടിവരുന്നതിന്റെ ശബ്ദം കേട്ടു…..
താഴേയ്ക്കു ഇറങ്ങി ചെല്ലുമ്പോൾ ഡ്രൈവറും സഹായിയും ചിരിച്ചുകൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി.. ഡ്രൈവറോടുള്ള പതിവ് കുശലപ്രശ്നങ്ങൾ കഴിഞ്ഞു വീട്ടിലേയ്ക്കു ഫോൺ ചെയ്യണം എന്നുപറഞ്ഞപ്പോൾ തന്നെ ഡ്രൈവർ വാക്കിടോക്കി പോലുള്ള ഫോൺ എടുത്തുതന്നു.. ഡ്രൈവറോട് തന്നെ വിളിച്ചുതരാൻ പറഞ്ഞു നമ്പർ പറഞ്ഞുകൊടുത്തു…
ഭാര്യ ജോലിസ്ഥലത്താണ് അവൾക്കു നല്ലസന്തോഷമായി.. ഞാനിവിടെ ഒറ്റയ്ക്കാണ് എന്നതൊഴിച്ചു ബാക്കിയെല്ലാം സത്യസന്ധമായി പറഞ്ഞു.. കുട്ടികളോട് സംസാരിക്കാൻ പറ്റാത്തതിൽ ദുഃഖം തോന്നി.. അടുത്തയാഴ്ച അവൾ ലീവെടുത്തു കുട്ടികളെയും സ്കൂളിൽ വിടാതെ കാത്തിരിക്കാം എന്നുപറഞ്ഞു.. അയൽവാസികളുടെയും വീട്ടിലെ പാലുകാരന്റെയും മീൻകാരന്റെയും ഒക്കെ വിശേഷങ്ങൾ അവൾ കെട്ടഴിക്കാൻ തുടങ്ങിയപ്പോൾ ഇത് സാറ്റലൈറ്റ് ഫോണാണെന്ന കാര്യം ഓർമപ്പെടുത്തി.. അതിന്റെ കാൾ ചാർജിനെ കുറിച്ച് അവൾക്കറിയാമോ.. എന്നാലും നേരിൽ സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അവളുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാം. അല്ലെങ്കിലും അകന്നു നിൽകുമ്പോൾ ആണല്ലോ സ്നേഹം കൂടുന്നത്..
എന്താ മുഖത്തിനൊരു വയ്യായ്ക.. ഫോൺ തിരികെ കൊടുക്കുമ്പോൾ ഡ്രൈവർ ചോദിച്ചു..

ഓ.. ഒരു ചെറിയ തലവേദന.. ഇന്നലെ ഉറക്കം ശരിയായില്ല…

എന്നിട്ട് പിൽസ് വല്ലതും കഴിച്ചോ….

ഇല്ല…കയ്യിലുണ്ട് കഴിക്കണം…
ഡ്രൈവർ സഹായിയോട് എന്തോ പറഞ്ഞു കൊണ്ടുവന്ന ഇറച്ചിയും തന്റെ ലിസ്റ്റിലുള്ള സാധനങ്ങളും മുകളിൽ കൊണ്ടുവെക്കാൻ ഡ്രൈവറുടെ കൂടെയുള്ള ആളും സഹായിച്ചു..
എന്നാൽ ഞങ്ങളിറങ്ങട്ടെ എന്ന് പറഞ്ഞപ്പോളാണ് അജ്ഞാതന്റെ കാര്യം ഓർത്തത്‌..

Recent Stories

The Author

kadhakal.com

1 Comment

  1. വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
    ദയവായി ഇനിയും എഴുതുക

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com