തർപ്പണം 18

Views : 6471

അതിനെന്താ.. കുടിക്കാല്ലൊ..

എന്റെ മോൻ സ്റ്റീഫൻ ടൗണിൽ ഔട്ടോറിക്ഷ ഓടിക്കുകയാണ്.. വെളുപ്പിനെ പോകും രാത്രിയാകും വരാൻ.. അല്ലേലും അവനിങ്ങനത്തെ കാര്യങ്ങൾ ഒന്നുമറിയില്ല അതുകൊണ്ടാണ് മോനെ ബുദ്ധിമുട്ടിച്ചത്. ഇതവന്റെ ഭാര്യയാ.. എൽസി.. കല്യാണം കഴിഞ്ഞിട്ടിപ്പോ എട്ടുവർഷമായി കുട്ടികളൊന്നും ആയിട്ടില്ല.. അതിന്റെ ദുഖാ ഇപ്പോ എല്ലാർക്കും…
അപ്പോളേക്കും എൽസി ചായയുമായി വന്നു.. ചായകുടിക്കുമ്പോൾ വീടും പരിസരവും ശ്രദ്ധിക്കുകയായിരുന്നു.. ചുറ്റും തെങ്ങും തോപ്പുകളും നെൽപ്പാടങ്ങളും.. അങ്ങിങ്ങായി ഒറ്റപെട്ട വീടുകൾ.. ചെറുതും വലുതുമായ തോടുകൾ. നല്ല സുഖമുള്ള അന്തരീക്ഷം.
എന്റെ നോട്ടം കണ്ടിട്ടാകണം ആ അമ്മ പറഞ്ഞു.. ഞങ്ങൾ അടുത്ത് തന്നെ ടൗണിലേയ്ക് മാറും. അവിടെ ഒരു ചെറിയ വാടകവീട് നോക്കുന്നുണ്ട്.. എന്നും അവൻ അങ്ങോടും ഇങ്ങോടും പെട്രോൾ കത്തിക്കുന്ന കാശുവാടക കൊടുത്താൽ മതിയല്ലോ എന്നാണ് അവൻ പറയുന്നത് പിന്നെ എനിക്ക് ഒന്നിരാടം ആഴ്ചയിൽ അവിടുത്തെ ആശുപത്രിയിലെ മരുന്നാണ്..
എന്നാൽ ഞാനിറങ്ങട്ടെ എന്നുപറഞ്ഞതു എൽസിയുടെ മുഖത്തേയ്ക്കു നോക്കിയാണ്.. അവളുടെ കണ്ണുകൾ എന്നോട് യാത്ര പറയുന്നുണ്ടായിരുന്നു…
പിന്നീടൊരുദിവസം എന്നെ കണ്ടപ്പോൾ അവൾ കണ്ണുകൊണ്ടു വരൂ എന്ന അർത്ഥത്തിൽ ക്ഷണിച്ചു. ഞാൻ അവളുടെ കുറച്ചുപിന്നിലായി സാവകാശം നടന്നു.. വിജനമായ സ്ഥലം എത്തിയപ്പോൾ ഞാൻ വേഗത്തിൽ നടന്നു അവളുടെ ഒപ്പമെത്തി..
ഞങ്ങൾ നാളെ ടൗണിലേക്ക് മാറുകയാണ്. അവിടെ വീട് ശരിയായി..

ഇനിയെന്നാ കാണുക..

അറിയില്ല….
രണ്ടുപേരും പിരിയുന്നതിന്റെ വേദന ഹൃദയത്തിൽ വല്ലാതെ നൊമ്പരമുണ്ടാക്കി..
ഞാൻ ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കുമോ…..

ഇല്ല…… പറഞ്ഞോളൂ…

ഈ സാരിയുടെയും ബ്ളൗസിന്റെയും മറയില്ലാതെ തന്നെയൊന്നു കാണണം എന്നാഗ്രഹമുണ്ടായിരുന്നു.. ഇനി പറഞ്ഞിട്ടെന്തുകാര്യം….
അവൾ തലയുയർത്തി എന്നെ നോക്കി.. അറിയാതെ എന്റെ തല താഴ്ന്നുപോയി…
ചേട്ടൻ ഒരു കാര്യം ചെയ്യൂ ഞാൻ അലക്കൊക്കെ കഴിഞ്ഞു ഏകദേശം പന്ത്രണ്ടര മണിക്ക് പുറകുവശത്തെ തോട്ടിൽ ആണ് കുളിക്കുന്നത്.. ആ സമയത്തു അമ്മ മിക്കവാറും ടീവി കണ്ടിരിക്കുകയായിരിക്കും അപ്പോൾ ചേട്ടൻ തോടിനപ്പുറത്തുള്ള പറമ്പിൽ വരൂ..

ആരെങ്കിലും കണ്ടാലോ…

അവിടെങ്ങും ആരും വരില്ല. അഥവാ ആരേലും കണ്ടാൽ വല്ല പച്ചമരുന്ന് പറിക്കാൻ വന്നതാണെന്ന് പറഞ്ഞാൽ മതി..
അവളോട്‌ യാത്രപറഞ്ഞു വീട്ടിലേയ്ക്കു നടക്കുമ്പോൾ നിധികിട്ടിയ സന്തോഷത്തിൽ ആയിരുന്നു..
പിന്നെ പന്ത്രണ്ടുമണിയാകാൻ ഉള്ള കാത്തിരിപ്പായിരുന്നു.. പത്രമെടുത്തു നിവർത്തിനോക്കിയിട്ടു അക്ഷരങ്ങൾ ഒന്നും കാണുന്നില്ല..മടക്കിവെച്ചു ടീവി ഓൺ ചെയ്തു.. വർത്തയൊന്നും മനസിലാകുന്നില്ല. സമയം നീങ്ങാത്തത്തിൽ വല്ലാത്തൊരു അസ്വസ്ഥത..
മണി പന്ത്രണ്ടടിച്ചപ്പോൾ ഹൃദയമിടിപ്പ് കൂടി.. നേരത്തെ തയ്യാറായി ഇരുന്നതിനാൽ വീട്ടിൽ നിന്നും ഇറങ്ങി നടന്നു…..

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ആരും കൂടെവരല്ലേ എന്ന ആഗ്രഹത്തോടെ ജംഗ്ഷൻ വരെ തിരക്കിട്ടു നടന്നു അവിടെ നിന്നും തിരിഞ്ഞുപോകുമ്പോൾ പൊതുവെ വിജനമായ പ്രദേശം ആയതുകൊണ്ട് നടപ്പിന്റെ വേഗത കുറച്ചു…
സഖാവിതെങ്ങോട്ടാ…. തൊട്ടരികിൽ ഒരു ബൈക്ക് വന്നുനിന്നതും ചോദ്യം കേട്ടു ഞാൻ ഞെട്ടി.. നോക്കിയപ്പോൾ ഹെൽമെറ്റ് ഊരികൊണ്ടു ലോക്കൽ സെക്രട്ടറി..

ഞാൻ.. ഞാൻ.. ആ കുഞ്ഞപ്പൻ സഖാവിന്റെ വീടുവരെ…..

സഖാവ് വണ്ടിയിലേയ്ക് കേറിക്കേ.. അത്യാവശ്യകാര്യയോണ്ട്… ഇന്നാണ് പാടശേഖരത്തിന്റെ പരാതിയിൽ RDO ഒത്തുതീർപ്പിനു വിളിച്ചിട്ടുള്ളത്..കർഷക തൊഴിലാളി പ്രതിനിധി ആയിട്ട് ജോസഫ് സഖാവിനെ അയക്കാനായിരുന്നു തീരുമാനം. ഇപ്പോ ജോസഫ് സഖാവിന്റെ ഭാര്യവീട്ടിൽ ആരോ മരിച്ചു.. അതുകൊണ്ടു സഖാവ് വേണം കർഷകത്തൊഴിലാളി പ്രതിനിധിയായിട്ടു പങ്കെടുക്കാൻ.. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മീറ്റിംഗ്.. ഇപ്പോ തന്നെപോണം സഖാവ് വണ്ടിയിലേയ്ക് കയറൂ…. ..

Recent Stories

The Author

kadhakal.com

1 Comment

  1. വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
    ദയവായി ഇനിയും എഴുതുക

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com